Bethlehem Kudumba Unit Review : ബത്ലഹേം കുടുംബ യൂണിറ്റ് ​ഗിരീഷ് എ.ഡിയുടെ അടുത്ത ബ്ലോക്ക് ബസ്റ്ററോ… ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

Bethlehem Kudumba Unit Movie Review : ഫീൽ ​ഗു​ഡ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ സംവിധായകനാണ് ​ഗിരീഷ് എ.ഡി. ചെറിയ കഥാപശ്ചാത്തലത്തിൽ നിന്ന് എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമകളെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നതിൽ ​ഗിരീഷിന് പ്രത്യേക വൈഭവമാണ്. അതുകൊണ്ട് തന്നെ ഈ ഓണക്കാലത്ത് മലയാളികൾ ഏറെ കാത്തിരിപ്പിലായിരുന്നു.

Bethlehem Kudumba Unit Review : ബത്ലഹേം കുടുംബ യൂണിറ്റ് ​ഗിരീഷ് എ.ഡിയുടെ അടുത്ത ബ്ലോക്ക് ബസ്റ്ററോ... ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

Bethlehem Kudumba Unit Movie

Updated On: 

21 Aug 2026 | 04:19 PM

ഫീൽ ​ഗു​ഡ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ സംവിധായകനാണ് ​ഗിരീഷ് എ.ഡി. ചെറിയ കഥാപശ്ചാത്തലത്തിൽ നിന്ന് എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമകളെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നതിൽ ​ഗിരീഷിന് പ്രത്യേക വൈഭവമാണ്. അതുകൊണ്ട് തന്നെ ഈ ഓണക്കാലത്ത് മലയാളികൾ ഏറെ കാത്തിരിപ്പിലായിരുന്നു. ​ഗിരീഷും നിവിൻ പോളിയും ഒന്നിക്കുന്ന ബത്ലഹേം കുടുംബ യൂണിറ്റ്  ഓണം റിലീസായി ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ആദ്യ ഷോ കണ്ട ആരാധകർ അഭിപ്രായപ്പെടുന്നത് ഈ സിനിമ ​ഗിരീഷ് എ.ഡിയുടെ അടുത്ത ബ്ലോക്ക് ബസ്റ്റർ എന്നാണ്. സർവം മായയ്ക്ക് ശേഷം നിവിൻ പോളി ഒരിക്കൽകൂടി മനം നിറച്ചു എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. പ്രതീക്ഷിച്ച പോലെ തന്നെ നിവിൻ ഒരു സാധാരണക്കാൻ്റെ വേഷത്തിൽ എത്തി മികച്ച പ്രകടനാമണ് കാഴ്ചവച്ചിരിക്കുന്നത്. അതിനൊപ്പം മമിത കൂടി‌ ചേർന്നപ്പോൾ പടം വേറെ ഫീൽ തരുന്നു. നമ്മൾ നിവിനെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് സിനിമയിൽ പ്രസന്റ് ചെയ്തിരിക്കുന്നത് ആരാധകർ പറയുന്നു. ഇത് ഫസ്റ്റ് ടൈം ആണെങ്കിലും മികച്ച കോമ്പോ ആയിരുന്നു നിവിനും മമിതയും.

Also Read : ഖലീഫയ്ക്ക് മികച്ച തുടക്കം; ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയത് 5.68 കോടി

നമ്മുടെ ലൈഫിൽ ഒക്കെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ, മുഹൂർത്തങ്ങൾ ഒക്കെ അൺലിമിറ്റഡ് ആയി ഈ സിനിമയിൽ കാണാം എന്നാണ് പടം കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അഭിപ്രായം. രണ്ട് മണിക്കൂർ നാൽപത്തഞ്ച് മിനിറ്റ് പോയത് അറിഞ്ഞില്ല, ആകെമൊത്തത്തിൽ ഈ ഓണം വിന്നർ പടമാണിതെന്നും പലരും റിവ്യൂ പങ്കുവെക്കുന്നു.

നിവിൻ പോളി ജസ്റ്റിൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ജസ്റ്റിന്റെ വീടിനടുത്ത് പുതുതായി താമസം മാറി വരുന്ന ആഷ്ലി എന്ന കഥാപാത്രമാണ് മമിത ചെയ്തിരിക്കുന്നത്. തമ്മിൽ അത്യാവശ്യം പ്രായവ്യത്യാസമുള്ള ഇവർ പരസ്പരം പരിചയപ്പെടുന്നതും തുടർന്ന് പ്രണയത്തിലാവുന്നതും അതുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളുമാണ് സിനിമയിൽ വരുന്നത്. തീർച്ചയായും ഓണത്തിന് കുടുംബ സമേതം കാണാൻ പോകാവുന്ന ചിത്രമാണിത്. ഫീൽ ​ഗുഡ് ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജ് നായകനായും മോഹൻലാൽ കാമിയോ റോളിൽ എത്തുന്ന ആക്ഷൻ ത്രില്ലർ സിനിമയായ ഖലീഫയോടാണ് ബത്ലഹേം കുടുംബയുണിറ്റ് ക്ലാഷ് ചെയ്യുന്നത്.

English Summary

Gireesh A.D. is a director who has won the hearts of Malayali audiences through his feel-good films. He possesses a unique talent for creating movies and characters that linger in the mind, even when drawn from simple narrative backdrops. Naturally, Malayalis were eagerly awaiting his work this Onam season.

Loading...
Unable to load recommendations.
Follow Us
Related Stories
‘Khalifa’ box office collection: ഖലീഫയ്ക്ക് മികച്ച തുടക്കം; ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയത് 5.68 കോടി
“പിന്നിട് ആലോചിക്കുമ്പോൾ മനപ്രയാസം തോന്നാൻ പാടില്ല” വിസ്മയ അമ്മ സുചിത്രയോട് പറഞ്ഞത് ഇങ്ങനെ!
“ഖലിഫ പാർട്ട് വൺ മാമ്പറക്കൽ ആഹമ്മദലിയുടെ വലിയ ലോകത്തിലെ ഒരു ഭാഗം മാത്രം”; രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ്
Khalifa Movie Review : ഖലീഫയ്ക്ക് കയ്യടി… ഓണം വിന്നറെന്ന് ആരാധകർ.. നായകനായി പൃഥ്വിയും കാമിയോ റോളിൽ മോഹൻലാലും തകർത്തെന്ന് പ്രതികരണം
Jaanmoni Das Arrest: പ്രധാനമന്ത്രിയെ അവഹേളിച്ച കേസ്; ജാൻമണി അറസ്റ്റിൽ
Bethlehem Kudumba Unit: “കഥ കേട്ടപ്പോൾ എൻ്റെ പഴയകാലം ഓർമ്മവന്നു”; ബെത്ലഹേം കുടുംബ യൂണിറ്റ് ജീവിതവുമായി ചേർന്നുനിൽക്കുന്നുവെന്ന് നിവിൻ!
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്