Anumol: അനുമോളുടെ കല്യാണം നാളെ? ആശംസകളുമായി താരങ്ങൾ
Big Boss Star Anumol Wedding: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം മേയർ വി രാജേഷ് എന്നിവരുമായി കൂട്ടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു. കല്യാണം വിളിക്കാനായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇപ്പോഴിതാ, താരം പങ്കുവെച്ച ചിത്രങ്ങളും വിവാഹം നാളെയാകാനുള്ള സാധ്യത കൂട്ടുകയാണ്.
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോൾ. സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയമായ താരം ബിഗ് ബോസ് സീസൺ 7-ലെ ടൈറ്റിൽ വിന്നറാണ്. ഇപ്പോഴിതാ, അനുകുട്ടിയുടെ കല്യാണ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനുമോളുടെ കല്യാണം ഉടൻ ഉണ്ടാകുമെന്ന് ഉറ്റസുഹൃത്തും നടനും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമായ ഷിയാസ് കരീം അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, അനുമോളും ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്.
കല്യാണം ഉടനെ ഉണ്ടാകുമെന്ന് ഷിയാസ് കരീമാണ് ആദ്യം പറഞ്ഞത്. ‘ എവിടെയാ വരൻ, ആരാണ് എന്നൊക്കെ അനുമോൾ പറയും, അനുമോൾ കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ എനിക്കറിയാം. ചെക്കൻ ആരാണ്? പേരെന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ കല്യാണത്തിന്റെ സമയത്ത് റിവീൽ ചെയ്യുന്നതാണ് നല്ലത്. നടനല്ല, ബിസിനസുമല്ല. നിങ്ങൾക്ക് കാണുമ്പോൾ മനസിലാകും’ എന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. അനുമോളുടെ ഉറ്റസുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്രയും ഇക്കാര്യം ഉറപ്പിച്ചിരുന്നു.
കല്യാണം നാളെ?
അനുമോളുടെ വിവാഹം ഓണത്തിന് മുമ്പ് ഉണ്ടായിരിക്കുമെന്നാണ് ചില കൂട്ടർ പറയുന്നത്. കല്യാണം എന്നാണെന്ന ഓൺലൈൻ മീഡിയയുടെ ചോദ്യത്തിന് നാളെയാണെന്ന് അനുമോൾ പറഞ്ഞിരുന്നു. എന്നാൽ ഇത് സത്യമാണോ വെറുതെ പറഞ്ഞതാണോ എന്നാണ് ആരാധകരുടെ ചോദ്യം. എന്തുതന്നെയായാലും വിവാഹം ഉടനെ ഉണ്ടാകുമെന്ന് ഉറപ്പാണ്. സ്വാതന്ത്ര ദിനത്തിന്, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം മേയർ വി രാജേഷ് എന്നിവരുമായി കൂട്ടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു. കല്യാണം വിളിക്കാനായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
ഇപ്പോഴിതാ, താരം പങ്കുവെച്ച ചിത്രങ്ങളും വിവാഹം നാളെയാകാനുള്ള സാധ്യത കൂട്ടുകയാണ്. ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കസവുസാരിയിൽ അതീവ സുന്ദരിയായാണ് അനുമോളുള്ളത്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണിവ. സുഹൃത്തുക്കൾ അനുമോളെ ഒരുക്കുന്നതും സന്തോഷത്തോടെ ആഘോഷിക്കുന്നതുമെല്ലാം കാണാം.
ആശംസകളുമായി താരങ്ങൾ
അനു പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി താരങ്ങളും എത്തി. ബ്രൈഡ് ടു ബി എന്നാണ് മസ്താനിയുടെ കമന്റ്. ആദില നൂറ, കാർത്തിക് സൂര്യ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടുമിക്ക പേരുടെയും കമന്റ് വിവാഹാശംസകളാണ്.
താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
View this post on Instagram