Bigg Boss Malayalam Season 7: ഒരു ദിവസം രണ്ട് എവിക്ഷനുകൾ; ഈ ആഴ്ച പുറത്തുപോയത് മികച്ച ഗെയിമേഴ്സ്

2 Evictions In Bigg Boss: ബിഗ് ബോസിൽ നിന്ന് ഒരു ദിവസം രണ്ട് പേർ പുറത്തായി. മികച്ച രണ്ട് ഗെയിമേഴ്സ് ആണ് ഇത്തവണ പുറത്തായത്.

Bigg Boss Malayalam Season 7: ഒരു ദിവസം രണ്ട് എവിക്ഷനുകൾ; ഈ ആഴ്ച പുറത്തുപോയത് മികച്ച ഗെയിമേഴ്സ്

ബിഗ് ബോസ്

Published: 

29 Sep 2025 | 07:08 AM

ബിഗ് ബോസിൽ ഈ ആഴ്ച പുറത്തായത് രണ്ട് പേർ. മികച്ച ഗെയിമർമാരായ അഭിലാഷും ജിഷിനുമാണ് ഹൗസിൽ നിന്ന് പുറത്തായത്. വ്യാഴാഴ്ചത്തെ എപ്പിസോഡിൽ എവിക്ഷൻ നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് എവിക്ഷനുകളാണ് വെള്ളിയാഴ്ചയിലെ എപ്പിസോഡിൽ ഉണ്ടായത്.

ജിഷിൻ ആണ് ആദ്യം പുറത്തായത്. നോമിനേഷനിലുള്ള ഓരോരുത്തരോടായി മോഹൻലാൽ ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബിന്നിയും ജിഷിനുമാണ് അവസാനം അവശേഷിച്ചത്. സ്പൈക്കുട്ടൻ ഒരു കാർഡ് കൊണ്ടുവരികയും കാർഡ് ആരെങ്കിലും എടുക്കാൻ മോഹൻലാൽ ആവശ്യപ്പെടുകയും ചെയ്തു. ജിഷിനോ ബിന്നിയ്ക്കോ ഈ കാർഡ് കൊടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടപ്പോൾ നെവിൻ ജിഷിന് കാർഡ് നൽകി. കാർഡിൽ ജിഷിൻ എവിക്ട് ആയെന്നാണ് രേഖപ്പെടുത്തിയിരുന്നത്.

Also Read: Bigg Boss Malayalam Season 7: ജിഷിൻ ചേട്ടൻ എവിക്ടായിയോ? ‘എവിക്ടായാൽ വീട്ടിൽ വരും ചിലരെപ്പോലെ വല്ലിടത്തോട്ടും പോവില്ല’; അമേയ

എല്ലാവരോടും യാത്ര പറഞ്ഞ ജിഷിൻ ഹൗസ്മേറ്റ്സിന് ചോക്കളേറ്റ് നൽകി. യാത്ര പറയുന്നതിനിടെ വികാരാധീനനായ ജിഷിൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്ന് അഭ്യർത്ഥിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങി, വേദിയിൽ മോഹൻലാലിൻ്റെ അടുത്ത് നിൽക്കുമ്പോൾ ഹൗസിലെ ജീവിതം കാണിച്ചപ്പോഴും ജിഷിൻ കരഞ്ഞു.

പിന്നീട് നോമിനേഷനിലുണ്ടായിരുന്ന ആദില, അക്ബർ, അഭിലാഷ്, സാബുമാൻ, ജിസേൽ എന്നിവരിൽ നിന്ന് ഗെയിം കളിച്ചാണ് രണ്ടാമത്തെയാളെ തിരഞ്ഞെടുത്തത്. നിരനിരയായി വച്ച ബോക്സുകൾക്ക് മുകളിൽ ചാടുകയെന്നതായിരുന്നു ഗെയിം. ബോക്സ് പൊട്ടിയാൽ വീട്ടിൽ തുടരാം. ആദ്യം ജിസേൽ ആണ് സേവ് ആയത്. അടുത്ത ഘട്ടത്തിൽ അക്ബറും ആദിലയും സേവായി. സാബുമാനും അഭിലാഷുമാണ് അവസാനം അവശേഷിച്ചത്. ഇതിൽ സാബുമാൻ സേവ് ആവുകയും അഭിലാഷ് പുറത്തുപോവുകയുമായിരുന്നു.

ജിഷിനെപ്പോലെ അഭിലാഷും വളരെ വികാരാധീനനായാണ് വീട്ടിൽ നിന്ന് പുറത്തുപോയത്. ‘ഇത്രയും നാൾ കണ്ടയാളല്ല, ഇതാണ് താൻ’ എന്ന് അഭിലാഷ് ഹൗസ്മേറ്റ്സിനോട് പറയുകയും ചെയ്തു. സീസൺ 7ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് പോകുന്നതെന്ന് അക്ബർ പറഞ്ഞു.

വിഡിയോ കാണാം

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ