AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Deepa Nayar: ‘കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും സ്‌നേഹം ലഭിക്കുമെന്ന് തോന്നുന്നില്ല; പലരും ആനിച്ചേച്ചിയെന്നാണ് വിളിക്കുന്നത്‌’

Deepa Nayar about the movie Priyam: കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നെങ്കില്‍, ആള്‍ക്കാര്‍ക്ക് ഇത്രയും സ്‌നേഹം ഉണ്ടാകുമെന്ന് വിചാരിക്കുന്നില്ലെന്ന് ദീപാ നായര്‍. പലരും തന്നെ ആനിച്ചേച്ചിയെന്നാണ് വിളിക്കുന്നതെന്നും താരം വ്യക്തമാക്കി.

Deepa Nayar: ‘കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും സ്‌നേഹം ലഭിക്കുമെന്ന് തോന്നുന്നില്ല; പലരും ആനിച്ചേച്ചിയെന്നാണ് വിളിക്കുന്നത്‌’
ദീപ നായർ
Jayadevan AM
Jayadevan AM | Published: 05 Mar 2026 | 06:02 PM

പ്രിയം എന്ന ഒറ്റ സിനിമയിലൂടെ മലയാളി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ദീപാ നായര്‍. എന്നാല്‍ പ്രിയത്തിന് ശേഷം ദീപയെ വേറൊരു സിനിമയിലും കണ്ടിട്ടില്ല. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് താരം താമസിക്കുന്നത്. കഴിഞ്ഞ ദിവസം ആറ്റുകാലില്‍ പൊങ്കാലയിടാനായി താരം നാട്ടിലെത്തിയിരുന്നു. പൊങ്കാലയ്ക്കിടെ, മറ്റ് സിനിമകള്‍ ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ച് താരം ഒരു ഓണ്‍ലൈന്‍ ചാനലിനോട് പ്രതികരിച്ചു.

കൂടുതല്‍ സിനിമകള്‍ ചെയ്തിരുന്നെങ്കില്‍, ആള്‍ക്കാര്‍ക്ക് ഇത്രയും സ്‌നേഹം ഉണ്ടാകുമെന്ന് വിചാരിക്കുന്നില്ലെന്ന് ദീപാ നായര്‍ പറഞ്ഞു. പലരും തന്നെ ആനിച്ചേച്ചിയെന്നാണ് വിളിക്കുന്നത്. കുറേ സിനിമകള്‍ ചെയ്യുകയും, അത് പരാജയപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന സ്‌നേഹം പോലും കിട്ടില്ലായിരുന്നു. കുറേ പരാജയപ്പെട്ടാല്‍ നായികമാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പാടാണെന്നും താരം വ്യക്തമാക്കി.

പ്രിയം ചെയ്യുന്ന സമയത്ത് എഞ്ചിനീയറിങ് പഠിക്കുകയായിരുന്നു. സെമസ്റ്റര്‍ ബ്രേക്കിലാണ് അത് ചെയ്തത്. അത് കഴിഞ്ഞ് ഒന്നു രണ്ട് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അത് അത്ര നല്ലതല്ലായിരുന്നു. സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വം, ചക്രം എന്നീ സിനിമകളിലും അവസരം ലഭിച്ചിരുന്നു. ദേവദൂതനില്‍ ജയപ്രദയുടെ കുട്ടിക്കാലം ചെയ്യാനും അവസരം ലഭിച്ചതാണ്. അതൊക്കെ ചെറിയ റോളുകളായിരുന്നു. ഇതിനായി സമയം കളയേണ്ടെന്നും, പഠിത്തം കഴിയട്ടേയെന്നും അന്ന് തീരുമാനിച്ചു. പക്ഷേ, പഠിത്തം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും പിന്നെ ഓഫര്‍ വന്നില്ലെന്നും ദീപാ നായര്‍ വെളിപ്പെടുത്തി.

Also Read: Deepa Nayar: ‘പ്രിയം അത്ര മോശം അനുഭവമായിരുന്നുവോ?’ അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്? തുറന്നുപറഞ്ഞ് ദീപ നായർ

”പഠിക്കാന്‍ മിടുക്കി ആയിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണില്‍ നിന്നു മാസ്റ്റേഴ്‌സ് ചെയ്തു. ഇപ്പോള്‍ നല്ല ജോലിയുണ്ട്. അതുകൊണ്ട് സിനിമ ചെയ്യാത്തതില്‍ നിരാശയില്ല. സിനിമയിലുള്ള കുറച്ചുപേരുമായി കോണ്‍ടാക്ട് വെയ്ക്കണമായിരുന്നു. അത് സാധിക്കാത്തത് മാത്രമാണ് ദുഃഖം. മെല്‍ബണില്‍ പോയിക്കഴിഞ്ഞ് ചാക്കോച്ചനുമായുള്ള കോണ്‍ടാക്ടൊക്കെ പോയി. അതിന് മുമ്പ് നല്ല കോണ്‍ടാക്ടുണ്ടായിരുന്നു”- താരം പറഞ്ഞു.

ചാക്കോച്ചനെ പരിചയപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തോടുള്ള ഇഷ്ടം കൂടിയത്. ആ സമയത്ത് അദ്ദേഹം ചോക്ലേറ്റ് നായകനായിരുന്നു. പ്രിയം ചെയ്യുന്ന സമയത്തൊക്കെ അദ്ദേഹം ‘പ്രോപ്പര്‍ ജെന്റില്‍മാനാ’യിരുന്നു. പ്രിയത്തിന്റെ വിസിഡി ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ദീപാ നായര്‍ മനസ് തുറന്നു.

പ്രിയത്തില്‍ എങ്ങനെ അവസരം കിട്ടി?

”എന്റെ മുഖചിത്രം ഗൃഹലക്ഷ്മിയില്‍ വന്നിട്ടുണ്ടായിരുന്നു. അതിന്റെ ഒരു ജഡ്ജ് വിപിന്‍ മോഹന്‍ അങ്കിളായിരുന്നു. അത് കണ്ടിട്ട് അദ്ദേഹം വീട്ടില്‍ വന്നു. പുതിയ സിനിമ വരുന്നുണ്ട്, താത്പര്യമുണ്ടോയെന്നും ചോദിച്ചു. ആ സമയത്ത് അച്ഛനും അമ്മയ്ക്കും വലിയ താത്പര്യമില്ലായിരുന്നു. അവര്‍ വിളിച്ചതുകൊണ്ട് മാത്രമാണ് സ്‌ക്രീന്‍ ടെസ്റ്റിന് പോയത്”-പ്രിയം സിനിമയില്‍ അവസരം കിട്ടിയത് എങ്ങനെയെന്ന് ദീപാ നായര്‍ വെളിപ്പെടുത്തി.

ആറ്റുകാല്‍ പൊങ്കാല

മൂന്നാമത്തെ വര്‍ഷമാണ് അടുപ്പിച്ച് പൊങ്കാലയിടുന്നത്. അതിന് മുമ്പും ഇട്ടിട്ടുണ്ട്. ആറ്റുകാലമ്മയെ ഭയങ്കര വിശ്വാസമാണെന്നും താരം പറഞ്ഞു. 26 വര്‍ഷമായി മെല്‍ബണിലാണ് താമസിക്കുന്നത്. രണ്ട് കുട്ടികളുണ്ട്. മക്കളില്‍ മൂത്തയാള്‍ക്ക് 20 വയസായി. ഇളയ കുട്ടി മൂന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും താരം പറഞ്ഞു.

Follow Us