Coconut Oil: ചര്‍മ രഹസ്യം വെളിച്ചെണ്ണയും സൂര്യപ്രകാശവും; ഫില്ലറുകളില്ലെന്ന് മാധവന്‍
R Madhavan About His Skin Care: ചര്‍മം ചുളിവുകളില്ലാതെ നിലനിര്‍ത്തുന്നതിന് സൂര്യപ്രകാശം സഹായിക്കുന്നുണ്ട്. അതിരാവിലെ വെയിലത്ത് ഗോള്‍ഫ് കളിക്കും. വേയിലേല്‍ക്കുമ്പോള്‍ കരുവാളിക്കുമെങ്കിലും അത് ചര്‍മം ചുളിയുന്നത് തടയുന്നു.
ചര്‍മം സംരക്ഷിക്കുന്നതിനായി പലരും പല വഴികള്‍ പരീക്ഷിക്കാറുണ്ട്. ആരെങ്കിലും നുറുങ്ങ് വിദ്യകള്‍ പരിചയപ്പെടുത്തി കൊടുത്താല്‍, അത് പരീക്ഷിക്കുന്നവര്‍ പലപ്പോഴും കെമിക്കലുകളുടെ വലയത്തില്‍ അകപ്പെട്ട് പോകാറാണ് പതിവ്. എന്നാല്‍ തന്റെ ചര്‍മം 50ാം വയസിലും എങ്ങനെയാണ് പ്രകൃതിദത്തമായി സംരക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ആര്‍ മാധവന്‍.
സൂര്യപ്രകാശം വളരെ മിതമായ അളവില്‍ ശരീരത്തില്‍ പതിക്കുന്നത് കൊണ്ട് ഗുണങ്ങളുണ്ടെന്നാണ് മാധവന്‍ പറയുന്നത്. അത് ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് വര്‍ധിപ്പിക്കുന്നതോടൊപ്പം നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് ജി ക്യൂ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചര്‍മം ചുളിവുകളില്ലാതെ നിലനിര്‍ത്തുന്നതിന് സൂര്യപ്രകാശം സഹായിക്കുന്നുണ്ട്. അതിരാവിലെ വെയിലത്ത് ഗോള്‍ഫ് കളിക്കും. വേയിലേല്‍ക്കുമ്പോള്‍ കരുവാളിക്കുമെങ്കിലും അത് ചര്‍മം ചുളിയുന്നത് തടയുന്നു. ഫില്ലറുകളോ അല്ലെങ്കില്‍ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള മറ്റ് മാര്‍ഗങ്ങളോ ഇതുവരെ സ്വീകരിച്ചിട്ടില്ല. കഥാപാത്രങ്ങള്‍ക്ക് വേണ്ടി വല്ലപ്പോഴും ഫേഷ്യല്‍ ചെയ്തിട്ടുണ്ടാകും. വെളിച്ചെണ്ണ, ഇളനീര്, സൂര്യപ്രകാശം, സസ്യാഹാരം എന്നിവയാണ് തന്നിലെ മാറ്റങ്ങള്‍ക്ക് പിന്നില്‍ എന്ന് നടന്‍ പറഞ്ഞു.




സംസ്‌കരിച്ച ഭക്ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഉടന്‍ തയാറാക്കുന്ന ഭക്ഷണങ്ങളിലുണ്ട്. പരിപ്പ്, ചോറ്, സബ്ജി തുടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്. ആരോഗ്യകരമായിട്ടുള്ള ഇഷ്ടഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം. വറുത്ത ഭക്ഷണവും മദ്യവുമെല്ലാം കുറയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.