Jantar Mantar protest:വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല… ശബ്ദമുയർത്തി സിനിമ ലോകവും! നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സിനിമ താരങ്ങളും

Film Stars Supports Jantar Mantar protest:പ്രമുഖരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും ആണ് നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാഗതകളിലും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ തലസ്ഥാനത്തേക്ക് ഇരച്ചെത്തുന്നത്. വിദ്യാർഥികൾ നടത്തുന്ന ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും കൂടുതൽ ആളുകളാണ് രംഗത്തെത്തുന്നത്.............

Jantar Mantar protest:വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല... ശബ്ദമുയർത്തി സിനിമ ലോകവും! നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സിനിമ താരങ്ങളും

Film Stars Supports Cjp Protest

Published: 

22 Jul 2026 | 04:51 PM

ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം ആളിക്കത്തുകയാണ്. നിരവധി പ്രമുഖരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും ആണ് നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാഗതകളിലും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് ഇപ്പോൾ തലസ്ഥാനത്തേക്ക് ഇരച്ചെത്തുന്നത്. വിദ്യാർഥികൾ നടത്തുന്ന ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും മറ്റ് മേഖലകളിൽ നിന്നും കൂടുതൽ ആളുകളാണ് രംഗത്തെത്തുന്നത്. വിദ്യാർത്ഥികളുടെ ഈ പ്രക്ഷോഭത്തിന് സോഷ്യൽ മീഡിയയിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാള സിനിമ ലോകത്ത് നിന്നും ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്ലിൻ, ഗ്രേസ് ആന്റണി, ദീപ തോമസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി തുതായി രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിസ്മയ മോഹൻലാൽ, ടോവിനോ തോമസ്, പാർവതി തിരുവോത്ത്, റീമ കല്ലിങ്കൽ, സംവിധായകനായ ആഷിക് അബു എന്നിവരും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

ALSO READ:“ഇതെന്ത് ജനാധിപത്യം ? ഇങ്ങനെയല്ല പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടത്”; ശബ്ദമുയത്തി വിസ്മയ മോഹൻലാലും, ടൊവിനോ തോമസും

താൻ അവിടെയുണ്ടായിരുന്നു താൻ കണ്ടതും തനിക്ക് അനുഭവപ്പെട്ടതും തന്റെ മനസ്സിൽ താൻ സൂക്ഷിക്കുന്നതും ഇതാണ്. അവിടെ ആയിരുന്നപ്പോൾ താൻ കണ്ടുമുട്ടിയ ഓരോ ധീരഹൃദയങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ ഉള്ളിലെ ആത്മവീര്യത്തിനും തളരാത്ത മനസ്സിനും ഒന്നിനും പ്രതീക്ഷകളെ തകർക്കാൻ കഴിയില്ലെന്ന് ഓർമ്മപ്പെടുത്തലിനും ഈ ധീരഹൃദയങ്ങൾക്ക് പ്രണാമം എന്നാണ് നടി ശാലിനി പാണ്ഡ കുറിച്ചത്.

വിദ്യാർഥികളോട് പെരുമാറിയ രീതി തികച്ചും മൃ​ഗീയമായിരുന്നു…

കൂടാതെ ജന്തർ മന്തറിലെ വിദ്യാർഥികളോട് പെരുമാറിയ രീതി തികച്ചും മൃ​ഗീയമായിരുന്നുവെന്നാണ് നടൻ ഇന്ദ്രജിത്ത് സുകുമാരന്റെ വിമർശനം. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താനും സമാധാനപരമായ പ്രതിഷേധിക്കുവാനും ഉള്ള അവകാശം ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ്. അത് സമാധാനപരമായിരിക്കുമ്പോൾ ഒരു അധികാര കേന്ദ്രവും അവരെ നേരിടാൻ ആക്രമം ഉപയോഗിക്കാൻ പാടില്ല. ചോർന്ന ചോദ്യപേപ്പർ കാരണം ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കും ഇന്നത്തെ പ്രതിഷേധത്തിൽ പരിക്കേറ്റവർക്കും ഹൃദയം നിറഞ്ഞ സഹതാപം മാത്രം. നിങ്ങളുടെ വേദനയും ആശങ്കങ്ങളും എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ട് താൻ നിങ്ങളോടൊപ്പം നിൽക്കുന്നു. അധികാരത്തിലുള്ളവരെക്കാൾ ശക്തമാണ് ജനങ്ങളുടെ ശക്തി ജയ് ഹിന്ദ് എന്നാണ് ഇന്ദ്രജിത്ത് സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നടി രേവതിയും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. ചില ചിത്രങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്ന കുറിപ്പോടുകൂടി ചില ദൃശ്യങ്ങൾ ആണ് രേവതി പങ്കുവെച്ചത്. ഒരു വിദ്യാർത്ഥിയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെയായിരുന്നു.ഒരു ആൺകുട്ടിക്ക് പരിക്കേറ്റു, പക്ഷേ അവൻ സുഖമായിരിക്കുന്നുവെന്ന് അമ്മയോട് സംസാരിക്കുന്നു. കുട്ടികൾ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു, ആത്മഹത്യ ചെയ്ത മക്കൾക്ക് നീതി തേടി അച്ഛന്മാർ, ഡിസിപിയുടെ കരണത്തടിച്ച ഒരു പെൺകുട്ടി, അക്രമം നിർത്താൻ പോലീസിനോട് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ, മനുഷ്യത്വം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലാണെന്നാണ് രേവതി കുറിച്ചത്.

കൂടാതെ കുട്ടികൾ അനിശ്ചിതമായ ഭാവിയിലേക്ക് നോക്കുന്നു, സർഗ്ഗാത്മകത അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ – ദശലക്ഷക്കണക്കിന് നേതാക്കളെ ശ്രദ്ധിക്കാനും, കേൾക്കാനും, ഇരുന്ന് സംഭാഷണം നടത്താനും വ്യത്യസ്ത വഴികളെക്കുറിച്ച് ചിന്തിക്കുന്നു – ഞങ്ങളുടെ വോട്ടുകൾ കാരണം നേതാക്കളായ നേതാക്കൾ… സോനം വാങ്ചുക്കിനൊപ്പം, പ്രതിഷേധത്തിലെ വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സമ്പ്രദായത്തിലെ പിഴവുകൾ കാരണം കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കൾ എന്നും നടി കുറിച്ചു.

ENGLISH SUMMARY

The student protest at Jantar Mantar in Delhi is heating up. More people from Malayalam, Bollywood and other fields are coming forward.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ