AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Deepika Padukone: ചരിത്ര നേട്ടത്തിൽ ദീപിക പദുക്കോൺ; ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരി

Deepika Padukone to Receive Hollywood Walk of Fame Star: നൂറുകണക്കിന് നോമിനേഷനുകളിൽ നിന്നാണ് ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ വാക്ക് ഓഫ് ഫെയിം സെലക്ഷൻ പാനൽ ഇവരെ തിരഞ്ഞെടുത്തത്. വാർണർ ബ്രദേഴ്‌സ് ടെലിവിഷന്റെ മുൻ സിഇഒയും വാക്ക് ഓഫ് ഫെയിം സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ പീറ്റർ റോത്ത് ആണ് പ്രഖ്യാപനം നടത്തിയത്.

Deepika Padukone: ചരിത്ര നേട്ടത്തിൽ ദീപിക പദുക്കോൺ; ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരി
ദീപിക പദുക്കോൺImage Credit source: Deepika Padukone/ Facebook
Nandha Das
Nandha Das | Updated On: 03 Jul 2025 | 01:04 PM

2026ലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാറിൽ ദീപിക പദുക്കോണും ഇടം നേടും. ചലച്ചിത്രം, ടെലിവിഷൻ, ലൈവ് തിയേറ്റർ/ലൈവ് പെർഫോമൻസ്, സ്‌പോർട്‌സ് എന്നീ മേഖലകളിലെ മറ്റ് ശ്രദ്ധേയ വ്യക്തിത്വങ്ങൾക്കൊപ്പം ദീപികയുടെ പേരും ഓവേഷൻ ഹോളിവുഡിൽ നിന്നുള്ള തത്സമയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇതോടെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം ദീപിക പദുക്കോൺ സ്വന്തമാക്കി.

ദീപികയ്‌ക്കൊപ്പം, മൈലി സൈറസ്, തിമോത്തി ചാലമെറ്റ്, ഹോളിവുഡ് നടി എമിലി ബ്ലണ്ട്, ഫ്രഞ്ച് നടി കോട്ടില്ലാർഡ്, കനേഡിയൻ നടി റേച്ചൽ മക്ആഡംസ്, ഇറ്റാലിയൻ നടൻ ഫ്രാങ്കോ നീറോ, സെലിബ്രിറ്റി ഷെഫ് ഗോർഡൻ റാംസെ എന്നിവരും ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ നൽകി ആദരിക്കപ്പെടും. നൂറുകണക്കിന് നോമിനേഷനുകളിൽ നിന്നാണ് ഹോളിവുഡ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ വാക്ക് ഓഫ് ഫെയിം സെലക്ഷൻ പാനൽ ഇവരെ തിരഞ്ഞെടുത്തത്. വാർണർ ബ്രദേഴ്‌സ് ടെലിവിഷന്റെ മുൻ സിഇഒയും വാക്ക് ഓഫ് ഫെയിം സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ പീറ്റർ റോത്ത് ആണ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യൻ വിനോദ മേഖലയിലും ഹോളിവുഡിലും തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2017ൽ, വിൻ ഡീസലിനൊപ്പം ‘xXx: റിട്ടേൺ ഓഫ് സാണ്ടർ കേജ്’ എന്ന ചിത്രത്തിലൂടെയാണ് ദീപിക ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. നേരത്തെ ടൈമിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലും, വെറൈറ്റിയുടെ ഇന്റർനാഷണൽ വിമൻസ് ഇംപാക്ട് റിപ്പോർട്ടിലും ദീപിക ഇടം നേടിയിട്ടുണ്ട്.

കാൻ ഫിലിം ഫെസ്റ്റിവലിലും മെറ്റ് ഗാലയിലും തിളങ്ങിയിട്ടുള്ള ദീപിക 2023ൽ ഓസ്കർ അക്കാദമി അവാർഡുകളിലെ അവതാരകാരിൽ ഒരാളായിരുന്നു. എസ് എസ് രാജമൗലിയുടെ ‘ആർആർആറി’ലെ നാട്ടു നാട്ടു എന്ന ഗാനമാണ് ദീപിക വേദിയിൽ പരിചയപ്പെടുത്തിയത്. അതുപോലെ തന്നെ, ആഡംബര ഫാഷൻ ബ്രാൻഡുകളായ ലൂയി വിറ്റണും കാർട്ടിയറും ഒപ്പുവച്ച ആദ്യ ഇന്ത്യക്കാരിയും ദീപിക പദുക്കോൺ ആണ്.

Follow Us