AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8 : ട്വിസ്റ്റ്! വോട്ടെടുപ്പിൽ ജിയിച്ചിട്ടും എൽദോയ്ക്ക് ലീഡർ സ്ഥാനമില്ല

Twist, Eldho Wins Vote but Misses Captaincy, Latest Update : ബിഗ് ബോസ് മലയാളം സീസൺ 8 ലെ രണ്ടാമത് ക്യാപറ്റനായി എൽദോ തിരഞ്ഞെടുക്കപ്പെട്ടങ്കിലും എൽദോയ്ക്ക് ആ സ്ഥാനം കട്ടിയില്ല. ബി​ഗ് ബോസ് നടത്തിയ ട്വസ്റ്റ് നീക്കത്തിലൂടെയാണ് എൽദോയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത്.

Bigg Boss Malayalam Season 8 : ട്വിസ്റ്റ്! വോട്ടെടുപ്പിൽ ജിയിച്ചിട്ടും എൽദോയ്ക്ക് ലീഡർ സ്ഥാനമില്ല
Eldho Bigg BossImage Credit source: Screen Grab
Amal KV
Amal KV | Updated On: 15 Sep 2026 | 12:23 AM

ബിഗ് ബോസ് രണ്ടാം വാരത്തിൽ ആവേശകരമായ ലീഡർ തെരഞ്ഞെടുപ്പായിരുന്നു നടന്നത്. സീസണിലെ ആദ്യ ലീഡറായ ജസീലയ്ക്ക് ഈ ആഴ്ചയും സ്ഥാനത്ത് തുടരണമെങ്കിൽ വിശ്വാസ വോട്ട് നേടേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ പ്രത്യേക ജനസഭ ചേർന്ന് നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ ജസീലക്ക് അനുകൂലമായ ഫലമല്ല ഉണ്ടായത്. ഹൗസിൽ ഭരണ മാറ്റം വേണമെന്ന അഭിപ്രായത്തോടാണ് ഭൂരിഭാഗം അംഗങ്ങളും യോജിച്ചത്. അതോടെ ലീഡർ എന്ന ജസീലയുടെ സ്ഥാനവും അനുയായികളായ മൃദുല വിജയ്, സുമേഷ് ചന്ദ്രൻ എന്നിവരുടെ സ്ഥാനവും നഷ്ടമാവുകയായിരുന്നു.

പുതിയ ലീഡർ തെരഞ്ഞെടുപ്പ്

ഇതിനുശേഷമാണ് ഹൗസിലെ പുതിയ ലീഡറെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് നടന്നത്. ഇതിൽ ഏറ്റവും അധികം അംഗങ്ങൾ പറഞ്ഞത് രണ്ടുപേരുടെ പേരുകൾ ആയിരുന്നു. ഒന്ന് എൽദോയുടെയും, മറ്റൊന്ന് രാഹുൽ ഈശ്വറിന്റെയും. പിന്നീട് ഇവരിൽ ആരാകണം ലീഡർ എന്നുള്ളതിന് സംബന്ധിച്ചും ഫോട്ടോ എടുപ്പ് നടന്നു. ഈ വോട്ടെടുപ്പിൽ എൽദോ ആധികാരികമായ വിജയമാണ് നേടിയത്. എതിർ സ്ഥാനാർത്ഥിയായ രാഹുൽ ഈശ്വറിന് വെറും നാല് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ എൽദോയ്ക്ക് ആകട്ടെ 15 വോട്ടുകളും കിട്ടി. അതോടെ എൽദോ ഈ ആഴ്ചയിലെ ലീഡറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Also Read : പുരുഷ കമ്മീഷന് വേണ്ടി മൂക്കിൽ ഉണ്ട വെക്കണോ മോനേ..? രാഹുൽ ഈശ്വറിനെ പരിഹസിച്ച് മോഹൻലാൽ

ബിഗ് ബോസിന്റെ ട്വിസ്റ്റ്

ലീഡറായി തിരഞ്ഞെടുക്കപ്പെട്ട എൽദോയോട് ആദ്യമായി ബിഗ് ബോസ് ഒരു കാര്യം ചോദിച്ചു. കഴിഞ്ഞ ഭരണസമിതിയെടുത്ത ഏതെങ്കിലും ഒരു തീരുമാനം തിരുത്തണമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിനു മറുപടിയായി എൽദോ അപ്പോൾ തന്നെ പറഞ്ഞു സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷിനെ പുറത്താക്കിയ തീരുമാനം തിരുത്തണമെന്ന്. ശരിക്കും അവിടെയായിരുന്നു ബിഗ് ബോസ് ട്വിസ്റ്റ് വച്ചിരുന്നത്.

എൽദോ പുറത്ത്

എൽദോയുടെ ഈ ആവശ്യം അംഗീകരിക്കണമെങ്കിൽ ഒരു കാര്യം ചെയ്യേണ്ടി വരുമെന്ന് ബിഗ് ബോസ് പറഞ്ഞു. ഗായത്രി സുരേഷിനെ തിരിച്ചു കൊണ്ടുവരണമെങ്കിൽ എൽദോ തനിക്ക് ഇപ്പോൾ ലഭിച്ച ലീഡർ സ്ഥാനം ഒഴിയേണ്ടി വരും എന്നും പകരം ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കുന്ന രാഹുൽ ഈശ്വറിന് ലീഡർ സ്ഥാനം നൽകേണ്ടി വരുമെന്നും പറഞ്ഞു. എൽദോ ഉടൻ തന്നെ തന്റെ തീരുമാനം പറഞ്ഞു. താൻ ലീഡർ സ്ഥാനം ഒഴിയാൻ തയ്യാറാണ് എന്നായിരുന്നു എൽദോയുടെ മറുപടി. അതോടെ രാഹുൽ ഈശ്വർ ബിഗ് ബോസ് ഹൗസിന്റെ രണ്ടാം വാരത്തിലെ ലീഡർ ആയി. വിക്കി തഗ്ഗും ലോലീറ്റയും ആണ് രാഹുൽ ഈശ്വറിന്റെ അനുയായികൾ.

English Summary

The names mentioned by the majority of the members were Eldo and Rahul Easwar. Subsequently, a vote was held to decide which of them should become the leader. Eldo secured a decisive victory in this vote.

Follow Us