AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bachelor Party: സ്വാഗ് വരുത്തുന്നതല്ല, വരുന്നതാണ്! അമൽ നീരദ് സ്റ്റൈലിനെ കുറിച്ച് ബാച്ചിലർ പാർട്ടി താരങ്ങൾ

അങ്ങനെ ബാച്ചിലർ പാർട്ടി ഡ്യുവക്സ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളുമായി സിനിമ മുന്നേറുമ്പോൾ അമൽ നീരദ് ചിത്രങ്ങളിൽ പതിവായി കണ്ടുവരുന്ന സ്വാഗ് എലമെന്റുകളെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന അഭിമുഖ പരിപാടികളിൽ എല്ലാം ചിത്രത്തിലെ താരങ്ങൾ തന്നെ അമൽ നീരദ് സിനിമയിലെ സ്വാഗിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. ബാച്ച്ലർ പാർട്ടി ഡ്യുവക്സിലെ വില്ലൻ വേഷത്തിൽ എത്തിയ കുഞ്ചാക്കോ ബോബൻ പറഞ്ഞത് നമ്മൾ സിനിമയിലെ കഥാപാത്രം അവതരിപ്പിക്കുന്നതിന് വേണ്ടി പോലീസ് യൂണിഫോം ഇടുമ്പോൾ നമുക്ക് സ്വയമേ […]

Bachelor Party: സ്വാഗ് വരുത്തുന്നതല്ല, വരുന്നതാണ്! അമൽ നീരദ് സ്റ്റൈലിനെ കുറിച്ച് ബാച്ചിലർ പാർട്ടി താരങ്ങൾ
Amal Neerad Image Credit source: Social Media
Amal KV
Amal KV | Published: 20 Nov 2026 | 08:45 AM

അങ്ങനെ ബാച്ചിലർ പാർട്ടി ഡ്യുവക്സ് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളുമായി സിനിമ മുന്നേറുമ്പോൾ അമൽ നീരദ് ചിത്രങ്ങളിൽ പതിവായി കണ്ടുവരുന്ന സ്വാഗ് എലമെന്റുകളെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന അഭിമുഖ പരിപാടികളിൽ എല്ലാം ചിത്രത്തിലെ താരങ്ങൾ തന്നെ അമൽ നീരദ് സിനിമയിലെ സ്വാഗിനെ കുറിച്ച് സംസാരിക്കുകയുണ്ടായി.

ബാച്ച്ലർ പാർട്ടി ഡ്യുവക്സിലെ വില്ലൻ വേഷത്തിൽ എത്തിയ കുഞ്ചാക്കോ ബോബൻ പറഞ്ഞത് നമ്മൾ സിനിമയിലെ കഥാപാത്രം അവതരിപ്പിക്കുന്നതിന് വേണ്ടി പോലീസ് യൂണിഫോം ഇടുമ്പോൾ നമുക്ക് സ്വയമേ തന്നെ ഒരു ഫീലിംഗ് വരും പോലീസ് ആണെന്ന്. അതേപോലെ തന്നെയാണ് അമൽ നീരദ് സിനിമയുടെ സെറ്റിൽ എത്തി ഫ്രെയിമിൽ നിൽക്കുമ്പോൾ തന്നെ ഒരു സ്വാഗ് നമുക്ക് ലഭിക്കും. അത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല. സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Also Read: ഇനി മൂന്ന് ചിത്രങ്ങൾ കൂടി; നവംബർ അവസാനം ഒടിടിയിൽ എത്തുന്ന സിനിമകൾ

ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നദിയ മൊയ്തുവും സമാനമായ അനുഭവമാണ് പങ്കുവെച്ചത്. ഇതിനുമുമ്പ് മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം എന്ന അമൽ നീരദ് ചിത്രത്തിലും ഒരു സുപ്രധാന വേഷത്തെ നദിയ മൊയ്തു കൈകാര്യം ചെയ്തിരുന്നു. നമ്മൾ കഥാപാത്രത്തെ മനസ്സിലാക്കി സാധാരണ ചെയ്യുന്നത് പോലെ ചെയ്താൽ മതി. നമ്മളിൽ നിന്ന് എന്താണ് എടുക്കേണ്ടത് ഏതു വിധത്തിലുള്ള പെർഫോമൻസ് ആണ് വേണ്ടത് എന്നതെല്ലാം അമലിന് കൃത്യമായി അറിയാം നദിയ പറഞ്ഞു. വേണ്ട കാര്യങ്ങൾ കൃത്യമായി സംവിധായകൻ പകർത്തി എടുത്തോളും. അല്ലാതെ പ്രത്യേകിച്ചൊന്നും അഭിനേതാക്കൾ ആയി ചെയ്യുന്നില്ല.

അമൽ നീരദിന്റെ മാസ് സിനിമകൾ എല്ലാം എടുത്തു നോക്കുകയാണെങ്കിൽ, ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേക ഷെയ്ഡ് നൽകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. എത്ര ചെറിയ കഥാപാത്രമാണെങ്കിൽ പോലും മൈനൂട്ട് എലമെന്റുകൾ വരെ കൃത്യമായി പ്ലേസ് ചെയ്യും. വെറുതെ ഒരു സീനിൽ വന്നു പോകുന്ന ആളാണെങ്കിൽ പോലും ആ കഥാപാത്രത്തിന് ഒരു ലൈഫ് ഉള്ളത് പോലെയാണ് തോന്നുക. സിനിമാട്ടോഗ്രാഫർ കൂടിയായ സംവിധായകൻ ആയതുകൊണ്ട് തന്നെ ഓരോ ഫ്രെയിമും എങ്ങനെ റിച്ചാക്കണം എന്നതിനെക്കുറിച്ച് അമലിന് നല്ല ധാരണയുണ്ട് എന്ന് ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന എല്ലാ സിനിമകളും തെളിയിച്ചിട്ടുണ്ട്.

English Summary

And so, Bachelor Party Deux has begun its theatrical run. As the film garners a mixed response, discussions are also underway regarding the ‘swag’ elementsa hallmark frequently seen in Amal Neerad’s films. In various interviews held ahead of the movie’s release, the cast members themselves spoke about this signature ‘swag’ characteristic of an Amal Neerad film.

Follow Us