AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shine Tom Chacko – Thanooja: ‘ഷൈൻ ചേട്ടനുണ്ടായ മാറ്റം ഏറെ ആഗ്രഹിച്ചത്, മാറ്റിയെടുക്കാൻ കുറേ ശ്രമിച്ചിരുന്നു’; മുൻ കാമുകി തനൂജ

Thanooja on Shine Tom Chacko’s Behavioural Change: ഷൈനെ മാറ്റിയെടുക്കാൻ താൻ കുറേ ശ്രമിച്ചിരുന്നുവെന്നും, ഇപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരിക്കുന്ന മാറ്റം ഒരുപാടു ആഗ്രഹിച്ചതാണെന്നും തനൂജ പറയുന്നു.

Shine Tom Chacko – Thanooja: ‘ഷൈൻ ചേട്ടനുണ്ടായ മാറ്റം ഏറെ ആഗ്രഹിച്ചത്, മാറ്റിയെടുക്കാൻ കുറേ ശ്രമിച്ചിരുന്നു’; മുൻ കാമുകി തനൂജ
തനൂജ, ഷൈനിനൊപ്പം തനൂജ Image Credit source: Thanooja/Instagram, Social Media
nandha-das
Nandha Das | Updated On: 17 Jul 2025 17:18 PM

നടൻ ഷൈൻ ടോം ചാക്കോയുടെ ഇപ്പോഴത്തെ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ താരം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, അടുത്തിടെ ഉണ്ടായ അപകടത്തിൽ പിതാവിനെ നഷ്‌ടപ്പെടുക കൂടി ചെയ്‌തതോടെ താരത്തിന്റെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഷൈൻ ആളാകെ മാറിയെന്നാണ് സോഷ്യൽ മീഡിയയിലെ പൊതു അഭിപ്രായം. ഇപ്പോഴിതാ, ഷൈനിന്റെ പുതിയ മാറ്റാതെ കുറിച്ച് സംസാരിക്കുകയാണ് മുൻ കാമുകിയും മോഡലുമായ തനൂജ.

ഷൈൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയാണ് തനൂജ. ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍, ചില കാരണങ്ങൾ കൊണ്ട് പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഷൈനെ മാറ്റിയെടുക്കാൻ താൻ കുറേ ശ്രമിച്ചിരുന്നുവെന്നും, ഇപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരിക്കുന്ന മാറ്റം ഒരുപാടു ആഗ്രഹിച്ചതാണെന്നും തനൂജ പറയുന്നു.

“അപകട ശേഷം ഷൈൻ ചേട്ടനെയും ഡാഡിയെയും ആശുപത്രിയില്‍ പോയി കണ്ടിരുന്നു. സത്യത്തില്‍ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു. കുറച്ച് നേരം അവിടെയിരുന്നു സംസാരിച്ച ശേഷം തിരകെ വന്നു. ഇപ്പോൾ അദ്ദേഹത്തിന് വന്നിരിക്കുന്ന മാറ്റം ഞാൻ ഒരുപാടു ആഗ്രഹിച്ചതാണ്. മാറ്റയെടുക്കാൻ കുറെ ശ്രമിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ എടുത്തിട്ടുള്ളത് നല്ലൊരു തീരുമാനം ആണ്” എന്നും തനൂജ പറഞ്ഞു.

ലഹരി ഉപയോഗത്തിന്റെ പേരിൽ ഒരുപാടു പഴികേട്ട ഷൈൻ ടോം ചാക്കോ, അടുത്തിടെയാണ് ലഹരി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതോടെ താരത്തിന്റെ സംസാര ശൈലിയിൽ ഉൾപ്പടെ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നേരത്തെ വിവാഹത്തിന്റെ വക്കോളം എത്തിയ തനൂജയുമായുള്ള ബന്ധം പിന്നീട് പല കാരണങ്ങളാൽ നടന്നില്ല. എന്നാൽ, ഷൈന്റെ പുതിയ മാറ്റം ഇരുവരെയും വീണ്ടും ഒന്നിപ്പിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

ALSO READ: ‘നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്, ഒരു മാസം പോലും നീണ്ടുനിന്നില്ല, ഇനിയതും ചികഞ്ഞ് പോകേണ്ട’; രേണു സുധി

അടുത്തിടെ, തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊസൂര്‍ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സിപി ചാക്കോ മരണപ്പെട്ടതും താരത്തിനും അമ്മയ്ക്കും സഹോദരനും പരിക്കേൽക്കുന്നതും. പിതാവിന്റെ വിയോഗത്തോടെ താരം വളരെ പക്വതയോടെയാണ് വേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ലഹരി ഉപയോഗിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നത് തന്റെ കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണെന്നും ഷൈൻ പറഞ്ഞിരുന്നു. ലഹരി ഉപയോഗത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള ആത്മാർത്ഥമായ ശ്രമത്തിലാണ് ഷൈൻ ഇപ്പോൾ.