AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Biju Menon: ബിജു മേനോൻ 15 ലക്ഷം രൂപ നിർമ്മാതാവിന് നൽകണം! പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Biju Menon Promotion Controversy: ഇത് കാരണം ചാനലിൽ നിന്നും നിർമാതാവിനെ ലഭിക്കേണ്ടിയിരുന്ന തുകയിൽ നിന്നും 25 ലക്ഷം രൂപ നഷ്ടം ഉണ്ടായതായും ജിത്തു ജോസഫിന്റെ ചിത്രത്തിലും ബിജുമേനോൻ സമാനമായ രീതിയിലാണ് ഇടപെട്ടത്....

Biju Menon: ബിജു മേനോൻ 15 ലക്ഷം രൂപ നിർമ്മാതാവിന് നൽകണം! പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Biju Menon (2)
Ashli C
Ashli C | Published: 11 Feb 2026 | 11:39 AM

നടൻ ബിജുമേനോൻ സിനിമയുടെ പ്രമോഷന് എത്താതിരുന്നതിന്റെ പേരിൽ നിർമാതാവിന് പണം നഷ്ടപ്പെട്ട സംഭവത്തിൽ നടപടിയുമായി പ്രൊഡ്യൂസെർസ് അസോസിയേഷൻ. നിർമ്മാതാവ് അനൂപ് കണ്ണന് സംഭവിച്ച നഷ്ടം നികത്താൻ 15 ലക്ഷം രൂപ നൽകണം. തുക നൽകാതിരുന്നാൽ ഇനി ബിജുമേനോനുമായി സഹകരിക്കില്ല എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ലിസ്റ്റിന്റെ ചിത്രത്തിലെ പ്രതിഫലത്തിൽ നിന്നും തുക നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ ഇക്കാര്യങ്ങൾ വിശദമാക്കി കൊണ്ട് ബിജോ മേനോന് കത്ത് നൽകിയിട്ടുണ്ട്.

ബിജു മേനോൻ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാത്തത് മൂലം 25 ലക്ഷം രൂപ നഷ്ടം സംഭവിച്ചു എന്ന് കഴിഞ്ഞദിവസം ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നു. കരാറിൽ ഒപ്പുവച്ച ശേഷം സിനിമാപ്രമോട്ട് ചെയ്യുന്നതിനുള്ള ബാധ്യതയിൽ നിന്നും ബിജുമേനോൻ പിൻവാങ്ങുകയും പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തു എന്നാണ് നടനെതിരായ പ്രധാന ആരോപണം. ഇത് കാരണം ചാനലിൽ നിന്നും നിർമാതാവിനെ ലഭിക്കേണ്ടിയിരുന്ന തുകയിൽ നിന്നും 25 ലക്ഷം രൂപ നഷ്ടം ഉണ്ടായതായും ജിത്തു ജോസഫിന്റെ ചിത്രത്തിലും ബിജുമേനോൻ സമാനമായ രീതിയിലാണ് ഇടപെട്ടത്. താരം പ്രമോഷനിൽ എത്തിയിരുന്നില്ല ഇപ്പോൾ പുറത്തിറങ്ങിയ സിനിമയിലും ഇങ്ങനെ തന്നെയാണ് ബിജു മേനോൻ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നും ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി.

Follow Us