Renu Sudhi- kichu: പുറത്തുവന്നാൽ നീ പെടും! പോലീസ് തന്ന എല്ലാ വിവരവും എന്റെ പക്കൽ ഉണ്ട്, അഹങ്കരിക്കേണ്ട;കിച്ചു സുധിക്കെതിരെ ഫാദർ നോബിൾ
Bishop Noble Philip about Renu Sudhi- kichu: അധികം കളിച്ചാൽ ഞങ്ങളെല്ലാവരും രാഹുലിനെതിരെ രംഗത്തെത്തും അവന്റെ പല കാര്യങ്ങളും തനിക്ക് നന്നായി അറിയാം.രാഹുൽദാസ് ഞാൻ അവനെ കിച്ചു എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ല. അവൻ വലിയ ആളാകാൻ ഒന്നും ഇപ്പോൾ നോക്കണ്ട ഇപ്പോൾ കാണിക്കുന്നത് വെറും അഹങ്കാരം മാത്രമാണ്. പല കാര്യങ്ങളും പുറത്തു പറയാൻ പറ്റില്ല അത് പുറത്ത് പറഞ്ഞാൽ രാഹുൽ ദാസ് കുറച്ചു.....
അന്തരിച്ച കലാകാരൻ സുധിയുടെ മകനായ കിച്ചു എന്ന രാഹുൽ ദാസിനെതിരെ തുറന്ന വിമർശനവുമായി ബിഷപ്പ് നോബിൾ ഫിലിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി രാഹുൽ ദാസ് എന്ന കിച്ചു രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ തുറന്നു പറച്ചിലുകൾക്കെതിരെയാണ് ഫാദർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഈ സമയത്ത് ഇത് കാണിച്ചത് എന്തായാലും മോശമായി. രാഹുൽ ദാസ് അധികം ആളാകാൻ നോക്കരുത്. ഇപ്പോൾ കാണിക്കുന്നത് അഹങ്കാരമാണെന്നും അധികം കളിച്ചാൽ ഞങ്ങളെല്ലാവരും രാഹുലിനെതിരെ രംഗത്തെത്തും അവന്റെ പല കാര്യങ്ങളും തനിക്ക് നന്നായി അറിയാം എന്നും ബിഷപ്പ് ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫാദറിന്റെ പ്രതികരണം ഇങ്ങനെ
രാഹുൽദാസ് ഞാൻ അവനെ കിച്ചു എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നില്ല. അവൻ വലിയ ആളാകാൻ ഒന്നും ഇപ്പോൾ നോക്കണ്ട ഇപ്പോൾ കാണിക്കുന്നത് വെറും അഹങ്കാരം മാത്രമാണ്. പല കാര്യങ്ങളും പുറത്തു പറയാൻ പറ്റില്ല അത് പുറത്ത് പറഞ്ഞാൽ രാഹുൽ ദാസ് കുറച്ചു ബുദ്ധിമുട്ടും. ഞാൻ ഈ നാട്ടിൽ ജീവിക്കുന്ന വ്യക്തിയാണ് ഈ പറയുന്ന രാഹുൽ ദാസിന്റെ എല്ലാ വിവരങ്ങളും ഈ നാട്ടുകാർക്കും മൊത്തം അറിയാം. രാഹുൽ ദാസിനെ കുറിച്ച് പല പോലീസുകാരും എന്നെ വിളിച്ച് പല വിവരങ്ങളും അന്വേഷിച്ചിട്ടുണ്ട്.
ALSO READ:വിനയം വിടാന്‍ പറ്റില്ല, ഈ ട്രോളുകള്‍ തനിക്ക് ഒന്നുമല്ല ; ഒടുവില്‍ ജയറാമിൻ്റെ പ്രതികരണം
അതുകൊണ്ട് ഈ സമയത്ത് ഇപ്പോൾ ആരും നല്ലതാകാൻ ഒന്നും ശ്രമിക്കേണ്ട. ഒരു വെടിക്കുള്ളതെല്ലാം രാഹുൽ ദാസിന്റെ കയ്യിലും ഉണ്ട് അത് എന്തൊക്കെയാണ് എന്ന് ഇപ്പോൾ എന്നെക്കൊണ്ട് പറയിപ്പിക്കാത്തതാണ് നല്ലത്. പോലീസുകാർ നൽകിയ വിവരങ്ങളെല്ലാം എന്റെ കയ്യിൽ ഉണ്ട്. അതെല്ലാം കൃത്യമാണ്. രാഹുൽ ദാസ് പഠിച്ചു മിടുക്കനായി ഒരു ജോലിക്കാരനായി ജീവിക്കുക. അല്ലാതെ ഇക്കാര്യങ്ങളിൽ ഒന്നും വലിയ ആളാവാൻ ശ്രമിക്കരുത്. ഇപ്പോൾ കാണിച്ചുതന്നു ഒന്നും പ്രായത്തിന്റെ പ്രശ്നമല്ല അഹങ്കാരം കൊണ്ടാണ് ഈ കാണിച്ചുകൂട്ടുന്നത് എന്നും ഫാദർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം എന്ന കിച്ചു പുറത്തുവിട്ട വീഡിയോ ആണ് ഫാദറിനെ പ്രകോപിതമാക്കാൻ കാരണം. അമ്മയും മകനും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അവർക്ക് പരസ്പരം പറഞ്ഞു തീർക്കാവുന്നതായിരുന്നു സോഷ്യൽ മീഡിയയിൽ വന്നല്ലോ ഇക്കാര്യങ്ങൾ ഒന്നും പറയേണ്ടത്. ആരും ഈ സാഹചര്യത്തിൽ നല്ലതാകാൻ നോക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സുധി എന്ന അമ്മയുമായി ഇപ്പോൾ അകലാൻ കാരണം അവർ പങ്കുവെച്ച ഒരു വീഡിയോ ആണെന്നായിരുന്നു രാഹുൽ ദാസ് പ്രതികരണം നടത്തിയത്. രാഹുൽ അങ്ങനെയൊരു കാര്യം പറഞ്ഞതോടെ തന്നെ പലരും അവനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ആ ഒരു പണത്തിന്റെ പങ്ക് നീയും ഒരുകാലത്ത് ഉപയോഗിച്ചിരുന്നു എന്നായിരുന്നു പ്രതികരിച്ചത്. കൂടാതെ സബ്സ്ക്രിപ്ഷൻ ആരംഭിച്ചു എന്ന് പറഞ്ഞപ്പോൾ ഉള്ള കിച്ചുവിന്റെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ENGLISH SUMMARY
Bishop Noble Philip has openly criticized Rahul Das alias Kichu, son of the late artist Sudhi. The father has now come out against the outspoken statements made by Rahul Das alias Kichu Renu on social media in recent days.