December Movie Releases: മോഹൻലാലിന്റെ അതിമനോഹരം മുതൽ ഓപ്പറേഷൻ ത്രാൾ വരെ… ഡിസംബർ റിലീസുകൾ

December Movie Releases: 2026 അവസാനിക്കാൻ ഇനി ഒരു മാസം കൂടിയുണ്ട്. അവസാന മാസമായ ഡിസംബറിൽ ഒരുപിടി മികച്ച സിനിമകളാണ്  തിയേറ്ററിൽ എത്തുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും അവധിയും മുന്നിൽകണ്ട് ഒന്നിലധികം ചിത്രങ്ങളാണ് ആ സമയത്തേക്ക് റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഏതൊക്കെ എന്നും റിലീസ് തീയതികൾ എന്നാണെന്നും വിശദമായി നോക്കാം.

December Movie Releases: മോഹൻലാലിന്റെ അതിമനോഹരം മുതൽ ഓപ്പറേഷൻ ത്രാൾ വരെ... ഡിസംബർ റിലീസുകൾ

December Movie Release

Updated On: 

28 Nov 2026 | 10:52 PM

2026 അവസാനിക്കാൻ ഇനി ഒരു മാസം കൂടിയുണ്ട്. അവസാന മാസമായ ഡിസംബറിൽ ഒരുപിടി മികച്ച സിനിമകളാണ്  തിയേറ്ററിൽ എത്തുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും അവധിയും മുന്നിൽകണ്ട് ഒന്നിലധികം ചിത്രങ്ങളാണ് ആ സമയത്തേക്ക് റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഏതൊക്കെ എന്നും റിലീസ് തീയതികൾ എന്നാണെന്നും വിശദമായി നോക്കാം.

അതിമനോഹരം

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് അതിമനോഹരം. തുടരും എന്നമെഗാ ഹിറ്റിനുശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന സിനിമ എന്ന നിലയിൽ പ്രേക്ഷകർ വലിയ പ്രതീക്ഷയാണ് ഈ സിനിമയിൽ വച്ച് പുലർത്തുന്നത്. അതിനൊപ്പം ഒരിടവേളയ്ക്കുശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന സിനിമയെന്ന പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. മീരാ ജാസ്മിനും മോഹൻലാലും ഏറെ നാളുകൾക്ക് ശേഷം നായിക നായകന്മാരായി എത്തുന്ന സിനിമയെന്ന പ്രത്യേകതയും അതി മനോഹരത്തിനുണ്ട്. ഡിസംബർ 24 ആണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.

Also Read: കുത്തനെ കൂടി കളക്ഷൻ! ഇതിനകം വാരിയത് കോടികൾ, തിയേറ്ററിൽ ഹിറ്റടിച്ച് ഹെയ്ൽ മേരി

ഓപ്പറേഷൻ ത്രാൾ

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ജോബി ജോർജ് ആണ് സിനിമ നിർമ്മിക്കുന്നത്. റിതിക സിംഗ്, സിദ്ദിഖ്, സായികുമാർ, ദിവ്യ പിള്ള, വിനയ് റായി, മുരളീ ശർമ തുടങ്ങിയ വലിയ താര നിരയാണ് സിനിമയിൽ അണിനിരക്കുന്നത്. എൻ.ഐ.എ ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ സിനിമയിൽ എത്തുന്നത്. കാശ്മീരും കേരളവും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ,ഡ്രാമ, ത്രില്ലർ വിഭാഗത്തിൽ വരുന്ന സിനിമ ഡിസംബർ 25നാണ് റിലീസ് ചെയ്യുന്നത്.

മെനി മെനി ഹാപ്പി റിട്ടേൺസ്

ഡിസംബറിൽ പുറത്തിറങ്ങുന്ന മറ്റൊരു ചിത്രമാണ് കാളിദാസ് ജയറാം നായകനായി എത്തിയ മെനി മെനി ഹാപ്പി റിട്ടേൺസ്. കോമഡി റൊമാന്റിക് വിഭാഗത്തിൽ വരുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അഹമ്മദ് കബീർ ആണ്. ചിത്രം ഡിസംബർ നാലിന് റിലീസ് ചെയ്യും.

മെറി ബോയ്സ്

അതുപോലെ ഡിസംബർ റിലീസായി വരുന്ന മറ്റൊരു ചിത്രമാണ് മെറി ബോയ്സ്. ഐശ്വര്യ രാജ്, പാർവതി അയ്യപ്പദാസ്, വിശാഖ് നായർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ഡിസംബർ നാലിനാണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്.

English Summary

A number of excellent films are set to hit theaters in December 2026. With the Christmas and New Year celebrations as well as the holiday season in mind, several movies have scheduled their releases for this period. Let’s take a detailed look at which films these are and when they are scheduled to be released.

Loading...
Unable to load recommendations.
Follow Us
Related Stories
Hail Mary Movie: ‌കുത്തനെ കൂടി കളക്ഷൻ! ഇതിനകം വാരിയത് കോടികൾ, തിയേറ്ററിൽ ഹിറ്റടിച്ച് ഹെയ്ൽ മേരി
Liju Krishna: ഗീതു മോഹൻദാസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു; കേസിന് പിന്നിൽ ഈഗോ, സംവിധായകൻ ലിജു കൃഷ്ണ
Liju Krishna: ബലാത്സംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെ വിട്ടു
Actress Shruthika Arjun: കേന്ദ്രമന്ത്രിയോ? അന്ന് എന്റെ സന്തോഷത്തിന് വേണ്ടി അത്രയും ചെയ്ത സുരേഷേട്ടന് നാടിനു വേണ്ടി എല്ലാം ചെയ്യാനാകും; ശ്രുതിക അർജുൻ
വളരെക്കാലത്തിന് ശേഷം ആരാധികമാരുടെ ഫോൺ കോളുകൾ വന്നത് ആ സിനിമയ്ക്ക് ശേഷം; മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബൻ
Swasika Vijay: 40 കഴിഞ്ഞ പ്രണയങ്ങൾക്ക് സൗന്ദര്യം കൂടുതലാണ്; പ്രണയ സങ്കൽപ്പത്തെക്കുറിച്ച് സ്വാസിക
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ