AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മയക്കുവെടിയും സുല്ലിട്ടു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു

Mission Chakkakomban: ഇനിയൊരു അ‌റിയിപ്പ് ഉണ്ടാകുന്നത് വരെ മിഷൻ ചക്കക്കൊമ്പൻ നിർത്തിവച്ചതായി പ്രഖ്യാപിച്ച് സിസിഎഫ്. ചക്കക്കൊമ്പൻ ദൗത്യത്തിന്റെ മൂന്നാംദിനമായ ഇന്ന്, രണ്ടു ഡോസ് മയക്കുവെടി വെച്ചിട്ടും ചക്കക്കൊമ്പൻ മയങ്ങിയില്ല. വൈകിട്ട് 4 മണിക്ക് മയക്കുവെടിയേറ്റതിന് പിന്നാലെ ആന ജലാശയത്തിലേക്കിറങ്ങിയിരുന്നു. കുറച്ചുസമയത്തിനിപ്പുറം കരകയറിയ ചക്കക്കൊമ്പനരികിലേക്ക് ദൗത്യസംഘവും കുങ്കിയാനകളും നടന്നടുത്തെങ്കിലും ചക്കക്കൊമ്പൻ സംഘത്തിന് നേരേ പാഞ്ഞടുത്തു.

മയക്കുവെടിയും സുല്ലിട്ടു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
Ccf States Mission Chakkakomban Called Off Until Further NoticeImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 27 Nov 2026 | 07:39 PM

ചിന്നക്കനാൽ: ചക്കക്കൊമ്പൻ എന്ന കാട്ടാനയുടെ മുന്നിൽ മയക്കുവെടിയും സുല്ലിട്ടതോടെ, ഇനിയൊരു അ‌റിയിപ്പ് ഉണ്ടാകുന്നത് വരെ മിഷൻ ചക്കക്കൊമ്പൻ നിർത്തിവച്ചതായി പ്രഖ്യാപിച്ച് സിസിഎഫ്. ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ ജനവാസകേന്ദ്രങ്ങളിൽ ഭീതി പരത്തിയിരുന്ന കാട്ടാന ചക്കക്കൊമ്പനെ (Chakkakomban) പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനായി വനംവകുപ്പ് ആവിഷ്കരിച്ച ദൗത്യമാണ് ‘മിഷൻ ചക്കക്കൊമ്പൻ’. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (CCF – Chief Conservator of Forests) മേൽനോട്ടത്തിൽ, മിഷൻ ചക്കക്കൊമ്പൻ നടപ്പാക്കാൻ കഴിഞ്ഞ മൂന്ന് ദിവസമായി ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും വിജയിക്കാഞ്ഞതോടെയാണ് താൽക്കാലികമായി ദൗത്യം അ‌വസാനിപ്പിക്കുന്നത്.

ചക്കക്കൊമ്പൻ ദൗത്യത്തിന്റെ മൂന്നാംദിനമായ ഇന്ന്, രണ്ടു ഡോസ് മയക്കുവെടി വെച്ചിട്ടും ചക്കക്കൊമ്പൻ മയങ്ങിയില്ല. വൈകിട്ട് 4 മണിക്ക് മയക്കുവെടിയേറ്റതിന് പിന്നാലെ ആന ജലാശയത്തിലേക്കിറങ്ങിയിരുന്നു. കുറച്ചുസമയത്തിനിപ്പുറം കരകയറിയ ചക്കക്കൊമ്പനരികിലേക്ക് ദൗത്യസംഘവും കുങ്കിയാനകളും നടന്നടുത്തെങ്കിലും ചക്കക്കൊമ്പൻ സംഘത്തിന് നേരേ പാഞ്ഞടുത്തു. ഇതോടെ സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു.

ആനയെ ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനാൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് പ്രശ്നമായി. ഒടുവിൽ ദൗത്യം നിർത്തിവെക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് സിസിഎഫ് അറിയിച്ചു. എങ്കിലും ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാൻ നാളെ പുലർച്ചെ മുതൽ വനം വകുപ്പ് ചക്കക്കൊമ്പനെ നിരീക്ഷിക്കും.

Follow Us