Rafi Dq-Maheena Munna : അൺഫോളോ ചെയ്യുന്നത് ഇപ്പോൾ കുടുംബ ബന്ധത്തിൽ സർവ്വസാധാരണയാണ്, ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല; മഹീന മുന്ന

Chakkappazham Actor Rafi Dq And Maheena Munna Divorce News : രണ്ട് വർഷം മുമ്പാണ് റാഫിയും മഹീനയും തമ്മിൽ വിവാഹിതരാകുന്നത്. എന്നാൽ അടുത്തിടെയായി ഇരുവരും തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

Rafi Dq-Maheena Munna : അൺഫോളോ ചെയ്യുന്നത് ഇപ്പോൾ കുടുംബ ബന്ധത്തിൽ സർവ്വസാധാരണയാണ്, ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല; മഹീന മുന്ന

Rafi Dq, Maheena Munna

Updated On: 

27 Feb 2025 16:27 PM

ടിക്ടോക്, റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനായ സോഷ്യൽ മീഡിയ താരമാണ് റാഫി ഡിക്യൂ. സോഷ്യൽ മീഡിയ താരത്തിൽ നിന്നും റാഫിയെ നടനാക്കി ഉയർത്തിയത് ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന സീരിയിലായിരുന്നു. തുടർന്ന് ഇപ്പോൾ നിരവധി സിനിമകളുടെ ഭാഗമായിരിക്കുകയാണ് റാഫി. ചക്കപ്പഴം സീരിയലിൻ്റെ ഭാഗമായിരുന്നപ്പോഴാണ് റാഫി വിവാഹിതനാകുന്നത്. ചക്കപ്പഴത്തിലെ പ്രകടനം കണ്ട് റാഫിയുടെ ആരാധികയായി മാറിയ മഹീന മുന്നയെയാണ് താരം പിന്നീട് വിവാഹം ചെയ്യുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ ഇപ്പോൾ രണ്ട് വർഷം പൂർത്തിയായി

മഹീന ഇപ്പോൾ ജോലി തിരക്കുകളായി ദുബായിലാണ്. റാഫിയാകാട്ടെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ട് നാട്ടിൽ തന്നെയാണ്. അതിനിടെയാണ് റാഫിയുടെ മഹീനയുടെയും ദാമ്പത്യജീവതത്തിൽ ചില പൊട്ടലും ചീറ്റലുമുണ്ടെന്നാണ് ചില യൂട്യൂബ് പേജുകളിൽ പറയുന്നത്. ഇരുവരും വിവാഹം ബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്നുയെന്നുള്ള അഭ്യൂഹങ്ങളും അതിനെ തുടർന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയകളിൽ സജീവമാകുന്നുണ്ട്. കാരണം, അടുത്തിടെയാണ് മഹീന തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പേരിൽ നിന്നും റാഫിയുടെ പേര് നീക്കം ചെയ്ത് മഹീന മുന്ന എന്നാക്കിയത്. കൂടാതെ ഇരുവരും സോഷ്യൽ മീഡിയയിൽ അങ്ങോട്ടുമിങ്ങോട്ടും ഫോളോ ചെയ്യുന്നതമില്ല.

ഇതെല്ലാമായതോടെയാണ് റാഫിയും മഹീനയും തമ്മിൽ വേർപിരിഞ്ഞുയെന്നുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമാകുന്നത്. ഇത് സംബന്ധിച്ച് നേരത്തെ മഹീന ഒരു വിശദീകരണം നൽകിയിരുന്നു. പേരിൽ മാറ്റം വരുത്തുന്നത് ഡിവോഴ്സായി എന്നാണോ? എന്ത് ഇടണം എന്ത് ഇടേണ്ട എന്ന് തീരുമാനിക്കേണ്ടത് താനാണ്. ഒരു ഡിവോഴ്സാകാൻ കാത്തിരിക്കുകയാണ് നിരവധി പേർ എന്നാണ് മഹീന അന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ കുറിച്ചത്. എന്നാൽ വീണ്ടും ഈ വിഷയം ചർച്ചയായതോടെ വീണ്ടും വിശദീകരണം നൽകയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും മേക്കപ്പ് ആർട്ടിസ്റ്റും കൂടിയായ നടൻ്റെ ഭാര്യ.

താനും റാഫിയും എവിടെയും ഇങ്ങനെ ഒരു കാര്യം ആരോടും പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്യുക എന്ന പറയുന്നത് ഇപ്പോൾ കുടുംബ ജീവിതത്തിൽ സർവ്വസാധാരണയാണ്. ചിലപ്പോൾ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യാറുമുണ്ട്. അതൊക്കെ ഒരു കുടുംബ ബന്ധത്തിലുള്ളതാണ്. അതിൻ്റെ അർഥം ഡിവോഴ്സ് എന്നല്ല, എന്നാണ് മഹീന തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ ലഭിച്ച കമൻ്റുകൾക്ക് മറുപടിയായിട്ടാണ് മഹീന ഈ വിശദീകരണം നൽകിയത്.

ALSO READ : Mahalakshmi: ‘ ഞങ്ങള്‍ക്കും ഒരു കുഞ്ഞിനെ വേണം’; ദൈവം തീരുമാനിക്കുന്നത് എപ്പോഴാണോ അപ്പോള്‍ ആകാമെന്ന് രവീന്ദ്രറും മഹാലക്ഷ്മിയും

വിശദീകരണവുമായി മഹീന പങ്കുവെച്ച വീഡിയോ


ജോലി സംബന്ധമായി മഹീന ദുബായിലായിരുന്നു. എന്നാൽ അടുത്തിടെ നാട്ടിൽ വന്നപ്പോൾ റാഫിയുമായി ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും പങ്കുവെച്ചിരുന്നില്ല. ഇതാണ് മറ്റൊരു സംശയമായി ആരാധകർക്ക് തോന്നിയത്. എന്നാൽ ഒരു വിവാഹമോചനം സംബന്ധിച്ചുള്ള ചർച്ചകകളിൽ സ്ത്രീകളെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. പുരുഷന്മാർ തെറ്റുകാരാണെങ്കിലും എല്ലാവരും സ്ത്രീകളെ കുറ്റപ്പെടുത്താനെ ശ്രമിക്കുയെന്നു മഹീന തൻ്റെ വീഡിയോയിൽ കൂട്ടിച്ചേർക്കുന്നുണ്ട്. ഷാഫി നിലവിൽ സമുതി വളവ് എന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കുകയാണ്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ