AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bigg Boss Malayalam 7: ജിസേലിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് അനീഷ്; ചാടി എണീറ്റ് കുപ്പിയെടുത്ത് ആര്യൻ

Aneesh Opens Up About BB7 Crush: തനിക്ക് ഈ വീട്ടിൽ ക്രഷ് തോന്നിയത് ജിസേലിനോടായിരുന്നുവെന്നാണ് അനീഷ് പറഞ്ഞത്. ഇത് പറഞ്ഞതോടെ ഒരുപക്ഷേ ആദ്യമായിട്ടാവാം ഇത്രയും പ്രസന്നവതനനായി അനീഷിനെ പ്രേക്ഷകർ തന്നെ കണ്ടത്.

Bigg Boss Malayalam 7: ജിസേലിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് അനീഷ്;  ചാടി എണീറ്റ് കുപ്പിയെടുത്ത് ആര്യൻ
Aneesh, Aryan
Sarika KP
Sarika KP | Published: 23 Oct 2025 | 07:20 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ അവസാന​ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങൾ വാശീയേറിയ പോരാട്ടത്തിന്റെ ദിവസങ്ങളാണ്. ടോപ്പ് 5 ലേക്ക് ആരൊക്കെ എത്തുമെന്നുള്ളത് കണ്ട് തന്നെ അറിയണം. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. അതിനാല്‍ത്തന്നെ ഈ സീസണില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ മത്സരാവേശത്തിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും.

ഇതിനിടെയിൽ പല രസകരമായ സംഭവങ്ങളും വീടിനകത്ത് നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. വീട്ടിൽ കോമണറായി എത്തി പ്രേക്ഷകർക്കിടയിൽ സ്റ്റാറായി മാറിയ അനീഷിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാകുന്നത്. പൊതുവെ ഒരു ​ഗൗരവക്കാരനായാണ് അനീഷിനെ കാണാറുള്ളത്. തമാശ പറഞ്ഞാലും അത് ​ഗൗരവത്തിലാണ് അനീഷ് എടുക്കാറുള്ളത്. എന്നാൽ അത്തരത്തിലുള്ള ഒരു അനീഷിനെയായിരുന്നില്ല പ്രേക്ഷകർ ഇന്നലെ കണ്ടത്.

തൻ്റെ മനസ്സിലെ ഒരിഷ്ടം തുറന്നുപറഞ്ഞ അനീഷിന്റെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഈ വീട്ടിൽ ക്രഷ് തോന്നിയത് ജിസേലിനോടായിരുന്നുവെന്നാണ് അനീഷ് പറഞ്ഞത്. ഇത് പറഞ്ഞതോടെ ഒരുപക്ഷേ ആദ്യമായിട്ടാവാം ഇത്രയും പ്രസന്നവതനനായി അനീഷിനെ പ്രേക്ഷകർ തന്നെ കണ്ടത്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കിന് തൊട്ട് മുൻപായി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഒരു ടാസ്ക് നൽകി. ബിഗ് ബോസ് സീസൺ ഏഴിൻ്റെ കിരീടം സ്വന്തമാക്കിയതായി കരുതുക, ശേഷം നൽകുന്ന ഇൻ്റർവ്യൂ ആയിരുന്നു ടാസ്ക്.

Also Read:ടിക്കറ്റു ടു ഫിനാലെ നാലാം ടാസ്ക്; പൊരുതാൻ പോലും തയ്യാറാവാതെ ഷാനവാസും അനീഷും

അനീഷിനോട് ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറയാനായിരുന്നു ഷാനവാസ് ചോദിച്ചത്. ഇതിനു മറുപടിയായി സിനിമയിലേയ്ക്ക് കടക്കുകയും പുസ്തകം എഴുതുകയും ചെയ്യണമെന്ന് പറഞ്ഞു. ഇതിനു പിന്നാലെയാണ് താങ്കൾക്ക് ബിഗ് ബോസ് വീട്ടിൽ വെച്ച് സ്ത്രീ സഹമത്സരാർത്ഥികളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് അനുമോൾ ചോദിക്കുന്നത്. ഇതിന് ഇല്ലെന്ന ഉത്തരം പ്രേക്ഷകരും മത്സരരാർത്ഥികളും പ്രതീക്ഷിച്ചെങ്കിലും യെസ് എന്ന മറുപടിയാണ് ലഭിച്ചത്.

ചില സന്ദർഭങ്ങളിൽ സഹമത്സരാർത്ഥികളോട് ഇഷ്ടം തോന്നാറുണ്ട് എന്നാണ് അനീഷ് പറയുന്നത്. പിന്നാലെ ജിസേലിൻ്റെ പേരുപറയുകയായിരുന്നു. ഈ സമയം ആര്യൻ ചാടി എണീറ്റു. എല്ലാവർക്കും ചിരി അടക്കാനായില്ല. ഇതിനു ശേഷം അനീഷ് അനുവിന്റെ പേരും പറഞ്ഞു. ഇരുവരും ഒന്നിച്ചുണ്ടായിരുന്ന മനോഹര നിമിഷങ്ങളും അനീഷ് ഓർത്തെടുക്കുന്നുണ്ട്. എന്നാൽ അതിനെ പ്രണയം എന്ന് പറയാൻ പറ്റില്ലെന്നും അനീഷ് പറയുന്നുണ്ട്.

Follow Us