AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: ക്യാൻസർ വിറ്റു ജീവിക്കുന്ന ചേച്ചി, രോഗികൾക്ക് അപമാനം! രേണു സുധിക്ക് വിമർശനം

Renu Sudhi Breast Cancer:രേണു സുധിയുടെ രോഗവിവരം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു പൊതുപ്രവർത്തകൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതായും റിപ്പോർട്ടുകൾ എത്തുന്നു. ഇതിനിടെ കഴിഞ്ഞദിവസം പങ്കുവെച്ച് റീലുകൾക്ക് താഴെയും വളരെ വലിയ രീതിയിലുള്ള വിമർശനമാണ് വരുന്നത്.ക്യാൻസർ വിറ്റു ജീവിക്കുന്ന ചേച്ചി, ഇവർക്ക് മുന്നിൽ എത്തിയപ്പോൾ ക്യാൻസർ വരെ....................

Renu Sudhi: ക്യാൻസർ വിറ്റു ജീവിക്കുന്ന ചേച്ചി, രോഗികൾക്ക് അപമാനം! രേണു സുധിക്ക് വിമർശനം
Renuu SudhiImage Credit source: Social Media
Ashli C
Ashli C | Published: 10 Jul 2026 | 04:40 PM

മലയാളികൾക്ക് സുപരിചിതയാണ് രേണു സുധി. അന്തരിച്ച കലാകാരനായ സുധിയുടെ ഭാര്യ. എന്നാൽ ഈ ലേബലിൽ നിന്നും തന്റേതായ ഒരു നിലപാടും ജീവിതശൈലിയും കെട്ടിപ്പടുക്കുവാൻ അധികനാളൊന്നും കാത്തിരിക്കേണ്ടി വന്നിരുന്നില്ല അവർക്ക്. വളരെ പെട്ടെന്ന് ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ സജീവമായി മാറിയത്. എന്നാൽ ഇത് തുടക്കം മുതലേ രേണുവിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും കാരണമായി മാറി. ഭർത്താവ് മരിച്ച സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യാമോ എന്നതായിരുന്നു ഒരുപറ്റം ആളുകളുടെ ചോദ്യം. എന്നാൽ എന്തുകൊണ്ട് ജീവിച്ചുകൂടാ ഒരാൾ മരിച്ചെന്ന് കരുതി മറ്റേയാൾക്ക് അതേപോലെ മാറാൻ സാധിക്കുമോ എന്ന് മറ്റൊരു പക്ഷവും ചോദിച്ചു.

സോഷ്യൽ മീഡിയയിൽ രേണു സുധിയുടെ പേരും പറഞ്ഞ് രണ്ട് പക്ഷങ്ങൾ തമ്മിൽ അടിയാകുമ്പോഴും തന്റെ ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. രീതിയിൽ വരുമാനം മാർഗങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് പ്രത്യാശയും അവർക്ക് നൽകി. എന്നാൽ ഇപ്പോൾ വീണ്ടും രേണു സുധി കടുത്ത രേണുവിനെ തേടി ക്യാൻസർ എന്ന മഹാരോഗവും എത്തിയത്. രോഗം സ്ഥിരീകരിച്ചു അന്ന് തെറി പറഞ്ഞവർ മുഴുവൻ അവരുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുവാനും തുടങ്ങി. പെട്ടെന്ന് മാറി ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുമെന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. പ്രധാനമായും അവർക്ക് ഇങ്ങനെ ഒരു രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. അതിന് കാരണമായി അവർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് എന്ന കാര്യമാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.

ALSO READ:പുറത്തുവന്നാൽ നീ പെടും! പോലീസ് തന്ന എല്ലാ വിവരവും എന്റെ പക്കൽ ഉണ്ട്, അഹങ്കരിക്കേണ്ട;കിച്ചു സുധിക്കെതിരെ ഫാദർ നോബിൾ

കീമോ സ്റ്റാർട്ട് ചെയ്തു എന്ന് രേണു പറയുന്നുണ്ട് എന്നാൽ കീമോതെറാപ്പിക്ക് വിധേയയായ ഒരു രോഗിയെ പോലെയല്ല അവരുടെ പെരുമാറ്റവും സോഷ്യൽ മീഡിയയിൽ ഉള്ള ഇപ്പോഴത്തെ രീതികളും എന്നാണ് ഒരുപറ്റം ആളുകൾ പറയുന്നത്. മാത്രമല്ല രേണു സുധിയുടെ രോഗവിവരം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു പൊതുപ്രവർത്തകൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതായും റിപ്പോർട്ടുകൾ എത്തുന്നു. ഇതിനിടെ കഴിഞ്ഞദിവസം പങ്കുവെച്ച് റീലുകൾക്ക് താഴെയും വളരെ വലിയ രീതിയിലുള്ള വിമർശനമാണ് വരുന്നത്.

ക്യാൻസർ വിറ്റു ജീവിക്കുന്ന ചേച്ചി, ഇവർക്ക് മുന്നിൽ എത്തിയപ്പോൾ ക്യാൻസർ വരെ പേടിച്ചു പോയിട്ടുണ്ടാകും,നാട്ടുകാരോട് നാഴികയ്ക്ക് നാല്‍പ്പതുവട്ടം എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കു,പ്രാര്‍ത്ഥിക്കു എന്ന് പറഞ്ഞീട്ട് ഈ ഊള മേയ്ക്കപ്പിനും റീല്‍സിനും വേണ്ടി സമയം ചിലവാക്കി കൊണ്ടിരിക്കുന്നു…കുറേ മൊണ്ണകള്‍ ഇവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുമിരിക്കുന്നു…!,ക്യാൻസർ പേഷ്യന്റിന്‌ മൊത്തം അപമാനം ആണല്ലോ ഈശ്വരാ ഇവൾ.എത്ര പേർ ഈ രോഗത്തെ പേടിക്കുന്നു ഇവൾ ആ രോഗം വെച്ച് വൈറൽ ആയി bank balance കൂട്ടാൻ ഉള്ള ശ്രമം,കള്ളം മാത്രം പറയുന്ന സ്ത്രീ എന്നിങ്ങനെ മോശമായ പ്രതികരണങ്ങളാണ് എത്തുന്നത്. അതേസമയം തന്നെ ഇപ്പോഴും അവരെ പിന്തുണച്ചുകൊണ്ട് ആളുകൾ എത്തുന്നുണ്ട്.

Follow Us