AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഉംറയ്ക്ക് പോയ മാതാപിതാക്കളെ കാണാനില്ല; വിവരമന്വേഷിച്ചെത്തിയ മകനെ ഏജൻ്റുമാർ മർദ്ദിച്ച് കൊലപ്പെടുത്തി

Son Killed by Travel Agents After Parents Go Missing on Umrah Trip: ഒക്ടോബർ ഏഴിനാണ് ഹൈദറിൻ്റെ മാതാപിതാക്കൾ ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പോയത്. മൗലാന ഇല്യാസ് അൻസാരി എന്ന വ്യക്തി മുഖേന 30,000 രൂപ നൽകിയാണ് ഇവർ യാത്ര പോയത്. ഒക്ടോബർ 24-ന് ഇവർ തിരികെ നാട്ടിലെത്തേണ്ടതായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മാതാപിതാക്കൾ തിരിച്ചെത്താതായതോടെ ഹൈദർ കടുത്ത ആശങ്കയിലായി

ഉംറയ്ക്ക് പോയ മാതാപിതാക്കളെ കാണാനില്ല; വിവരമന്വേഷിച്ചെത്തിയ മകനെ ഏജൻ്റുമാർ മർദ്ദിച്ച് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 07 Nov 2026 | 06:35 AM

ഗിരിഡീഹ്: ജാർഖണ്ഡിൽ ഉംറയ്ക്ക് പോയ മാതാപിതാക്കളെക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവാവിനെ ട്രാവൽ ഏജൻസി നടത്തുന്ന സംഘം ക്രൂരമായി മർദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗിരിഡീഹിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ചാർഘര സ്വദേശിയായ ഹൈദർ അൻസാരിയാണ് കൊല്ലപ്പെട്ടത്. മരിച്ച ഹൈദറിൻ്റെ സഹോദരൻ പർവേസ് അൻസാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധൻവാർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒക്ടോബർ ഏഴിനാണ് ഹൈദറിൻ്റെ മാതാപിതാക്കൾ ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പോയത്. മൗലാന ഇല്യാസ് അൻസാരി എന്ന വ്യക്തി മുഖേന 30,000 രൂപ നൽകിയാണ് ഇവർ യാത്ര പോയത്. ഒക്ടോബർ 24-ന് ഇവർ തിരികെ നാട്ടിലെത്തേണ്ടതായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മാതാപിതാക്കൾ തിരിച്ചെത്താതായതോടെ ഹൈദർ കടുത്ത ആശങ്കയിലായി. തുടർന്ന് നവംബർ അഞ്ചിന് ഹൈദർ തൻ്റെ ബന്ധുവായ ഇസ്രാഫിൽ അൻസാരിക്കൊപ്പം മൗലാന ഇല്യാസ് അൻസാരി നടത്തുന്ന ഖോരിമഹുവയിലെ മദ്രസയിലെത്തി മാതാപിതാക്കളുടെ വിവരങ്ങൾ അന്വേഷിച്ചു.
.
മദ്രസയിലെത്തിയ ഹൈദർ മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികൾ മോശമായി പ്രതികരിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹൈദർ, താൻ പോലീസിൽ വിവരമറിയിക്കുമെന്ന് ഇവരെ അറിയിച്ചു. ഇതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. പോലീസ് കേസെടുത്താൽ തങ്ങൾ കുടുങ്ങുമെന്ന് ഭയന്ന പ്രതികൾ, ഹൈദർ മടങ്ങുന്ന വഴിയിൽ ഖോരിമഹുവ പള്ളിക്ക് സമീപത്തുവെച്ച് അയാളെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

Also Read: Horizon Europe India: 93.5 ബില്യൺ യൂറോയുടെ യൂറോപ്യൻ ഗവേഷണ പദ്ധതിയിൽ ഇന്ത്യയും; 2027 മുതൽ വൻ അവസരങ്ങൾ

പരാതിയിൽ പറയുന്നതനുസരിച്ച്, സനാവുള്ള അൻസാരി, ആബിദ് അൻസാരി എന്നിവർ ചേർന്ന് ഹൈദറിനെ നിലത്തേക്ക് വലിച്ചിട്ട് കഴുത്ത് ഞെരിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മൗലാന ഇല്യാസ് അൻസാരിയും അസദ് അൻസാരിയും ചേർന്ന് ഹൈദറിൻ്റെ കാലുകൾ പിടിച്ചുവെച്ചു. ബാബ ഇസ്ലാം എന്നയാൾ ഹൈദറിൻ്റെ നെഞ്ചിലിടിക്കുകയും, അഫ്സൽ അൻസാരിയും കണ്ടാലറിയാവുന്ന മറ്റ് ചിലരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ മൗലാന ഇല്യാസ് അൻസാരി ഹൈദറിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സനാവുള്ള അൻസാരി, ആബിദ് അൻസാരി, ബാബ ഇസ്ലാം, അഫ്സൽ അൻസാരി, അസദ് അൻസാരി, മൗലാന ഇല്യാസ് അൻസാരി, മുഹമ്മദ് അദ്നാൻ അൻസാരി, നസീം അൻസാരി എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ആറോളം പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹജ്ജ്, ഉംറ യാത്രകളുടെ പേരിൽ ഇവർ അനധികൃത ബിസിനസ്സ് നടത്തുകയാണെന്ന ഗുരുതര ആരോപണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഗിരിഡീഹിൽ കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

English Summary

In Jharkhand, a man was brutally strangled to death by travel operators after he threatened police action over his missing parents, who failed to return from their Umrah trip.

Follow Us