BTS J Hope: ജന്മദിനത്തിൽ കുട്ടികൾക്ക് ഒരു കോടി രൂപയുടെ ധനസഹായം; ആർമിയുടെ മനംനിറച്ച് ജെ ഹോപ്പ്

BTS J Hope Birthday Donation: തനിക്ക് വലിയ സ്നേഹം നൽകുന്ന ആരാധകർക്കുള്ള നന്ദി സൂചകമായാണ് ഈ ജന്മദിനത്തിൽ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജെ-ഹോപ്പ് പറഞ്ഞു. ആകെ 1.4 ബില്യൺ വോൺ (ഏകദേശം 8.7 കോടി രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാത്രം നൽകിയിട്ടുണ്ട്.

BTS J Hope: ജന്മദിനത്തിൽ കുട്ടികൾക്ക് ഒരു കോടി രൂപയുടെ ധനസഹായം; ആർമിയുടെ മനംനിറച്ച് ജെ ഹോപ്പ്

J Hope

Published: 

18 Feb 2026 | 03:22 PM

ലോകമെമ്പാടുമുള്ള ബിടിഎസ് (BTS) ആരാധകരുടെ പ്രിയതാരം ജെ-ഹോപ്പിന്റെ (J-Hope) ജന്മദിനമാണ് ഇന്ന്. പതിവ് പോലെ, ആഡംബര ആഘോഷങ്ങൾക്ക് പകരം കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇത്തവണയും താരം മുൻ​ഗണന നൽകിയത്. ഏകദേശം 300 ദശലക്ഷം കൊറിയൻ വോൺ (ഏകദേശം 1.86 കോടി രൂപ) ആണ് കുട്ടികളുടെ കാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകിയത്.

സോളിലെ ആസാൻ മെഡിക്കൽ സെന്ററിന് (Asan Medical Center) 200 ദശലക്ഷം വോൺ താരം കൈമാറി. കുട്ടികളുടെ ആശുപത്രിയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അപൂർവ്വവും ഗുരുതരവുമായ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കും ഗവേഷണത്തിനുമായി ഈ തുക വിനിയോഗിക്കും.

ചൈൽഡ് വെൽഫെയർ ഏജൻസിയായ ഗ്രീൻ അംബ്രല്ലയ്ക്ക് (Green Umbrella) 100 ദശലക്ഷം വോൺ നൽകി. ജെ-ഹോപ്പിന്റെ പൂർവ്വവിദ്യാലയങ്ങളായ ഗ്വാങ്‌ജു ഇന്റർനാഷണൽ ഹൈസ്‌കൂൾ, ജിയോന്നം ഗേൾസ് കൊമേഴ്‌സ്യൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനാണ് ഈ തുക ഉപയോഗിക്കുക.

തനിക്ക് വലിയ സ്നേഹം നൽകുന്ന ആരാധകർക്കുള്ള നന്ദി സൂചകമായാണ് ഈ ജന്മദിനത്തിൽ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജെ-ഹോപ്പ് പറഞ്ഞു. ‘രോഗം അനുഭവിക്കുന്ന കുട്ടികൾക്ക് എന്റെ ഈ ചെറിയ സഹായം ഒരു താങ്ങാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർക്ക് ആരോഗ്യകരമായ ഒരു ഭാവി ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നും താരം വ്യക്തമാക്കി. ഇതുവരെ ജെ ഹോപ്പ് ആകെ 1.4 ബില്യൺ വോൺ (ഏകദേശം 8.7 കോടി രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാത്രം നൽകിയിട്ടുണ്ട്.

Follow Us
Related Stories
Farzana Palathingal: ബാലന്റെ അമ്മയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, അവാര്‍ഡ് ഉറപ്പെന്ന് കമന്റുകള്‍, ആരാണ് ഫര്‍സാന പാലത്തിങ്കല്‍?
സമൂഹമാധ്യമങ്ങില്‍ പലതവണ മരിച്ചു, ഒടുവില്‍ ശരിക്കും മരണം, മരണത്തെയും പോസിറ്റീവായി കണ്ട സലീം കുമാര്‍
Raghav Lawrence: വിജയ് ഒഴിഞ്ഞ ട്രിച്ചി സീറ്റിൽ നടൻ രാഘവ ലോറൻസ്? പതിനൊന്നാം തീയതി ഒരു പ്രഖ്യാപനം ഉണ്ടെന്ന് നടനും
Salim Kumar: ‘അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു’; സലിം കുമാർ എന്ന പേര് വന്നത് ഇങ്ങനെ…
Actor Salim Kumar: ഓർമ്മകളിൽ നമ്മെ ചിരിപ്പിച്ചു കൊണ്ടിരിക്കും; നടൻ സലിംകുമാറിന്റെ സംസ്കാരം കഴിഞ്ഞു
ഞാന്‍ പേടികൊണ്ട് കോണ്‍ഗ്രസുകാരനായ ആള്‍, കൂടുതല്‍ സ്‌നേഹിച്ചത് ഇടതുപക്ഷക്കാര്‍; സലീം കുമാര്‍ അന്ന് പറഞ്ഞത്
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ