AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Big Boss Malayalam Season 8 : അഖിൽ മാരാരും രഞ്ജിനി ഹരിദാസും റിയാസും, ആ വലിയ അപ്ഡേറ്റ് വന്നു… ബി​ഗ് ബോസിൽ ഇത്തവണ തീപാറും!

Big Boss Malayalam Season 8 : പ്രേക്ഷകരെല്ലാം ബി​ഗ് ബി​ഗ് ബോസിന്റെ അടുത്ത സീസണ് വേണ്ടി അക്ഷമരായി കാത്തിരിക്കുന്ന വേളയിൽ പുതിയൊരു അപഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കോമണേഴ്സിന് വേണ്ടി അ​ഗ്നി പരീക്ഷ എന്ന മത്സരം നടത്തുമെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നു. ആ മത്സരം എങ്ങനെയാകും എത്രപേർ പങ്കെടുക്കുന്നുണ്ട്, അതിൽ നിന്നും എത്ര പേർക്ക് ബി​ഗ് ബോസ് ഹൗസിലേക്ക് കയറാൻ പറ്റും എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.

Big Boss Malayalam Season 8 : അഖിൽ മാരാരും രഞ്ജിനി ഹരിദാസും റിയാസും, ആ വലിയ അപ്ഡേറ്റ് വന്നു… ബി​ഗ് ബോസിൽ ഇത്തവണ തീപാറും!
Big Boss Season 8Image Credit source: Screen Grab
Amal KV
Amal KV | Published: 02 Aug 2026 | 08:10 PM

പ്രേക്ഷകരെല്ലാം ബി​ഗ് ബി​ഗ് ബോസിന്റെ അടുത്ത സീസണ് വേണ്ടി അക്ഷമരായി കാത്തിരിക്കുന്ന വേളയിൽ പുതിയൊരു അപഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കോമണേഴ്സിന് വേണ്ടി അ​ഗ്നി പരീക്ഷ എന്ന മത്സരം നടത്തുമെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നു. ആ മത്സരം എങ്ങനെയാകും എത്രപേർ പങ്കെടുക്കുന്നുണ്ട്, അതിൽ നിന്നും എത്ര പേർക്ക് ബി​ഗ് ബോസ് ഹൗസിലേക്ക് കയറാൻ പറ്റും എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഏറ്റവും ഒടുവിൽ പുറത്ത് വിട്ട പ്രൊമോ വീഡിയോയിലൂടെ ഈ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മുൻ സീസണിലെ മത്സരാർത്ഥികൾ ചേർന്നാകും കോമണേഴ്സിനുള്ള അ​ഗ്നിപരീക്ഷ ജഡ്ജ് ചെയ്യുക എന്ന് കഴിഞ്ഞ അപ്ഡേറ്റിൽ സൂചനയുണ്ടായിരുന്നു. ഈ വിധികർത്താക്കൾ ആരെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. മുൻ സീസണിലെ വിജയിയായ അഖിൽ മാരാർ, ‍മത്സരാർത്ഥികളയിരുന്ന ‍രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവർ ചേർന്നാണ് അ​ഗ്നി പരീക്ഷയിലെ മത്സരങ്ങളുടെ വിധി നിർണയിക്കുക. ഇത് വ്യക്തമാക്കുന്ന കിടിലൻ പ്രൊമോ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. തീപാറും പോരാട്ടമാകും അ​ഗ്നി പരീക്ഷയിൽ നടക്കുക എന്നണ് വിധികർത്താക്കൾ പറയുന്നത്.

Also Read : ബാലനിലെ ഹിഡൻ ട്വിസ്റ്റ് കണ്ടെത്തി ഒടിടി പ്രേക്ഷകർ! എന്റമ്മോ തിയേറ്ററിൽ ഇത് ശ്രദ്ധിച്ചതേയില്ല… എജ്ജാതി ഡീറ്റെയ്ലിം​ഗ് എന്ന് സോഷ്യൽ മീഡിയ…

ബി​ഗ് ബോസ് സീസൺ 8 ന്റെ പ്രീ ഷോ എന്ന നിലയിലണ് അ​ഗ്നി പരീക്ഷ വരുന്നത്. സാധാരണക്കാരുടെ പ്രതിനിധികളായ 40 പേരാണ് അ​ഗ്നി പരീക്ഷയിൽ മാറ്റുരയ്ക്കുന്നത്. 21 ദിവസങ്ങളിലായിട്ടാണ് ഈ മത്സരം ക്രമീകരിച്ചിരിക്കുന്നത്. കോമണേഴ്സിനെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യ കടമ്പയാണ് ഇത്. ഇതിൽ മുന്നിലെത്തുവർക്ക് മാത്രമേ ബി​ഗ് ബോസ് പ്രധാന മത്സരത്തിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഒന്നോ ഒന്നിലധികമോ പേർക്ക് ഹൗസിലേക്ക് പ്രവേശനം ലഭിക്കുമെന്നാണ് അവസാനം ഇറങ്ങിയ പ്രൊമോയിൽ പറയുന്നത്. ഓ​ഗസ്റ്റ് 15 മുതലാണ് അ​ഗ്നി പരീക്ഷ ആരംഭിക്കുക. ജിയോ ഹോട് സറ്റാറിലും ഏഷ്യാനെറ്റിലും മത്സരം കാണാം.

ബി​ഗ് ബോസ് ഏഴാം സീസൺ അവസാനിച്ച് നാളുകൾ ഏറെ കഴിഞ്ഞെങ്കിലും ആവേശം ഇതുവരെ അവസാനിച്ചിട്ടില്ല. അനുമോളാണ് ഏഴാം സീസണിൽ വിജയിയാത്. സാധരണക്കാരുടെ പ്രതിനിധിയായി അനീഷിന് കപ്പ് കിട്ടുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ സീസണിൽ കോമണറാവാനുള്ള മത്സരം കടുക്കുമെന്ന് ഉറപ്പാണ്.

English Summary

As audiences eagerly await the next season of Bigg Boss, a new update has emerged. It had previously been announced that, unlike in the past, a competition titled ‘Agni Pareeksha’ would be held for commoners. However, there was no clarity regarding the nature of the contest, the number of participants, or how many of them would ultimately gain entry into the Bigg Boss house.

Follow Us