AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: വൈൽഡ് കാർഡായി ഹൗസിൽ കയറി, പിടിച്ചു നിൽക്കാനാവാതെ സുവർണ പുറത്ത്

Wildcard Contestant Suvarna Exits From the House: ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുന്നു. വൈൽഡ് കാർഡ് എൻട്രിയായി രണ്ടുദിവസം മുമ്പ് ഹൗസിലേക്ക് എത്തിയ സുവർണ്ണയാണ് ഏറ്റവും ഒടുവിലായി ഹൗസിന് പുറത്തേക്ക് പോയത്. എവിക്ഷനിലൂടെ അല്ല, മറിച്ച് തന്റെ സ്വയം തീരുമാനപ്രകാരമാണ് സുവർണ്ണ ഹൗസിന് പുറത്തേക്ക് പോയിരിക്കുന്നത്. തനിക്ക് മത്സരത്തിൽ തുടരാൻ താല്പര്യമില്ലെന്ന് സുവർണ്ണ തന്നെയാണ് ബിഗ് ബോസിനോട് അറിയിച്ചത്.

Bigg Boss Malayalam Season 8: വൈൽഡ് കാർഡായി ഹൗസിൽ കയറി, പിടിച്ചു നിൽക്കാനാവാതെ സുവർണ പുറത്ത്
Suvarna Image Credit source: Facebook / Asianet, Screen Grab
Amal KV
Amal KV | Updated On: 08 Oct 2026 | 12:28 AM

ബിഗ് ബോസ് ഹൗസിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുന്നു. വൈൽഡ് കാർഡ് എൻട്രിയായി രണ്ട് ദിവസം മുമ്പ് ഹൗസിലേക്ക് എത്തിയ സുവർണ്ണയാണ് ഏറ്റവും ഒടുവിലായി ഹൗസിന് പുറത്തേക്ക് പോയത്. എവിക്ഷനിലൂടെ അല്ല, മറിച്ച് തന്റെ സ്വയം തീരുമാനപ്രകാരമാണ് സുവർണ്ണ ഹൗസിന് പുറത്തേക്ക് പോയിരിക്കുന്നത്. തനിക്ക് മത്സരത്തിൽ തുടരാൻ താല്പര്യമില്ലെന്ന് സുവർണ്ണ തന്നെയാണ് ബിഗ് ബോസിനോട് അറിയിച്ചത്. മാനസിക കാരണങ്ങളാൽ തനിക്ക് ഇവിടെ തുടരാൻ താല്പര്യമില്ല എന്ന കാര്യം സുവർണ്ണ ബിഗ് ബോസിനോട്‌ പറയുകയായിരുന്നു.

കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് സുവർണ്ണ യോട് ബിഗ് ബോസ് കാര്യങ്ങൾ തിരക്കിയത്. ആ സമയത്ത് തനിക്ക് ഇവിടെ തുടരാൻ കഴിയില്ല എന്നുള്ള കാര്യം സുവർണ്ണ തുറന്നു പറഞ്ഞു. ഇന്നലെയാണ് സുവർണ്ണ ഇക്കാര്യം അവതരിപ്പിച്ചത്. താൻ മെന്റലി ഡിസ്റ്റർബ് ആണ് എന്നും ഗെയിമിൽ പങ്കെടുക്കാനോ ഇവിടെ നിൽക്കാനോ തനിക്ക് കഴിയുന്നില്ല. ഏറെ ആഗ്രഹത്തോടെയാണ് ഹൗസിലേക്ക് എത്തിയത് പക്ഷേ ഇവിടെ എത്തിയപ്പോഴാണ് ഓരോ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അതുകൊണ്ട് തനിക്കിവിടെ നിൽക്കാൻ കഴിയും എന്ന് തോന്നുന്നില്ല – സുവർണ പറഞ്ഞു. സുവർണ്ണയുടെ വാക്കുകൾ കേട്ട ബിഗ് ബോസ് ശാന്തമായി ഇരിക്കാനും വിശ്രമിച്ചു നോക്കൂ എന്നും പറഞ്ഞു. എന്തെങ്കിലുമുണ്ടെങ്കിൽ പിന്നീട് സംസാരിക്കാം എന്നും ബിഗ് ബോസ് അറിയിച്ചു.

Also Read: അണലിയുടെ റിലീസ് തടഞ്ഞു, മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസിന് കുരുക്ക്

തുടർന്ന് ഇന്നു വീണ്ടും കൺഫെഷൻ റൂമിലേക്ക് സുവർണ്ണയെ വിളിപ്പിച്ചു. ഇതിനു മുമ്പായി ഡോക്ടറെ കൺസൾട്ട് ചെയ്യാനും സുവർണ്ണയ്ക്ക് ബിഗ് ബോസ് അവസരം ഒരുക്കിയിരുന്നു. ഇതിനെല്ലാം ശേഷവും തനിക്ക് പുറത്തേക്ക് പോകണം എന്ന തീരുമാനത്തിൽ സുവർണ്ണ ഉറച്ചു നിൽക്കുകയായിരുന്നു. ഇത് പരിഗണിച്ച് ബിഗ് ബോസ് സുവർണയ്ക്ക് തന്നെ തീരുമാനമെടുക്കാൻ അവസരം നൽകി. തുടർന്ന് കൺഫഷൻ റൂമിൽ നിന്ന് തന്നെ സുവർണ്ണ ഹൗസിനു വെളിയിലേക്ക് പോവുകയായിരുന്നു.

സുവർണ്ണ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുപോയ കാര്യം മറ്റു മത്സരാർത്ഥികളെ ലിവിങ് റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് അറിയിച്ചത്. ആരോഗ്യ കാരണങ്ങളാൽ സുവർണ്ണയ്ക്ക് മത്സരത്തിൽ തുടരാൻ താല്പര്യമില്ല, അതുകൊണ്ടാണ് പുറത്തുപോകൽ എന്നും ബിഗ് ബോസ് മത്സരാർത്ഥികളോട് വ്യക്തമാക്കി.

English Summary

Another contestant has left the Bigg Boss house. Suvarna, who entered the house as a wild card contestant just two days ago, is the latest to depart. She left the house not through the standard eviction process, but by her own choice; she personally informed Bigg Boss that she was no longer interested in continuing in the competition.

Follow Us