Bigg Boss Malayualam Season 7: ടിക്കറ്റു ടു ഫിനാലെ നാലാം ടാസ്ക്; പൊരുതാൻ പോലും തയ്യാറാവാതെ ഷാനവാസും അനീഷും
Ticket To Finale 4th Task In Bigg Boss: ടിക്കറ്റ് ടു ഫിനാലെ നാലാം ടാസ്കിൽ തോൽവി സമ്മതിച്ച് ഷാനവാസും അനീഷും. ഇതിൻ്റെ പ്രൊമോ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ നാലാം ടാസ്ക് പുരോഗമിക്കുന്നു. പൊടിനിറച്ചിരിക്കുന്ന ഒരു പെട്ടി ഒരു കൈകൊണ്ട് താങ്ങിനിൽക്കുക എന്നതാണ് ടാസ്ക്. ആദ്യത്തെ ടിക്കറ്റ് ടു ഫിനാലെ എൻഡ്യുറൻസ് ടാസ്ക് പോലെ ഈ ടാസ്കിലും ഷാനവാസ് വേഗം കീഴടങ്ങി. അനീഷും പെട്ടെന്ന് തന്നെ തോൽവി സമ്മതിച്ചു. ഇത് തെളിയിക്കുന്ന പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചിട്ടുണ്ട്.
ടാസ്കിൽ ആദ്യം കൈവിട്ട് തോൽവി സമ്മതിക്കുന്നത് ഷാനവാസാണ്. പൊടി തൻ്റെ ദേഹത്ത് വീഴാതെ ഷാനവാസ് ഒഴിഞ്ഞുമാറുന്നുണ്ട്. പുറത്തായവർക്ക് ടാസ്കിലുള്ളവരെ പന്തെറിഞ്ഞ് പുറത്താക്കാൻ ശ്രമിക്കും. ആദില, അനീഷ്, അക്ബർ, നെവിൻ തുടങ്ങിയവർക്ക് നേരെ ഷാനവാസ് പന്തെറിയുന്നുണ്ട്. ഇതോടെ അനീഷ് തോൽവി സമ്മതിച്ച് പുറത്തായി. കൃത്യസമയത്ത് ഒഴിഞ്ഞുമാറാൻ കഴിയാത്തതിനാൽ അനീഷിൻ്റെ ദേഹത്ത് പൊടി വീഴുന്നുണ്ട്. പിന്നീട് അനീഷും ഷാനവാസും ചേർന്നായി ആക്രമണം. ഇതോടെ നെവിൻ ടാസ്ക് മതിയാക്കുന്നു.
Also Read: Bigg Boss Malayalam Season 7: അനുമോളുടെ കിടക്കയിൽ വെള്ളമൊഴിച്ച് നെവിൻ; രൂക്ഷവിമർശനവുമായി പ്രേക്ഷകർ
പ്രൊമോയിൽ ഇത്രയുമാണ് ഉള്ളത്. ആരാണ് ഈ ടാസ്കിൽ വിജയി ആയതെന്ന് പ്രൊമോയിൽ ഇല്ല. എന്നാൽ, ഈ വിഡിയോയുടെ കമൻ്റ് ബോക്സിൽ പ്രേക്ഷകർ ആരാണ് ടാസ്കിൽ വിജയിച്ചതെന്ന് പറയുന്നുണ്ട്. ആര്യനാണ് ഈ ടാസ്കിൽ വിജയിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ടാം സ്ഥാനത്ത് നൂറ. ഇതോടെ ആര്യന് 9 പോയിൻ്റും നൂറയ്ക്ക് 8 പോയിൻ്റും ലഭിച്ചു. നൂറ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നൂറയ്ക്ക് 30 പോയിൻ്റും ആര്യന് 29 പോയിൻ്റുമാണ് ഇപ്പോൾ ആകെയുള്ളത്. രണ്ട് ടാസ്കുകളിൽ ആര്യൻ വിജയിച്ചപ്പോൾ നൂറ ഒരു ടാസ്കിലാണ് വിജയിച്ചത്.
ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിക്കുന്നയാൾക്ക് നേരിട്ട് ഫൈനലിലെത്താൻ കഴിയും. ഇത്തവണ നോമിനേഷനിൽ ആദിലയും ഷാനവാസും ഒഴികെ ബാക്കിയെല്ലാവരും ഉൾപ്പെട്ടിട്ടുണ്ട്.
പ്രൊമോ വിഡിയോ