AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Athulya Chandra: നടി അതുല്യ ചന്ദ്രയ്ക്കും കൂട്ടർക്കും ഡോക്ടറെ മർദിച്ച കേസിൽ ജാമ്യം

Actress Athulya Chandra Gets Bail: ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു എന്ന കേസിൽ അതുല്യയ്ക്ക് പുറമേ നടൻ ബിബിൻ പെരുമ്പളിക്കും, സുഹൃത്ത് വിഷ്ണു എന്നിവർക്കും ആണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് മൂന്നു പേർക്കും ജാമ്യം. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാകണമെന്നും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത് എന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.

Athulya Chandra:  നടി അതുല്യ ചന്ദ്രയ്ക്കും കൂട്ടർക്കും ഡോക്ടറെ മർദിച്ച കേസിൽ ജാമ്യം
Athulya Chandra Image Credit source: Social Media
Amal KV
Amal KV | Published: 19 Nov 2026 | 09:28 PM

കൊച്ചി: ഡോക്ടറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്രയ്ക്കും സഹപ്രതികൾക്കും ജാമ്യം. ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു എന്ന കേസിൽ അതുല്യയ്ക്ക് പുറമേ നടൻ ബിബിൻ പെരുമ്പളിക്കും, സുഹൃത്ത് വിഷ്ണു എന്നിവർക്കും ആണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് മൂന്നു പേർക്കും ജാമ്യം. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാകണമെന്നും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത് എന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു.

അതേസമയം നടിയും കൂട്ടരും ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു എന്ന് പരാതി നൽകിയ ഡോ. ജോൺസൺ കെ വർഗീസ് ബലാത്സംഗ കേസിൽ ഒളിവിൽ തുടരുകയാണ്. ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക. നവംബർ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഡോക്ടർ ആയ പരാതിക്കാരനെ പ്രതികൾ ചേർന്ന് തടഞ്ഞുവച്ച് മർദ്ദിക്കുകയും 3 ലക്ഷം രൂപ വില വരുന്ന സ്മാർട്ട് ഫോണുകളും വാച്ചും ഉൾപ്പെടെ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കേസ്. ഇതോടൊപ്പം മൂന്ന് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമുണ്ടായി തുടർന്ന് ഒരു കോടി രൂപ നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്ന് വിട്ടയച്ചു എന്നുമാണ് കടവന്ത്ര പോലീസിന് ജോൺസൺ നൽകിയ പരാതി.

Also Read: അരിയിൽ ഷുക്കൂർ വധക്കേസ് : പി ജയരാജനെയും ടി.വി രാജേഷിനെയും വെറുതെ വിട്ടു, 18 പേർ കുറ്റവിമുക്തർ

എന്നാൽ ഇതിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ ബലാൽസംഗത്തിന് പരാതി വരുന്നത്. മർദ്ദന കേസിലെ രണ്ടാം പ്രതിയുടെ ബന്ധുവിനെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ നിയമനടപടി നേരിടുന്നതിൽ നിന്ന് രക്ഷപ്പെടാനും ഫോണുകൾ തിരികെ ലഭിക്കാനും ആണ് ഡോക്ടർ വ്യാജ പരാതി നൽകിയത് എന്ന് മർദ്ദന കേസിൽ പ്രതിഭാഗം കോടതിയിൽ വാദിച്ചു. ബന്ധുവിനെ കുടുംബ ഡോക്ടർ കൂടിയായ ജോൺസൺ പീഡിപ്പിച്ച വിവരം അറിയും ഇക്കാര്യത്തിൽ ഇയാളെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിക്കുകയും ചെയ്തു എന്നും തുടർന്ന് താൻ ചെയ്ത കുറ്റം സമ്മതിച്ച ഡോക്ടർ ചിത്രങ്ങളൊന്നും പകർത്തിയിട്ടില്ല എന്ന് കാട്ടി ഫോൺ കൈമാറുകയായിരുന്നു എന്നും പ്രതിഭാഗം വാദം ഉന്നയിച്ചു.

ഇതിനിടെ ബലാത്സംഗ കേസിൽ ഡോക്ടറുടെ ഫോൺ പരിശോധിച്ച പോലീസ് 12 ഓളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നടിയടക്കമുള്ള ആക്രമണക്കേസിലെ പ്രതികളാണ് ഈ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയത്. കൂടുതൽ യുവതികൾ ഡോക്ടർക്കെതിരെ പരാതിയുമായി വന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യും. നിലവിൽ ഒളിവിൽ തുടരുന്ന ഡോക്ടറെ പിടികൂടുന്നതിനു വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.

English Summary

Actress Athulya Chandra and her co-accused, who were arrested in connection with the assault on a doctor, have been granted bail. Along with Athulya, actor Bibin Perumballi and their friend Vishnu accused of summoning a doctor to a flat and assaulting him have received bail. The bail has been granted to all three individuals subject to strict conditions.

Follow Us