Saniya Iyappan: ലാൽ സാറിൻ്റെ കൂടെ സ്റ്റേജിൽ കയറിയപ്പോൾ സ്വപ്നലോകത്ത് എത്തിയപോലെ; വൈറൽ ഡാൻസിനെ കുറിച്ച് സാനിയ ഇയപ്പൻ
From Mohanlal to Snoop Dogg: Inside Sania Iyappan's Viral Internet Moments: ഷോയിലുടനീളം ഓഡിയൻസ് വലിയ ആവേഷത്തിലായിരുന്നു. കാരണം വളരെ കാലത്തിന് ശേഷമാണ് ലാൽ സാറിനെ ഈയൊരു രീതിയിൽ ആരാധകർ കാണുന്നത്. ലാൽ സാർ പ്രാക്ടീസിനിടക്ക് കൊച്ചു കുട്ടികളെ പോലെ തമാശകൾ കാണിക്കും. അത് പറഞ്ഞറിയിക്കാനാകാത്ത ഒരനുഭവമായിരുന്നു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് സാനിയ ഇയപ്പനും ‘കല്യാണി’ റീമിക്സുമാണ്. അമേരിക്കൻ റാപ്പർ സ്നൂപ്പ് ഡോഗ് ഉൾപ്പടെ വീഡിയോ ഷെയർ ചെയ്തതോടെ ഗാനവും അതിന് ചുവടുവച്ച് സാനിയവും അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. കല്യാണി റീമിക്സ് ആളുകൾ സ്വീകരിച്ചതിൽ വലിയ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സാനിയ. എന്നാൽ ഈ ഗാനം വൈറലാകുന്നതിന് തൊട്ടുമുൻപ് സോഷ്യൽ മീഡിയ കത്തിച്ചത് മലയാളികളുടെ ലാലേട്ടനുമൊത്തുള്ള സാനിയയുടെ ഡാൻസായിരുന്നു. ആ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ താരം.
ലാലേട്ടനൊപ്പം ഡാൻസ് കളിക്കുന്നതിനെ കുറിച്ച് ഓർത്തപ്പോൾ ആദ്യം നാണം തോന്നി എന്ന് താരം ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. എന്നാൽ പിന്നീട് മോഹൻലാൽ തന്നെ കംഫർട്ടബിളാക്കി എന്നും. സ്റ്റേജിൽ കയറിയപ്പോൾ സ്വപ്നലോകത്ത് എത്തിയപോലെ തോന്നി എന്നും താരം പറയുന്നു. ലൂസിഫറിൽ അദ്ദേഹവുമായി അധികം സീനുകൾ ഉണ്ടായിരുന്നില്ല. അമ്മയുടെ പരിപാടികളിൽ വരുമ്പോൾ ഒക്കെ കാണാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയുമധികം ദിവസം ഒരുമിച്ച് ചിലവഴിക്കുന്നത്.
പ്രാക്ടീസ് തന്നെ രണ്ട്മൂന്ന് ദിവസം ഉണ്ടായിരുന്നു. ആദ്യത്തെ പ്രാക്ടീസിന് ലാൽ സാർ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഉള്ളിൽ ഭയങ്കര നാണമൊക്കെ തോന്നിയിരുന്നു. സ്റ്റേജ് റിഹേഴ്സലിന് എത്തിയപ്പോൾ പക്ഷേ തമാശയൊക്കെ പറഞ്ഞ് അദ്ദേഹം നമ്മളെ കംഫർട്ടബിളാക്കി. ജർമ്മനിയിൽ സ്റ്റേജിലേക്ക് എത്തിയപ്പോൾ റംസാൻ്റെ കൂടെയായിരുന്നു ആദ്യത്തെ ഡാൻസ്. പിന്നീട് ലാൽ സാറിനൊപ്പം സ്റ്റേജിൽ കയറിയപ്പോൾ ചുറ്റുമുള്ളതൊന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഏതോ സ്വപ്നലോകത്ത് എത്തിയ പോലെയാണ് തോന്നിയത്. എന്ന് താരം പറയുന്നു.
Also Read: ഇതൊക്കെ വലിയ സിലബസാണ്, പഠിച്ചെടുക്കാൻ പാട് പെടും; ഷാജി കൈലാസിനെ കുറിച്ച് ജോജു ജോർജ്ജ്
ഷോയിലുടനീളം ഓഡിയൻസ് വലിയ ആവേഷത്തിലായിരുന്നു. കാരണം വളരെ കാലത്തിന് ശേഷമാണ് ലാൽ സാറിനെ ഈയൊരു രീതിയിൽ ആരാധകർ കാണുന്നത്. അത് പറഞ്ഞറിയിക്കാനാകാത്ത ഒരനുഭവമായിരുന്നു എന്ന് സാനിയ പറയുന്നു. “ലാൽ സാർ പ്രാക്ടീസിനിടക്ക് കൊച്ചു കുട്ടികളെ പോലെ തമാശകൾ കാണിക്കും. റംസാൻ ചിലപ്പോൾ ഞങ്ങളെ വെറുതെ ഇറിറ്റേറ്റ് ചെയ്യുമ്പോൾ, ‘എന്താ മോനെ, എന്താ ഈ ചെയ്യുന്നെ’ എന്ന് ചോദിക്കുന്നത് കേൾക്കാം. പ്രക്ടീസിനിടക്ക് കുഞ്ഞു തമാശകൾ ഒപ്പിക്കും.” മോഹൻലാലിന് ഒപ്പമുള്ള ഷോയുടെ എക്സൈറ്റ്മെൻ്റിൽ നിൽക്കുമ്പോഴാണ് ‘കല്യാണി’ വരുന്നത് എന്നും അത് തൻ്റെ സന്തോസഷം ഇരട്ടിയാക്കി എന്നും താരം പറയുന്നു.
സോഷ്യൽ മീഡിയയിൽ ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്യുമ്പോൾ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കാറുണ്ടെന്നും, സോഷ്യൽ മീഡിയയിൽ കാണുന്ന മോശം പ്രവണതയാണ് അതിന് കാരണമെന്നും താരം തുറന്നു പറയുന്നുണ്ട്. ”പോസ്റ്റുകൾ ചെയ്യുമ്പോൾ ട്രോളുകൾ വരുമോ എന്ന ഉൾഭയം വരാറുണ്ട്. പലപ്പോഴും യത്ര ചെയ്യുമ്പോഴുള്ള ചിത്രങ്ങളോ വീഡിയോകളോ ഒക്കെ പങ്കുവക്കുമ്പോൾ അതിൽ നിന്നും ചില ഭാഗങ്ങൾ എടുത്ത് സ്ലോമോഷനിലിട്ട്, വൾഗറായി പ്രചരിപ്പിക്കാറുണ്ട്. അതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാറുണ്ട്” എന്ന് സാനിയ പറയുന്നു.
English Summary
Sania Iyappan is going viral after American rapper Snoop Dogg shared her ‘Kalyani’ remix video. In a recent Club FM interview, the actress expressed her joy over its international success. She also recalled her viral stage dance with Malayalam superstar Mohanlal, describing the unforgettable experience as a dream come true.