Deepa Nayar: ‘പ്രിയം അത്ര മോശം അനുഭവമായിരുന്നുവോ?’ അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്? തുറന്നുപറഞ്ഞ് ദീപ നായർ
Deepa Nayar reveals why she Stop Acting: ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പഠനം കഴിഞ്ഞ് സിനിമയിൽ സജീവമാകാമെന്ന് കരുതിയെങ്കിലും പിന്നീട് അവസരങ്ങളൊന്നും തേടിയെത്തിയില്ലെന്നും ദീപ പറഞ്ഞു.
മലയാളികളുടെ മനസില്‍ ഒരൊറ്റ സിനിമ കൊണ്ട് ഇടം നേടിയ നടിയാണ് ദീപ നായർ. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ദീപയായിരുന്നു. എന്നാൽ പ്രിയത്തിനു ശേഷം പിന്നീട് മറ്റൊരു സിനിമയിലും ദീപ അഭിനയിച്ചിട്ടില്ല. നിലവിൽ വിദേശത്ത് സ്ഥിരതാമസമാക്കിയാണ് ദീപ.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ പ്രിയം എന്ന സിനിമയ്ക്ക് ശേഷം സിനിമാ രംഗത്തു നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദീപ നായർ. ‘പ്രിയം’ കഴിഞ്ഞ് രണ്ടു മൂന്ന് ഓഫറുകൾ വന്നെങ്കിലും അവയൊന്നും മികച്ച കഥാപാത്രങ്ങളായിരുന്നില്ലെന്നാണ് ദീപ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
പഠനം കഴിഞ്ഞ് സിനിമയിൽ സജീവമാകാമെന്ന് കരുതിയെങ്കിലും പിന്നീട് അവസരങ്ങളൊന്നും തേടിയെത്തിയില്ലെന്നും ദീപ പറഞ്ഞു. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന അക്കാലത്ത്, തന്നെ എല്ലാവരും മറന്നുപോവുകയായിരുന്നു എന്നും ദീപ പറഞ്ഞു. ‘പ്രിയ’ത്തിന് ശേഷം എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന ആരാധകരുടെ ചോദ്യത്തിന് മുൻപ് പങ്കുവച്ച റീൽ ഒന്നുകൂടെ പോസ്റ്റ് ചെയ്താണ് ദീപ നായർ മറുപടി നൽകിയത്.
Also Read:ആ പ്രൊഡ്യൂസർ 4 സിനിമയിൽ അഭിനയിച്ച പണം എനിക് തരാനുണ്ട്! നിഖില വിമൽ
പ്രിയത്തിലെ അനുഭവം അത്ര മോശമായിരുന്നതുകൊണ്ടാണോ പിന്നീട് അഭിനയിക്കാത്തത് എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. എന്നാൽ അത് അല്ല കാരണമെന്നാണ് നടി പറയുന്നത്. പ്രിയം സിനിമയുടെ സെറ്റ് അത്രയും അടിപൊളി ആയിരുന്നുവെന്നു കുട്ടികളുമൊക്കെയായി ഭയങ്കര രസമായിരുന്നുവെന്നും നടി പറഞ്ഞു. സിനിമയിലേക്കുള്ള തന്റെ എൻട്രി പോലെത്തന്നെ അപ്രതീക്ഷിതമായിരുന്നു എക്സിറ്റെന്നുമാണ് നടി പറയുന്നത്.
പ്രിയത്തിനു ശേഷം തനിക്ക് രണ്ട് , മൂന്ന് അവസരങ്ങൾ വന്നുവെന്നും എന്നാൽ അതൊന്നും അത്ര നല്ല വേഷങ്ങളായിരുന്നില്ലെന്നുമാണ് നടി പറയുന്നത്. പഠിത്തം കളഞ്ഞിട്ട് പോയി ചെയ്യാന്‍ മാത്രം നല്ല വേഷങ്ങളായിരുന്നില്ല. അച്ഛനും അമ്മയും താനും കൂടി കോഴ്‌സ് കഴിയട്ടെ എന്ന് തീരുമാനിച്ചു. എന്നാൽ ഇതിനു ശേഷം ഒരൊറ്റ ഓഫര്‍ പോലും വന്നില്ല. ഇന്നത്തേത് പോലെ അന്ന് സോഷ്യൽ മീഡിയ ഉണ്ടായയില്ല. അതിനാല്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മറന്നുപോയി എന്നാണ് ദീപ പറയുന്നത്.
View this post on Instagram