AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Subeer Bavu: ആരാധികമാരേ…ചേട്ടന്റെ കല്യാണം കഴിഞ്ഞതാ; ഭാര്യക്ക് എവടെയാ ജോലി എന്നറിയാമോ?

Chembarathi Fame Subeer Bavu Opens Up About Marriage: രാത്രി 8 മണിക്കാണ് സീ കേരളത്തില്‍ ചെമ്പരത്തി സംപ്രേഷണം ചെയ്യുന്നത്. കല്യാണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചെമ്പരത്തിയുടെ കഥ. ഹരിതയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. സുബീര്‍ ബാവുവിനും ഹരിതയ്ക്കും പുറമെ റെനീഷ, ജയപ്രകാശ്, രൂപശ്രീ എന്നിവരും സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Subeer Bavu: ആരാധികമാരേ…ചേട്ടന്റെ കല്യാണം കഴിഞ്ഞതാ; ഭാര്യക്ക് എവടെയാ ജോലി എന്നറിയാമോ?
സുബീര്‍ ബാവുImage Credit source: Subeer Bavu Instagram
Shiji M K
Shiji M K | Published: 18 Apr 2026 | 12:02 PM

സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സുബീര്‍ ബാവു. ആ ഒരൊറ്റ സീരിയല്‍ സുബീറിന് സമ്മാനിച്ചത് ലക്ഷക്കണക്കിന് ആരാധകരെയാണ്. സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുബീറിനെ തേടി, ആരാധികമാരുടെ ഒഴുക്കാണ്. എന്നാല്‍ അവരെയെല്ലാം ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സുബീര്‍ ബാവു വിവാഹിതനാണ്, വിവാഹിതന്‍ മാത്രമല്ല, അദ്ദേഹത്തിന് രണ്ട് കുട്ടികളുമുണ്ട്. ഒറിജിന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുബീര്‍ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുന്നത്.

വൈഫ് മൈജി ഫ്യൂച്ചറിലാണ് ജോലി ചെയ്യുന്നത്. രണ്ട് കുട്ടികളുണ്ട്, മൂത്താള് മൂന്നാം ക്ലാസില്‍ പഠിക്കുന്നു, അത് മോളാണ്. ഇളയാള് എല്‍കെജിയിലാണ് അത് മോനാണ്, ചെറിയൊരു കുടുംബം, എന്നാണ് സുബീര്‍ അഭിമുഖത്തില്‍ പറഞ്ഞത്. വളരെ നേരത്തെയായിരുന്നു വിവാഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: ശരണ്യയെ പോലെ ചേർത്ത് നിർത്തിയ ഒരാൾ; ആരെയും അറിയിക്കാതെ 2 വർഷം പോരാടി, അവസാനം വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി

സുബീര്‍ പറഞ്ഞ കാര്യം വൈറലായതോടെ ധാരാളം പേരാണ് വീഡിയോക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. പലര്‍ക്കുംം സുബീര്‍ വിവാഹിതനാണെന്ന കാര്യം അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടാല്‍ കുട്ടികളുണ്ടെന്ന് തോന്നില്ലെന്നും വിഷമമായെന്നുമെല്ലാം യുവതികള്‍ കമന്റായി കുറിച്ചു.

രാത്രി 8 മണിക്കാണ് സീ കേരളത്തില്‍ ചെമ്പരത്തി സംപ്രേഷണം ചെയ്യുന്നത്. കല്യാണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചെമ്പരത്തിയുടെ കഥ. ഹരിതയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. സുബീര്‍ ബാവുവിനും ഹരിതയ്ക്കും പുറമെ റെനീഷ, ജയപ്രകാശ്, രൂപശ്രീ എന്നിവരും സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Follow Us