Big boss Malayalam Season 8: ബിഗ് ബോസ് കാണിക്കുന്നത് മനുഷ്യാവകാശ ലംഘനം! ഭക്ഷണത്തിനായി കരഞ്ഞ് മൃദുല
Big boss Malayalam Season 8: എന്ത് ഷോ ആണെന്ന് പറഞ്ഞാലും ആളുകളെ ഇങ്ങനെ പട്ടിണിക്ക് നല്ലതല്ല എന്നാണ് ആളുകൾ പറയുന്നത്. ഇവിടെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്നും ഇവരുടെ കുടുംബക്കാർ ഒരു പരാതി നൽകുകയാണെങ്കിൽ ബിഗ് ബോസ് അടക്കം അകത്തു പോകേണ്ട രീതിയിലുള്ള ഗുരുതരമായ ഒരു നീക്കമാണ് ഷോയിൽ ഉണ്ടാകുന്നത് എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.........

Mridula Vijay
ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ വമ്പൻ ട്വിസ്റ്റുകളോടെ നടന്ന മാസ്സ് എഫിക്ഷന് ശേഷം സീക്രട്ട് റൂമിലുള്ള അഞ്ജലിയും മൃദുലയും ബിഗ് ബോസിനോട് ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുന്നതും തുടർന്ന് മൃദുല വികാരീതയായി കരയുന്നതുമാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. കഴിഞ്ഞദിവസം ലഭിച്ച ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ നല്ല ഭക്ഷണമാണ് ലഭിച്ചതെന്നും ബിഗ് ബോസ് വീട്ടിൽ നിന്ന് സീക്രട്ട് റൂമിലേക്ക് എത്തിയപ്പോഴാണ് ഭക്ഷണത്തിന്റെ വില കൂടുതൽ മനസ്സിലാക്കിയത് എന്നുമായിരുന്നു ആദ്യം പറയുന്നത്.
എന്നാൽ ഇരുവരും ഇപ്പോഴും മത്സരാർത്ഥികൾ തന്നെ ആണെന്നും ബിഗ് ബോസ് വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്ന സമയത്ത് മാത്രമേ ഇവർക്കും ഭക്ഷണ ലഭിക്കുകയുള്ളൂ എന്നും ബിഗ് ബോസ് അറിയിച്ചു അമ്പരന്നുപോയി.ഇതിന് പിന്നാലെ അടുത്തദിവസം കരഞ്ഞുകൊണ്ട് ബിഗ് ബോസിനോട് പരാതി പറയുന്ന മൃദുലയാണ് ഷോയിൽ കാണാൻ സാധിച്ചത്. തങ്ങൾക്ക് ഇതുവരെ ഭക്ഷണം ലഭിച്ചിട്ടില്ലെന്നും ഹൗസിലുള്ളവർ ഇപ്പോഴാണ് പാചകം ചെയ്യാൻ തുടങ്ങിയിരിക്കുന്നതന്നും മൃദുല പറയുന്നു.
ALSO READ:വൈൽഡ് കാർഡായി ഹൗസിൽ കയറി, പിടിച്ചു നിൽക്കാനാവാതെ സുവർണ പുറത്ത്
മൃദുല ബിഗ് ബോസിനോട് ഇടഞ്ഞ് തന്നെ ആണ്…
താൻ ബിഗ് ബോസിന്റെ സ്ഥാനത്ത് താൻ ആയിരുന്നു എങ്കിൽ മത്സരാർത്ഥികൾക്ക് കൃത്യസമയത്ത് ഭക്ഷണം നൽകുമായിരുന്നു എന്നും അവർ പറയുന്നുണ്ട്. കഴിഞ്ഞദിവസം വേവാത്ത അരിയാണ് തനിക്ക് കഞ്ഞിയായി ലഭിച്ചത് കാരണം മാത്രമാണ് അത് കഴിച്ചതെന്നും മറ്റൊന്നും കിട്ടാത്തതുകൊണ്ടുള്ള അവസ്ഥ കൊണ്ടാണ് അത് കഴിക്കേണ്ടി വന്നതൊന്നും കരഞ്ഞുകൊണ്ട് മൃദുല പറയുന്നുണ്ട്.ഭക്ഷണത്തിന്റെ കാര്യത്തിൽ എല്ലാതരത്തിലും മൃദുല ബിഗ് ബോസിനോട് ഇടഞ്ഞ് തന്നെ ആണ് കഴിഞ്ഞ ദിവസത്തെ വീഡിയോകളിൽ നിന്നും മനസ്സിലാവുന്നത് എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് പറഞ്ഞുകൊണ്ട് കട്ടിലിൽ പോയി ഇരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
അതേസമയം ഈ സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയായി മാറിയിരിക്കുകയാണ്. എന്ത് ഷോ ആണെന്ന് പറഞ്ഞാലും ആളുകളെ ഇങ്ങനെ പട്ടിണിക്ക് നല്ലതല്ല എന്നാണ് ആളുകൾ പറയുന്നത്. ഇവിടെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ് എന്നും ഇവരുടെ കുടുംബക്കാർ ഒരു പരാതി നൽകുകയാണെങ്കിൽ ബിഗ് ബോസ് അടക്കം അകത്തു പോകേണ്ട രീതിയിലുള്ള ഗുരുതരമായ ഒരു നീക്കമാണ് ഷോയിൽ ഉണ്ടാകുന്നത് എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
ENGLISH SUMMARY
Following a dramatic eviction in Bigg Boss Malayalam Season 8, a conversation involving Anjali and Mridula—currently in the ‘Secret Room’—has become a topic of discussion; the two complained to Bigg Boss about the food, with Mridula subsequently becoming emotional and bursting into tears. When asked about the food they had received the previous day, they initially stated that the quality was good, adding that they truly came to appreciate the value of food only after moving from the main Bigg Boss house to the Secret Room.