AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Stains on Clothes: ഓണസാരിയിൽ കറി വീണോ? മിനിറ്റുകൾക്കുള്ളിൽ കറ കളയാൻ വഴികളിതാ

How to Remove Oil Stains on Clothes: സദ്യ കഴിക്കുമ്പോൾ അച്ചാറോ കറികളോ വസ്ത്രങ്ങളിൽ പറ്റിയാൽ ആ കറ കളയുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഇത്തവണ ടെൻഷൻ വേണ്ട, നിങ്ങളുടെ പട്ടുസാരിയിലോ മറ്റോ എണ്ണക്കറ പറ്റിയാൽ നൂലുകൾക്ക് കേടുപാടുകൾ വരുത്താതെ എങ്ങനെ അവ നീക്കം ചെയ്യാമെന്ന് അറിഞ്ഞാലോ....

Stains on Clothes: ഓണസാരിയിൽ കറി വീണോ? മിനിറ്റുകൾക്കുള്ളിൽ കറ കളയാൻ വഴികളിതാ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 17 Aug 2026 | 07:16 PM

ഓണനാളുകളിൽ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ്, വസ്ത്രങ്ങളിൽ കറ പറ്റുന്നത്. ഓണക്കോടിയും ചുറ്റി സദ്യ കഴിക്കുമ്പോൾ അച്ചാറോ കറികളോ വസ്ത്രങ്ങളിൽ പറ്റിയാൽ ആ കറ കളയുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഇത്തവണ ടെൻഷൻ വേണ്ട, നിങ്ങളുടെ പട്ടുസാരിയിലോ മറ്റോ എണ്ണക്കറ പറ്റിയാൽ നൂലുകൾക്ക് കേടുപാടുകൾ വരുത്താതെ എങ്ങനെ അവ നീക്കം ചെയ്യാമെന്ന് അറിഞ്ഞാലോ…. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ മാർഗ്ഗങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ….

എണ്ണക്കറ എങ്ങനെ കളയാം?

ടാൽക്കം പൗഡർ

എണ്ണ വീണ ഉടൻ തന്നെ ആ ഭാഗത്ത് അല്പം ടാൽകം പൗഡറോ കോൺസ്റ്റാർച്ചോ ധാരാളമായി വിതറുക. ഇത് വസ്ത്രത്തിന് ഉള്ളിലേക്ക് എണ്ണ ഇറങ്ങുന്നത് തടയുകയും എണ്ണ പൂർണ്ണമായും ഊറി എടുക്കുകയും ചെയ്യുന്നു.  പൗഡർ വിതറി 30-45 മിനിറ്റ് വരെ വയ്ക്കുക. ശേഷം മൃദുവായ ഒരു ബ്രഷോ തുണിയോ ഉപയോഗിച്ച് പൗഡർ പതുക്കെ തട്ടിക്കളയാം. കറ പൂർണ്ണമായി പോയില്ലെങ്കിൽ ഈ പ്രക്രിയ ഒന്നുകൂടി ആവർത്തിക്കാവുന്നതാണ്.

ബേക്കിംഗ് സോഡ

പട്ടുസാരിയിലെ കൂടുതൽ കട്ടിയുള്ള എണ്ണക്കറകൾ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ മികച്ചതാണ്. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറി ഏതാനും മണിക്കൂറുകൾ വയ്ക്കുക. ബേക്കിംഗ് സോഡ എണ്ണയെ വലിച്ചെടുക്കും. തുടർന്ന് മൃദുവായി തുടച്ചു മാറ്റാം.

ALSO READ: നാടൻ പച്ചക്കായ കണ്ടാൽ എങ്ങനെ തിരിച്ചറിയാം?; നേന്ത്രക്കായ വാങ്ങുമ്പോൾ ഇത് ഓർത്തുവച്ചോ

പാത്രം കഴുകുന്ന ലിക്വിഡ് ഡിഷ് സോപ്പ് 

എണ്ണക്കറ നീക്കം ചെയ്യാൻ കഴിവുള്ള ഒന്നാണ് ഡിഷ്വാഷിംഗ് ലിക്വിഡുകൾ. എന്നാൽ പട്ടുസാരിയിൽ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധ വേണം. കാഠിന്യം കുറഞ്ഞ ലളിതമായ ഡിഷ്വാഷ് ലിക്വിഡിന്റെ ഒരു തുള്ളി എണ്ണക്കറയുള്ള ഭാഗത്ത് പുരട്ടുക. വിരലുകൾ ഉപയോഗിച്ച് വളരെ പതുക്കെ മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ ആ ഭാഗം മാത്രം കഴുകി വൃത്തിയാക്കുക. ഒട്ടും അമർത്തി തിരുമ്മാതിരിക്കാൻ ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  1. എണ്ണ വീണ ഭാഗം സാധാരണ തുണികൾ കഴുകുന്നത് പോലെ അമർത്തി തിരുമ്മരുത്. ഇത് പട്ടിന്റെ നൂലുകൾക്ക് കേടുപാട വരുത്തുകയും കറ കൂടുതൽ ഭാഗത്തേക്ക് പടരുകയും ചെയ്യും.
  2. കറ കളയാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് പട്ടിന്റെ തുണിയുടെ ഗുണമേന്മയെ ബാധിക്കും. എപ്പോഴും തണുത്ത വെള്ളമോ സാധാരണ വെള്ളമോ മാത്രം ഉപയോഗിക്കുക.
  3. എണ്ണ വീണ് കഴിഞ്ഞാൽ എത്രയും വേഗം മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. കറ ഉണങ്ങിപ്പിടിച്ചാൽ അത് നീക്കം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാകും.
  4. വലിയ രീതിയിൽ എണ്ണ വീഴുകയോ അല്ലെങ്കിൽ വിലകൂടിയ പട്ടുസാരികൾ ആകുകയോ ചെയ്താൽ സ്വന്തമായി പരീക്ഷണങ്ങൾ നടത്താതെ ഒരു നല്ല ഡ്രൈ ക്ലീനറെ സമീപിച്ച് കറ നീക്കം ചെയ്യുന്നതാണ് നല്ലത്.

English Summary:

Simple ways to remove oil stains from silk sarees while protecting the delicate fabric. Mild household ingredients that absorb grease may be used carefully, followed by gentle cleaning with a suitable silk-safe detergent. For stubborn or valuable silk sarees, professional dry cleaning is suggested as the safest option.

Follow Us