AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Devika Sanjay: എനിക്ക് മറ്റുഭാഷകളിലും അഭിനയിക്കണം, മലയാളമാണ് കൂടുതലിഷ്ടം: ദേവിക

Devika Sanjay Talks About Her Future Plans: സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവിക പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ എങ്ങനെ അഭിനയത്തിലേക്ക് വന്നുവെന്നും ഏതെല്ലാം ഭാഷകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും പറയുകയാണ് താരം.

Devika Sanjay: എനിക്ക് മറ്റുഭാഷകളിലും അഭിനയിക്കണം, മലയാളമാണ് കൂടുതലിഷ്ടം: ദേവിക
ദേവിക സഞ്ജയ്Image Credit source: Devika Sanjay Instagram
Shiji M K
Shiji M K | Published: 23 Feb 2026 | 11:38 AM

2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദേവിക സഞ്ജയ്. മകള്‍, വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ കൊച്ചി എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. സുഖമാണോ സുഖമാണ് എന്ന ചിത്രമാണ് ദേവികയുടേതായി തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ സിനിമ. മാത്യു തോമസ് ആണ് ചിത്രത്തിലെ നായകന്‍.

അരുണ്‍ ലാല്‍ രാമചന്ദ്രന്‍ ഒരുക്കിയ സുഖമാണോ സുഖമാണ് എന്ന സിനിമ, ഫാമിലി എന്റര്‍ടെയ്‌നറാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. റൊമാന്റിക് കോമഡി, ഡ്രാമ ഴോണറില്‍ ഒരുക്കിയ ചിത്രത്തില്‍ മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവരെ കൂടാതെ ജഗദീഷ്, സ്ഫടികം ജോര്‍ജ്, നോബി മാര്‍ക്കോസ്, മണികുട്ടന്‍, ജിബിന്‍ ഗോപിനാഥ്, ഗായത്രി മയൂര, സന്ധ്യ മനോജ് തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവിക പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ എങ്ങനെ അഭിനയത്തിലേക്ക് വന്നുവെന്നും ഏതെല്ലാം ഭാഷകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും പറയുകയാണ് താരം.

Also Read: Kerala Story 2: ‘ബീഫ് അല്ല കിച്ചടി പോലും ഇങ്ങനെ കഴിക്കില്ല, ഇത് പണത്തിനോടുള്ള അത്യാർത്തി’; അനുരാഗ് കശ്യപ്

മലയാളത്തില്‍ മാത്രം നില്‍ക്കാനല്ല താത്പര്യം. തന്റെ വീട് ഇവിടെ ആയതിനാലാണ് കൂടുതല്‍ മലയാള സിനിമകള്‍ ചെയ്യുന്നത്. കാണാന്‍ ഏറ്റവും ഇഷ്ടം മലയാള സിനിമകളാണ്. ജീവിതന്ധിയായ കഥാപാത്രങ്ങള്‍ പിറവിയെടുക്കുന്നത് മലയാളത്തിലാണ്. മലയാളത്തിന്റെ കഥ പറയുന്ന രീതിയിലും മേക്കിങും അത്ഭുതപ്പെടുത്തുന്നതാണെന്നും ദേവിക പറയുന്നു.

മലയാള സിനിമയുടെ കൂടെ നില്‍ക്കാനാണ് താത്പര്യം പക്ഷെ, മറ്റ് ഭാഷയില്‍ അഭിനയിക്കില്ല എന്ന തീരുമാനിച്ചിട്ടില്ല. അഭിനയിക്കാന്‍ വലിയ താത്പര്യം ഉള്ളതുകൊണ്ട് സിനിമയിലേക്ക് വന്ന ആളാണ് താന്‍. അതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. അവസരം ലഭിച്ചാല്‍ മറ്റുഭാഷകളിലും അഭിനയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

Follow Us