Bhavan: ‘അഭിഭാഷകയാകണമെന്ന് എപ്പോഴോ തോന്നിയിട്ടുണ്ട്’; വെളിപ്പെടുത്തി ഭാവന

Actress Bhavana Reveals She Once Dreamt of Becoming a Lawyer: ഷൂട്ടിംഗിനിടക്കും പഠിച്ച് പാസായി എന്ന ഓവർ കോൺഫിഡൻസിൻ്റെ പുറത്താണ് ഡിഗ്രി എടുക്കാമെന്ന് തീരുമാനിച്ചത്. എന്നാൽ പഠിക്കേണ്ട പുസ്തകങ്ങളുടെ വലിപ്പം കണ്ടത്തോടെ പിന്മാറുകയായിരുന്നു. കുറച്ച് കാലം കൂടി സിനിമ ചെയ്തിട്ട് വേണമെങ്കിൽ ഡിഗ്രി ചെയ്യാം എന്ന് പറഞ്ഞാണ് അതിൽ നിന്നും തടിതപ്പിയത് എന്ന് ഭാവന പറയുന്നു

Bhavan: അഭിഭാഷകയാകണമെന്ന് എപ്പോഴോ തോന്നിയിട്ടുണ്ട്; വെളിപ്പെടുത്തി ഭാവന

ഭാവന

Updated On: 

12 Jul 2026 | 10:44 PM

നമ്മൾ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്കാണ് ഭാവന ചേക്കേറിയത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ വെറും 15 വയസ്സ് മാത്രമായിരുന്നു ഭാവനയുടെ പ്രായം. പിന്നീടങ്ങോട്ട് നിരവധി സിനിമകൾ തേടിയെത്തി. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായതോടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിനായിരുന്നില്ല. ഡിഗ്രി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സിനിമയിലെ തിരക്കുകൾ കാരണം അതിന് സാധിച്ചില്ല എന്ന് ഭാവന പറയുന്നു. എന്നാൽ ജീവിതത്തിലെപ്പോഴോ അഭിഭാഷകയാക്കാൻ ആഗ്രഹം തോന്നിയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

നമ്മൾ സിനിമക്ക് ശേഷം ക്രോണിക് ബാച്ചിലർ ചെയ്തു അങ്ങനെ സിനിമയിൽ തിരക്കായി. അതുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കൻ സാധിച്ചില്ല. പ്ലസ്, പ്ലസ് ടു എല്ലാം പിന്നീട് എഴുതിയെടുക്കുകയാണ് ചെയ്തത് എന്ന് ഭാവന പറയുന്നു. ഡിഗ്രി ചെയ്യണമെന്ന് അച്ഛന് നിർബ്ബന്ധമുണ്ടായിരുന്നു. ഇംഗ്ലീഷ് ലിട്രേച്ചറിൽ ഡിഗ്രിയെടുക്കാമെന്ന് തീരുമാനമെടുക്കുകയും ചെയ്തു എന്നും താരം പറയുന്നു. എന്നാൽ അതിൽ നിന്ന് പിന്നീട് ഒഴിഞ്ഞുമാറി എന്ന് വ്യക്തമാക്കിയ ഭാവന കാരണവും തുറന്നുപറയുന്നുണ്ട്.

ഷൂട്ടിംഗിനിടക്കും പഠിച്ച് പാസായി എന്ന ഓവർ കോൺഫിഡൻസിൻ്റെ പുറത്താണ് ഡിഗ്രി എടുക്കാമെന്ന് തീരുമാനിച്ചത്. എന്നാൽ പഠിക്കേണ്ട പുസ്തകങ്ങളുടെ വലിപ്പം കണ്ടത്തോടെ പിന്മാറുകയായിരുന്നു. കുറച്ച് കാലം കൂടി സിനിമ ചെയ്തിട്ട് വേണമെങ്കിൽ ഡിഗ്രി ചെയ്യാം എന്ന് പറഞ്ഞാണ് അതിൽ നിന്നും തടിതപ്പിയത് എന്ന് ഭാവന പറയുന്നു. പിന്നീട് ചെയ്യാം എന്ന് കരുതി മാറ്റിവച്ച് ആ ആഗ്രഹം നടന്നില്ലെന്നും പ്ലസ് ടുവിൽ പഠനം അവസാനിച്ചു എന്നും താരം പറഞ്ഞു.

Also Read: Saniya Iyappan: ലാൽ സാറിൻ്റെ കൂടെ സ്റ്റേജിൽ കയറിയപ്പോൾ സ്വപ്നലോകത്ത് എത്തിയപോലെ; വൈറൽ ഡാൻസിനെ കുറിച്ച് സാനിയ ഇയപ്പൻ

സിനിമയിലേക്ക് എത്തിപ്പെട്ടിരുന്നില്ല എങ്കിൽ ഏത് ജോലിയായിരിക്കും തിരഞ്ഞെടുത്തിട്ടുണ്ടാവുക എന്ന ചോദ്യത്തിനാണ് അഭിഭാഷകയാകണം എന്ന് എപ്പോഴോ ഒരിക്കൽ തോന്നിയിരുന്നു എന്ന് ഭാവന വെളിപ്പെടുത്തിയത്..”ഇടക്കെക്കെപ്പൊഴോ എൽ.എൽ.ബി എടുക്കണമെന്നും അഭിഭാഷകയാകണമെന്നും എനിക്ക് തോന്നിയിരുന്നു. ആ ജോലിയോട് എന്തോ ഒരു താല്പര്യം ഉണ്ടായിരുന്നു എനിക്ക്. എന്നാൽ ആ കരിയർ തന്നെ ഞാൻ തിരഞ്ഞെടുക്കുമായിരുന്നോ എന്ന് ചോദിച്ചാൽ ഉറപ്പ് പറയാനാകില്ല.” ഭാവന പറഞ്ഞു. തൻ്റെ മടി വച്ച് നോക്കിയാൽ ചിലപ്പോൾ ഒരു ജോലിയും ചെയ്യാതെ വെറുതെയിരിക്കാനും സാധ്യതയുണ്ടെന്നും ഭാവന താമാശരൂപേണ പറയുന്നുണ്ട്.

സിനിമയാണ് തൻ്റെ ജീവിതമെന്നും എന്നാൽ സിനിമയിൽ ജീവിക്കുക അത്ര എളുപ്പമല്ലെന്നും ഭാവന പറയുന്നു. പല കാരണങ്ങൾ കൊണ്ട് അവസാന നിമിഷം സിനിമകൾ നഷ്ടപ്പെട്ടേക്കാം. അത് ചിലപ്പോൾ ഡിപ്രഷനിലേക്ക് വരെ എത്തിക്കും. പല തരത്തിലും നമ്മൾ തഴയപ്പെടാം. സിനിമ മേഖലയുടെ ഒരു സ്വഭാവം അങ്ങനെയാണ്. ഒരു സിനിമയൂടെ വിജയം ചിലപ്പോൾ നമ്മൂടെ ജീവിതത്തെ തന്നെ മാറ്റാം. പരാജയവും അങ്ങനെതന്നെയാണ്. സ്ത്രീ എന്ന നിലയിൽ സിനിമയിൽ മാർക്കറ്റ് വാല്യൂ നിലനിർത്തുക അത്ര എളുപ്പമല്ലെന്നും ഭാവന തുറന്നുപറയുന്നു.

English Summary

Actress Bhavana, who debuted at 15 in the movie Nammal, revealed she once dreamt of becoming a lawyer. Due to her busy acting career, she couldn’t pursue higher education beyond her Plus Two. Despite initially planning to study English Literature, she eventually dropped the idea due to her demanding schedule.

Loading...
Unable to load recommendations.
Follow Us
Related Stories
Mathew Thomas : 700 പേരിൽ നിന്നാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് മാത്യുവിനെ തിരഞ്ഞെടുത്തത്, യുവതാരത്തെ കുറിച്ച് ഉണ്ണിമായ പ്രസാദ്
Bigg Boss Malayalam Season 8:​ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി; ബി​ഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ
Bigg Boss Malayalam Season 8:കൈ തരുമെന്ന് വിചാരിച്ചില്ല;എന്നെ നീ തന്നെ സ്വീകരിക്കേണ്ടി വന്നു,വിക്കിയെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്ത് ശ്രീലക്ഷ്മി
Mammootty : വാട്ട് നെക്സ്റ്റ്! കൂൾ ലുക്കിൽ മമ്മൂട്ടി, കത്തിക്കയറി പുതിയ ഫോട്ടോ
Bigg Boss Malayalam Season 8 Live : ഉള്ളിലിരുപ്പ് അറിയണം! കൺഫഷൻ റൂമിൽ നിന്നും ബി​ഗ്ബോസിന് തുടക്കമിട്ട് ലാലേട്ടൻLIVE
Mamitha Baiju: ആലിയയുടെയും ദീപികയുടെയും ആ റെക്കോർഡ് തകർത്ത് മമിതാ ബൈജു
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി