AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vimal Elaichi Ad : പാൻ മസാല പരസ്യം; ഷാരൂഖ് ഖാനും അജയ് ദേവഗണിനും ടൈഗർ ഷ്റോഫിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നോട്ടീസ്

Vimal Elaichi Ad Controversy : മഹാരാഷ്ട്രയിൽ നിരോധിക്കപ്പെട്ട ഉൽപ്പന്നമായ 'വിമൽ പാൻ മസാല'യുടെ പരോക്ഷ പരസ്യമായി മാറുന്ന രീതിയിൽ 'വിമൽ ഏലാച്ചി'യുടെ പരസ്യചിത്രത്തിന്റെ ഭാ​ഗമായതിന് ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA) കാരണം കാണിക്കൽ നോട്ടീസ് .

Vimal Elaichi Ad : പാൻ മസാല പരസ്യം; ഷാരൂഖ് ഖാനും അജയ് ദേവഗണിനും ടൈഗർ ഷ്റോഫിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നോട്ടീസ്
Shah Rukh, Ajay Devgn, Tiger Shroff Vimal Elaichi AdImage Credit source: Screen Grab
Amal KV
Amal KV | Updated On: 16 Aug 2026 | 10:04 PM

മുംബൈ :  മഹാരാഷ്ട്രയിൽ നിരോധിക്കപ്പെട്ട ഉൽപ്പന്നമായ ‘വിമൽ പാൻ മസാല’യുടെ പരോക്ഷ പരസ്യമായി മാറുന്ന രീതിയിൽ ‘വിമൽ ഏലാച്ചി’യുടെ പരസ്യചിത്രത്തിന്റെ ഭാ​ഗമായതിന് ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA) കാരണം കാണിക്കൽ നോട്ടീസ് .

പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയ്‌ക്കെതിരായ നടപടികൾ കർശനമാക്കുന്നതിനിടെയാണ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഈ നടപടി. താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് 15 ദിവസത്തിനുള്ളിൽ രേഖാമൂലം അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള സിനിമാ താരങ്ങൾ പാൻ മസാല, ഗുട്ക, മദ്യം തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങളെ പ്രൊമോട്ട് ചെയ്യുന്നത് അനുചിതമാണെന്ന വാദം വർഷങ്ങളായി നിലവിലുണ്ട്. പക്ഷേ പ്രമുഖ ഇന്ത്യൻ താരങ്ങളെ മാത്രമല്ല, ഹോളിവുഡ് താരങ്ങളെപ്പോലും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായി ഗുട്ക കമ്പനികൾ ഉപയോഗിക്കാറുണ്ട്.

Also Read : ആദ്യമായി കണ്ടപ്പോൾ വിജയ് തന്നോട് പറഞ്ഞത് ! ആ നിമിഷം ഓർത്തെടുത്ത് മമിത ബൈജു

വിവാദമായ പരസ്യം പരിശോധിച്ചതിൽ നിന്ന്, അത് വിമൽ ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതായും മഹാരാഷ്ട്ര സംസ്ഥാനത്ത് നിർമ്മാണം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവയ്ക്ക് ഒരു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പാൻ മസാലയുമായി പ്രധാനമായും ബന്ധപ്പെട്ടതാണ് പ്രസ്തുത ബ്രാൻഡ് എന്നും നോട്ടീസിൽ പറയുന്നു.നിരോധിക്കപ്പെട്ട പുകയില ഉൽപ്പന്നത്തിന്റെ പരോക്ഷമായോ അല്ലാതെയോ ഉള്ള പ്രചാരണമാണോ ഈ പരസ്യമെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര എഫ്‌ഡിഎ വ്യക്തമാക്കുന്നു. പരസ്യത്തിലെ അവതരണരീതി, സംഭാഷണം, ഉൽപ്പന്നത്തിന്റെ പേര്, വിപണിയിലെ സാഹചര്യം എന്നിവയെല്ലാം ഇതിലേക്കാണ് വഴി ചൂണ്ടുന്നത്. മൂന്ന് അഭിനേതാക്കളും ബ്രാൻഡിന്റെ പ്രചാരകരായി ഇതിൽ പങ്കാളികളാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ നിയന്ത്രിക്കുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്റ്റ് പ്രകാരം ഇത്തരം പരസ്യങ്ങളിൽ പങ്കാളികളാകുന്നവർക്ക് 10 ലക്ഷം രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ഷാരൂഖ് ഖാനും അജയ് ദേവഗണിനും ടൈഗർ ഷ്റോഫിനും എഫ് ഡി എ നൽകിയിരിക്കുന്ന നിർദേശം.

English Summary

The Maharashtra Food and Drug Administration has issued show-cause notices to Bollywood superstars Shah Rukh Khan, Ajay Devgn, and Tiger Shroff for appearing in an advertisement for ‘Vimal Elaichi’ that effectively serves as a surrogate advertisement for Vimal Pan Masala a product banned in Maharashtra.

Follow Us