Bigg Boss Malayalam Season 8: പ്രത്യേക മിഷൻ! സീക്രട്ട് റൂമിൽ നിന്ന് മൃദുലയും അഞ്ജലിയും ഹൗസിലേക്ക് തിരിച്ചുകയറി
Mridula and Anjali Re-Enter Bigg Boss House from Secret Room: ബിഗ് ബോസ് ഹൗസിലേക്ക് വീണ്ടും തിരിച്ചു കയറിയിരിക്കുകയാണ് മത്സരാർത്ഥികളായ മൃദുലയും ആർ ജെ അഞ്ജലിയും. കഴിഞ്ഞ ആഴ്ചയിലെ മാസ് എവിക്ഷനൊപ്പം ഹൗസിൽ നിന്ന് പുറത്തുപോയ മൃദുലയെയും അഞ്ജലിയെയും ബിഗ് ബോസ് നേരെ സീക്രട്ട് റൂമിലേക്ക് ആണ് മാറ്റിയത്. തുടർന്ന് ഏകദേശം നാലു ദിവസത്തോളം സീക്രട്ട് റൂമിൽ തുടർന്നു.
ബിഗ് ബോസ് ഹൗസിലേക്ക് വീണ്ടും തിരിച്ചു കയറിയിരിക്കുകയാണ് മത്സരാർത്ഥികളായ മൃദുലയും ആർ ജെ അഞ്ജലിയും. കഴിഞ്ഞ ആഴ്ചയിലെ മാസ് എവിക്ഷനൊപ്പം ഹൗസിൽ നിന്ന് പുറത്തുപോയ മൃദുലയെയും അഞ്ജലിയെയും ബിഗ് ബോസ് നേരെ സീക്രട്ട് റൂമിലേക്ക് ആണ് മാറ്റിയത്. തുടർന്ന് ഏകദേശം നാലു ദിവസത്തോളം സീക്രട്ട് റൂമിൽ തുടർന്നു. സീക്രട്ട് റൂമിലായിരുന്ന ഇവർക്ക് ഹൗസിലെ മറ്റു മത്സരാർത്ഥികൾ കളിക്കുന്നത് കാണാനും അവരുടെ സംസാരം കേൾക്കാനും പ്രത്യേക സൗകര്യം ബിഗ് ബോസ് ഒരുക്കിയിരുന്നു.
ഇത്തരത്തിൽ ഓരോ മത്സരാർത്ഥികളുടെയും കൃത്യമായ സ്ട്രാറ്റജിയും നിലപാടുകളും എല്ലാം മനസ്സിലാക്കിയ ശേഷമാണ് ഇവർ ഹൗസിലേക്ക് തിരികെ കയറിയിരിക്കുന്നത്. ഹൗസിലേക്ക് തിരികെ എത്തുമ്പോൾ മൃദുലയ്ക്കും അഞ്ജലിയ്ക്കും ബിഗ് ബോസ് ഒരു ടാസ്കും നൽകിയിട്ടുണ്ട്. ഇരുവരും ഓരോ മത്സരാർത്ഥിയെ വീതം തിരഞ്ഞെടുത്ത് അവരുടെ ഹൗസിലെ കപട നിലപാടും കള്ളത്തരങ്ങളും എല്ലാം പൊളിക്കുക എന്നുള്ളതാണ് ബിഗ് ബോസ് രണ്ടുപേർക്കും നൽകിയിരിക്കുന്ന ടാസ്ക്. ഇതിൽ ഇവർ വിജയിച്ചില്ല എങ്കിൽ അടുത്ത ആഴ്ചയിലെ ഡയറക്ട് നോമിനേഷനിൽ ഉൾപ്പെടുകയും ചെയ്യും.
Also Read: ബിഗ് ബോസ് കാണിക്കുന്നത് മനുഷ്യാവകാശ ലംഘനം! ഭക്ഷണത്തിനായി കരഞ്ഞ് മൃദുല
ഈ കഴിഞ്ഞ ദിവസങ്ങളിൽ ഹൗസിലെ ഓരോ മത്സരാർത്ഥികളുടെയും ഉള്ളിലിരിപ്പ് പലതരത്തിൽ പുറത്തുവന്നിരുന്നു. സീക്രട്ട് ഹൗസിൽ ഇരുന്നു ഇവയെല്ലാം കൃത്യമായി അറിയാൻ സാധിച്ച മൃദുലയും അഞ്ജലിയും തിരികെ എത്തുമ്പോൾ സ്വാഭാവികമായും മികച്ച ഒരു ഗെയിം ആണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഹൗസിലെ സമവാക്യങ്ങൾ തന്നെ മാറാനും സാധ്യത കാണുന്നു.
ബിഗ് ബോസ് ഹൗസിലെ മറ്റു മത്സരാർത്ഥികൾ കരുതിയിരുന്നത് കഴിഞ്ഞ ആഴ്ചയിലെ മാസ് എവിക്ഷനിലൂടെ എട്ടുപേരും ഹൗസിന് പുറത്തേക്ക് പോയി എന്നുള്ളതാണ്. വീക്കിലി ടാസ്ക് വിജയത്തിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ള ഒരു മത്സരാർത്ഥിയെ ഹൗസിലേക്ക് തിരികെ കൊണ്ടുവരാം എന്ന ചിന്ത പലർക്കും ഉണ്ടായിരുന്നു എങ്കിലും സീക്രട്ട് റൂമിന്റെ കാര്യം പലർക്കും ധാരണയുണ്ടായിരുന്നില്ല. അതുമാത്രമല്ല മൃദുലയും അഞ്ജലിയും സീക്രട്ട് റൂമിലേക്ക് പോകും എന്നുള്ള കാര്യം മിക്ക മത്സരാർത്ഥികളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയം ആയിരുന്നു. ഇവർ രണ്ടുപേരും ഹൗസിലേക്ക് തിരികെ കയറിയപ്പോൾ പലരും ഞെട്ടാൻ ഉണ്ടായ കാരണവും ഇതു തന്നെയാണ്.
English Summary
Contestants Mridula and RJ Anjali have re-entered the Bigg Boss house. Following the mass eviction last week, the two were moved directly to a secret room, where they remained for approximately four days.