“അതിനകത്ത് ഞാൻ ജീവിക്കുകയായിരുന്നു”; വർഷങ്ങൾക്ക് ശേഷം ബിഗ് ബോസ് ഓർമ്മകളും നിലപാടും പങ്കുവെച്ച് മണിക്കുട്ടൻ

Manikuttan on His Bigg Boss Days: അതിനകത്ത് ഞാൻ ജീവിച്ചു, എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു. പക്ഷേ പുറത്തിറങ്ങിയാൽ എല്ലാവർക്കും അവരുടേതായ ജീവിതമുണ്ട്. മറ്റുള്ളവരുടെ ജീവിതത്തെ റെസ്പെക്ട് ചെയ്യണം എന്ന ചിന്ത എനിക്കുണ്ട്. വ്യക്തിയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും കൂടുതൽ മെച്ചപ്പെടാനാണ് ശ്രമിക്കുന്നത്

അതിനകത്ത് ഞാൻ ജീവിക്കുകയായിരുന്നു; വർഷങ്ങൾക്ക് ശേഷം ബിഗ് ബോസ് ഓർമ്മകളും നിലപാടും പങ്കുവെച്ച് മണിക്കുട്ടൻ

മണിക്കുട്ടൻ

Published: 

20 Nov 2026 | 12:44 PM

കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കും നിയന്ത്രണങ്ങൾക്കുമിടയിൽ ഏറെ ചർച്ചയായ ബിഗ് ബോസ് സീസണായിരുന്നു മണിക്കുട്ടൻ വിജയിയായ സീസൺ 3. അന്ന് ടൈറ്റിൽ വിന്നറായതിന് ശേഷം പിന്നീട് ബിഗ് ബോസ് വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത താരമാണ് മണിക്കുട്ടൻ. എന്നാൽ ബിഗ് ബോസ് ഹൗസിലെ ജീവിതം താൻ എക്കാലവും ഓർക്കുമെന്നും ഏറെ സ്വീകാര്യത ലഭിച്ച സീസണുകളിൽ ഒന്നിലാണ് താൻ മത്സരിച്ചതെന്നും മണിക്കുട്ടൻ പറഞ്ഞു. അതിന് കാരണം അന്നത്തെ മത്സരാർത്ഥികളാണെന്നും താരം വ്യക്തമാക്കി. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഏറെ കാലത്തിന് ശേഷം താരം ബിഗ് ബോസ് അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

താൻ ബിഗ് ബോസ് ഹൗസിൽ ജീവിക്കുക തന്നെയായിരുന്നു എന്ന് മണിക്കുട്ടൻ പറയുന്നു. ഫോണോ പുറത്തുനിന്നുള്ള വിവരങ്ങളോ ഒന്നുമില്ലാത്ത ആ വീടിനകത്തെ ജീവിതം എന്നും ഓർത്തിരിക്കും. കൊവിഡ് വന്ന് ലോകം മുഴുവൻ അടഞ്ഞുകിടന്നപ്പോഴും ആളുകൾ ഞങ്ങളെ ആഘോഷിക്കുകയായിരുന്നു. ഒരു അഭിനേതാവ് എന്ന രീതിയിൽ മലയാളി പ്രേക്ഷകരെ ലൈവായി എൻ്റർടെയ്ൻ ചെയ്യാനുള്ള ഭാഗ്യമാണ് ബിഗ് ബോസിലൂടെ ലഭിച്ചതെന്നും മണിക്കുട്ടൻ പറയുന്നു.

“അതിനകത്ത് ഞാൻ ജീവിച്ചു, എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു. പക്ഷേ പുറത്തിറങ്ങിയാൽ എല്ലാവർക്കും അവരുടേതായ ജീവിതമുണ്ട്. മറ്റുള്ളവരുടെ ജീവിതത്തെ റെസ്പെക്ട് ചെയ്യണം എന്ന ചിന്ത എനിക്കുണ്ട്. വ്യക്തിയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും കൂടുതൽ മെച്ചപ്പെടാനാണ് ശ്രമിക്കുന്നത്,” മണിക്കുട്ടൻ പറഞ്ഞു.

Also Read: ‘Om’ Theater Response: ‘ഫ്രെയിമിൽ എവിടെ നിന്നാലും രാജാവ്’; ‘ഓം’ തിയേറ്ററുകളിൽ തൂക്കിയത് മമ്മൂട്ടി, ധനുഷിനെക്കാൾ തിളങ്ങിയത് മെഗാസ്റ്റാറെന്ന് ആദ്യ പ്രതികരണങ്ങൾ

എന്തുകൊണ്ട് ബിഗ് ബോസ് വേദികളിലേക്ക് മടങ്ങിവരുന്നില്ല?

വിജയിയായ ശേഷം എന്തുകൊണ്ട് ബിഗ് ബോസ് വേദികളിലേക്ക് മടങ്ങിവരവ് നടത്തുന്നില്ല എന്നതിനെക്കുറിച്ചും മണിക്കുട്ടൻ തുറന്നു സംസാരിക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ 3-ൽ ജനങ്ങൾ തനിക്ക് നൽകിയ വിജയം സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സജീവമാകാനുമാണ് എന്നാണ് മണിക്കുട്ടൻ പറയുന്നത്. തൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സിനിമയിൽ പിടിച്ചുനിൽക്കാൻ ഒരു പിടിവള്ളി നൽകുകയാണ് അവർ ചെയ്തത്. വരുമാനമുണ്ടെങ്കിൽ മാത്രമേ സ്വന്തം കഴിവുകളെ സിനിമയ്ക്കായി കൂടുതൽ ഒരുക്കിയെടുക്കാനാകൂ. അത്രയും വരുമാനമൊന്നും അന്ന് സിനിമയിൽ നിന്ന് കിട്ടിയിരുന്നില്ലെന്നും മണിക്കുട്ടൻ പറയുന്നു.

ഇത്രയും നാളത്തെ കഷ്ടപ്പാടുകൾ മറികടക്കാൻ മണിക്കുട്ടനെ സഹായിക്കുക എന്നതായിരിക്കും ബിഗ് ബോസിൽ ജയിപ്പിച്ചപ്പോൾ ജനങ്ങൾ ചിന്തിച്ചിട്ടുണ്ടാവുക. ‘ആക്ടർ മണിക്കുട്ടനെ’യാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. ബിഗ് ബോസിൽ തന്നെ ജയിപ്പിച്ചവരോടുള്ള ഉത്തരവാദിത്തം കാട്ടേണ്ടത് സിനിമകളിലൂടെയാണെന്നും മണിക്കുട്ടൻ പറഞ്ഞു.

“ബിഗ് ബോസിൽ വിജയിച്ചപ്പോഴും ആ പ്ലാറ്റ്‌ഫോമിന് പറ്റിയ ഒരാളാണ് ഞാനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ആദ്യത്തെ രണ്ട് സീസണിലും എന്നെ വിളിച്ചപ്പോഴും ഞാൻ പോയിട്ടില്ല. നല്ല സുഹൃത്തുക്കൾ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു. അവർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം എന്ന് പറഞ്ഞപ്പോഴും എനിക്ക് പറ്റിയ പ്ലാറ്റ്‌ഫോമല്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞിരുന്നത്. പക്ഷേ മൂന്നാമത്തെ സീസണിലെത്തിയപ്പോൾ വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു,” മണിക്കുട്ടൻ പറഞ്ഞു.

അന്ന് മൂന്നാം സീസണിൻ്റെ ഭാഗമായപ്പോഴും ടാസ്കുകളിലും ഗെയിമുകളിലും തന്റെ ടാലൻ്റ്സ് ഉപയോഗപ്പെടുത്താനും കൂടുതൽ മെച്ചപ്പെടുത്താനുമാണ് ശ്രമിച്ചത്. ടാസ്കോ ഗെയിമോ ഇല്ലാത്ത സമയങ്ങളിൽ താൻ സൈലൻ്റായിരുന്നു. ഇനി അവിടെ പോയി സംസാരിക്കാൻ തനിക്ക് വിഷയങ്ങളില്ല. തന്നേക്കാൾ കഴിവുള്ളവരും ആഗ്രഹിക്കുന്നവരുമാണ് ഇപ്പോൾ ഷോയിൽ വരുന്നത്. അതുകൊണ്ടാണ് പല തവണ വിളിച്ചിട്ടും പോകാഞ്ഞതെന്നും താരം പറഞ്ഞു.

“ബിഗ് ബോസിൽ പോകാൻ കാരണം കൊവിഡ് തീർത്ത പ്രതിസന്ധി”

കൊവിഡ് വന്നതിനാലാണ് ബിഗ് ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും മറിച്ചായിരുന്നെങ്കിൽ ഒരിക്കലും പോകില്ലായിരുന്നു എന്നും താരം തുറന്നുപറഞ്ഞു. ഒരു തയ്യാറെടുപ്പുകളും നടത്താതെയാണ് പോയത്. അഭിമുഖങ്ങൾ നൽകരുതെന്നും ബിഗ് ബോസിൽ നിന്ന് ലഭിക്കുന്ന പണം അനാവശ്യമായി ചെലവാക്കരുതെന്നും പപ്പയോടും മമ്മിയോടും പറഞ്ഞിരുന്നു. പി.ആറിന് വേണ്ടി ആളുകൾ സമീപിച്ചാൽ പണം നൽകരുതെന്ന് അടുത്ത ബന്ധുക്കളോട് ഉൾപ്പെടെ പറഞ്ഞിരുന്നു എന്നും മണിക്കുട്ടൻ വെളിപ്പെടുത്തി.

English Summary

Bigg Boss Malayalam 3 winner Manikuttan says he will always remember life inside the house, recalling lockdown memories and explaining why he chose cinema over returning.

Loading...
Unable to load recommendations.
Follow Us
Related Stories
കറുവപ്പട്ട വെള്ളം കുടിക്കേണ്ടത് രാവിലെയോ രാത്രിയോ?
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില