Chakkakomban: മയക്കി പിടികൂടി ഒരു കോളറുമിട്ട് “ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ” എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി

Actress Meenakshi On Chakkakomban: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരണമെന്ന ആവശ്യവുമായി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. മൂന്നാറിലെ ചിന്നക്കനാലിൽ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം നടക്കുന്ന പശ്ചാത്തലത്തിലാണ് മീനാക്ഷിയുടെ പ്രതികരണം വന്നിരിക്കുന്നത്. വിശദമായ ഫെയ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി പ്രതികരിച്ചിരിക്കുന്നത്.

Chakkakomban: മയക്കി പിടികൂടി ഒരു കോളറുമിട്ട്  ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി

Meenakshi, Chakkakomban Elephant

Published: 

27 Nov 2026 | 08:59 PM

മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരണമെന്ന ആവശ്യവുമായി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. മൂന്നാറിലെ ചിന്നക്കനാലിൽ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം നടക്കുന്ന പശ്ചാത്തലത്തിലാണ് മീനാക്ഷിയുടെ പ്രതികരണം വന്നിരിക്കുന്നത്. വിശദമായ ഫെയ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മീനാക്ഷി പ്രതികരിച്ചിരിക്കുന്നത്.

രമ്യഹർമ്മ്യങ്ങളിലിരുന്ന് ഘോര ഘോരം മൃഗങ്ങൾക്കു വേണ്ടി വാദിക്കുന്നവർക്ക് തങ്ങളുടെ വാസസ്ഥലവും മറ്റും സ്ഥിരമായി വനാതിർത്തിയിലുള്ള നാടുകളിലേയ്ക്ക് മാറ്റി ഒരു രണ്ടു മൂന്നു വർഷമെങ്കിലും അവിടെ താമസിച്ചതിന് ശേഷം ഈ വന്യമൃഗ സ്നേഹം പ്രകടിപ്പിക്കാൻ അവർക്കാകുമോ എന്ന ചോദ്യമുന്നയിക്കുകയാണ് മീനാക്ഷി.വനാതിർത്തിയിൽ താമസിക്കുന്ന മനുഷ്യർക്കും നമ്മെപ്പോലെ സ്വസ്ഥമായി ജീവിക്കുവാൻ അവകാശമുള്ളവരാണ്. കാടു കൈയ്യേറി എന്നു പറയുമ്പോൾ ഇപ്പോൾ മാത്രമാണോ കൈയ്യേറ്റം നടക്കുന്നത്. മുൻ കാലഘട്ടങ്ങളിൽ മുൻ തലമുറകൾ കാടു കൈയ്യേറിത്തന്നെയാണല്ലോ നാടും നഗരങ്ങളും സൃഷ്ടിച്ചത് എന്നും മീനാക്ഷി ചോദിക്കുന്നു.

Also Read: മയക്കുവെടിയും സുല്ലിട്ടു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു

ജനനം കൊണ്ട് വനാതിർത്തിയിൽ താമസിക്കപ്പെടാൻ വിധിക്കപ്പെട്ട മനുഷ്യരാണ് പലരും. അവർക്കാണെങ്കിൽ കാടും നാടും തമ്മിൽ അതിർത്തിയുണ്ട്. എന്നാൽ മൃ​ഗങ്ങൾക്ക് എന്ത് അതിർത്തിയാണ് ഉള്ളത്. അവിടെ താമസിക്കുന്ന മനുഷ്യർക്കാവട്ടെ എന്നും അവരുടെ കഷ്ടപ്പാടിൻ്റെ ഫലമായ കൃഷിയും മറ്റ് സ്വത്തുക്കളും വന്യജീവികളുടെ ആക്രമണത്താൽ നശിപ്പിക്കപ്പെട്ട് ജീവിതം ദുസ്സഹമാക്കപ്പെട്ട കഥകളാണ് അധികവും പറയാനുവാണ്ടാവുക. മനുഷ്യനാൽ വല്ല വന്യമൃഗങ്ങൾക്കും വല്ലതും സംഭവിച്ചാൽ കാര്യം തീർന്നു. – മീനാക്ഷി പറയുന്നു.

നമ്മുടെ പ്രധാന വരുമാന മാർഗ്ഗമായ ടൂറിസത്തിനും ഒക്കെ ഭീഷണിയായ ചില മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ ചെയ്തേ മതിയാവൂ എന്നതാണ് സത്യം അതാണ് നീതിയും. അതിന് വേണ്ടി കാലാനുസൃതമായ വനനിയമങ്ങൾ പരിഷ്ക്കരിക്കപ്പെട്ടേ മതിയാവൂ.

ഓസ്ട്രേലിയ പോലെയുള്ള വനാതിർത്തി ധാരാളമുള്ള രാജ്യങ്ങൾ അവരുടെ ജനതയ്ക്കു വേണ്ടി എന്താണ് ചെയ്യുന്നത് എന്നതൊക്കെയും മാതൃകയാക്കാവുന്നതാണ്. നിരന്തരമായി മനുഷ്യൻ്റ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളുടെ കാര്യത്തിലാണ് താനിക്കാര്യം എഴുതുന്നത്. അല്ലാതെ മയക്കി പിടികൂടി ഒരു കോളറുമിട്ട് “ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ” എന്ന് അവയെക്കൊണ്ടൊക്കെ പൊറുതിമുട്ടിയ ജന്മം കൊണ്ട് ആ നാട്ടിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയോട് പറയലല്ല നീതി എന്നു കരുതുന്നു എന്നും മീനാക്ഷി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

English Summary

Actress and presenter Meenakshi Anoop has called for a change in how wild animals that pose a threat to human life are handled. Her remarks come in the context of the ongoing operation to attach a radio collar to Chakkakomban in Chinnakanal, Munnar.

Loading...
Unable to load recommendations.
Follow Us
Related Stories
Swasika Vijay: ‘ഞാനൊരു മോശം നടിയാണെന്നോ കാണാൻ മോശമാണെന്നോ പറയാനാകില്ല, അവസരം തന്നാലല്ലേ തെളിയിക്കാനാവൂ’; സ്വാസിക
Swasika Vijay : കുലസ്ത്രീയുടെ അർത്ഥം ആളുകൾക്ക് അറിയില്ല; വ്യക്തമാക്കി സ്വാസിക വിജയ്
‘കുട്ടിക്കാലത്ത് ചാക്കോച്ചനെപ്പോലെ, വലുതായപ്പോൾ വിനയ് ഫോർട്ട്’; ഭാര്യ സനയ്ക്ക് ജിമ്മിൽ വെച്ചുണ്ടായ അബദ്ധം പറഞ്ഞ് ഹക്കീം ഷാജഹാൻ
‘കുട്ടിക്കാലത്ത് കുഞ്ചാക്കോ കോവൻ എന്നായിരുന്നു വിളി’; ചാക്കോച്ചനെ കുറിച്ച് അനു സിത്താര
Mallika Sukumaran: തമ്പാനൂരിലെ വെള്ളം കുറഞ്ഞില്ലേ? എന്റെ വീടിന്റെ മുന്നിലെ വെള്ളപ്പൊക്കവും പോയി! തള്ള് മഴക്ക് പോലും സഹിച്ചില്ല; മല്ലിക സുകുമാരന് ട്രോൾ
Bigg Boss Malayalam: എന്താ വൈബ്! ഹൗസിനെ ഇളക്കി മറിച്ച് ആസിഫിന്റെ അച്ഛൻ
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം