BTS: കാത്തിരിപ്പ് അവസാനിക്കുന്നു, പുതിയ ആൽബത്തിന് ദിവസങ്ങൾ മാത്രം, ‘അരിരംഗ്’ ട്രാക്ക് ലിസ്റ്റ് പുറത്ത്

BTS Arirang Tracklist : ആർമി എന്ന ആരാധകരുടെ വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കാറായി. കുറച്ച് ദിവസത്തിനുള്ളിൽ ബിടിഎസ്-ന്റെ പുതിയ ആൽബം റിലീസ് ചെയ്യും. റയാൻ ടെഡർ, ഡിപ്ലോ, മൈക്ക് വിൽ മെയ്ഡ്-ഇറ്റ് തുടങ്ങിയ അന്താരാഷ്ട്ര സംഗീത പ്രതിഭകളും ആൽബത്തിന്റെ ഭാഗമാണ്.

BTS: കാത്തിരിപ്പ് അവസാനിക്കുന്നു, പുതിയ ആൽബത്തിന് ദിവസങ്ങൾ മാത്രം, അരിരംഗ് ട്രാക്ക് ലിസ്റ്റ് പുറത്ത്

BTS Album

Updated On: 

04 Mar 2026 | 02:40 PM

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ്ബാൻഡാണ് ബിടിഎസ്. ഭാഷകളുടെയും ദേശങ്ങളുടെയും അതിർവരമ്പുകൾ ഭേദിച്ച് അവർ മുന്നേറുമ്പോൾ അവർ കുറിക്കുന്നത് പുതിയ റെക്കോർഡുകൾ കൂടിയാണ്. സൈനിക സേവനവുമായി ബന്ധപ്പെട്ടുള്ള ഇടവേളയ്ക്ക് ശേഷം ബിടിഎസ് വീണ്ടുമെത്തുമ്പോൾ ലോകം മുഴുവൻ അവർക്ക് വേണ്ടി കാത്തിരിക്കുകയാണ്. ആർമി എന്ന ആരാധകരുടെ വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കാറായി. കുറച്ച് ദിവസത്തിനുള്ളിൽ ബിടിഎസ്-ന്റെ പുതിയ ആൽബം റിലീസ് ചെയ്യും.

ഇപ്പോഴിതാ, കാത്തിരിപ്പിന് വിരാമമിട്ട്, ബിടിഎസ് തങ്ങളുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമായ ‘അരിരംഗ്’ലെ പാട്ടുകളുടെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. ആകെ 14 പാട്ടുകളാണ് ഈ ആൽബത്തിൽ ഉള്ളത്. 2026 മാർച്ച് 20നാണ് അരിരംഗ് (Arirang) എന്ന ആൽബം റിലീസ് ചെയ്യുന്നത്.

ആൽബം തുടങ്ങുന്നത് ‘ബോഡി ടു ബോഡി’ (Body to Body) എന്ന പാട്ടിലൂടെയാണ്. ‘ഹൂളിഗൻ’ (Hooligan), ‘ഏലിയൻസ്’ (Aliens), ‘സ്വിം’ (SWIM) എന്നിവയാണ് മറ്റ് പ്രധാന പാട്ടുകൾ. ഇതിൽ ‘സ്വിം’ ആണ് ആൽബത്തിലെ ലീഡ് സിം​ഗിൾ. ആർഎം, ഷു​ഗ, ജെ-ഹോപ്പ് തുടങ്ങി ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും പാട്ടുകളുടെ രചനയിൽ പങ്കാളികളായിട്ടുണ്ട്.

ALSO READ: ജന്മദിനത്തിൽ കുട്ടികൾക്ക് ഒരു കോടി രൂപയുടെ ധനസഹായം; ആർമിയുടെ മനംനിറച്ച് ജെ ഹോപ്പ്

കൂടാതെ റയാൻ ടെഡർ, ഡിപ്ലോ, മൈക്ക് വിൽ മെയ്ഡ്-ഇറ്റ് തുടങ്ങിയ അന്താരാഷ്ട്ര സംഗീത പ്രതിഭകളും ആൽബത്തിന്റെ ഭാഗമാണ്. ആൽബം റിലീസിന് പിന്നാലെ മാർച്ച് 21-ന് സിയോളിൽ വെച്ച് നടക്കുന്ന കൺസേർട്ട് നെറ്റ്ഫ്ലിക്സിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. ഏപ്രിൽ മാസം മുതൽ ബിടിഎസ് പുതിയ വേൾഡ് ടൂറും ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.

 

ട്രാക്ക് ലിസ്റ്റ്

 

Body to Body

Hooligan

Aliens

FYA

2.0

No. 29 (Interlude)

SWIM (Lead Single)

Merry Go Round

NORMAL

Like Animals

they don’t know ’bout us

One More Night

Please

Into the Sun

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
ആഗസ്റ്റ് 1 വരെ ശക്തമായ മഴ, കാരണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി