Dhyan Sreenivasan: “ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ ക്ഷണം ലഭിച്ചിരുന്നു”; വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

'Was Offered to be a Candidate in Kerala Elections,' Reveals Actor Dhyan Sreenivasan: മലയാള സിനിമയിൽ നിന്നുള്ള രമേഷ് പിഷാരടി ഇപ്പോൾ എം.എൽ.എയാണ്. അടുത്ത ടേം ലഭിക്കുകയാണെങ്കിൽ മന്ത്രിയാകാൻ സാധ്യതയുള്ള ആളാണ് അദ്ദേഹം. സുരേഷ് ഗോപി ഇപ്പോൾ കേന്ദ്ര മന്ത്രിയാണ്. അതിനാൽ സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയത്തിലെത്തുന്നത് അത്ര ചെറിയ കാര്യമായി കാണേണ്ടതില്ല

Dhyan Sreenivasan: ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ ക്ഷണം ലഭിച്ചിരുന്നു; വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ

Published: 

27 Jul 2026 | 09:14 PM

അടുത്തിടെ ധ്യാൻ ശ്രീനിവസൻ നടത്തിയ പരാമർശം താമിഴ്നാട്ടിൽ വരെ എത്തുകയും വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. നടനും മുഖ്യമന്ത്രിയുമായ വിജയിയുടെ സത്യപ്രതിഞ്ഞാ ചടങ്ങിൽ തൃഷ എല്ലാ കാര്യങ്ങളും നോക്കി ഓടിനടന്ന പോലെ ഒരു കാലത്ത് താൻ മുഖ്യമന്ത്രിയാകുമ്പോൾ നവ്യാ നായർ ആ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ നിർവഹിക്കണം എന്നായിരുന്നു ഒരു ചടങ്ങിൽ സംസാരിക്കവെ തമാശയായി ധ്യാൻ പറഞ്ഞത്. അന്ന് ആ സംഭാഷണത്തിലേക്ക് നയിച്ചത് ഉറ്റ സുഹൃത്ത് അജു വർഗീസിൻ്റെ ഫോൺ കോളാണെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. ഈ തമാശകൾക്കെല്ലാം അപ്പുറം ഒരു വെളിപ്പെടുത്തൽ കൂടി ധ്യാൻ ശ്രിനിവാസൻ നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്നാണ് താരം തുറന്നുപറയുന്നത്. അത് നിരസിച്ചതിന് പിന്നിലെ കാരണവും ധ്യാൻ പറയുന്നുണ്ട്

വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തലുമായി ധ്യാൻ രംഗത്തെത്തിയത്. അന്നത്തെ പരാമർശം രണ്ട് മണ്ടന്മാർ തമ്മിലുള്ള ഒരു സംഭാഷണമായി മാത്രമേ പുറത്ത് നിന്ന് കേൾക്കുന്നവാർ കാണാവു എന്ന് തമാശയായി ധ്യാൻ പറയുന്നുണ്ട്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ അജുവർഗീസ് വിളിച്ചിരുന്നു. സിനിമ മേഖലയിൽ നിന്നും കേരളത്തിൽ ആരെ മുഖ്യമന്ത്രിയാക്കാം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആലോചന. മുഖ്യമന്ത്രിയായി തന്നെയാണ് അജു വർഗീസ് കണ്ടത്. ആദ്യം അമ്മയുടെ പ്രസിഡൻ്റാകാം, പിന്നീട് ഘട്ടം ഘട്ടമായി മുഖ്യമന്ത്രിയാകാം എന്ന് താനും മറുപടി പറഞ്ഞു എന്ന് ധ്യാൻ പറയുന്നു.ഇതെല്ലാം തമാശയായി മാത്രം പറയുന്നതാണെന്നും അതിനെ ആ അർത്ഥത്തിൽ മാത്രം കണ്ടാൽ മതിയെന്നും താരം പറയുന്നുണ്ട്.

Also Read: VIDEO: ‘ജനനായകൻ’ കാണാൻ കുട്ടികളുമായി എത്തുന്നു; ചെന്നൈയിലെ തീയറ്ററുകളിൽ പൊലീസും തർക്കവും

മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം ഇപ്പോൾ തൽക്കാലത്തേക്കില്ല. മലയാള സിനിമയിൽ നിന്നുള്ള രമേഷ് പിഷാരടി ഇപ്പോൾ എം.എൽ.എയാണ്. അടുത്ത ടേം ലഭിക്കുകയാണെങ്കിൽ മന്ത്രിയാകാൻ സാധ്യതയുള്ള ആളാണ് അദ്ദേഹം. സുരേഷ് ഗോപി ഇപ്പോൾ കേന്ദ്ര മന്ത്രിയാണ്. അതിനാൽ സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയത്തിലെത്തുന്നത് അത്ര ചെറിയ കാര്യമായി കാണേണ്ടതില്ല. തമിഴ്നാടിൻ്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയവും സിനിമയും എപ്പോഴും ഇഴുകിച്ചേർന്ന് കിടക്കുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയല്ല. മന്ത്രിമാർ ഉണ്ടായിട്ടുണ്ടാകാം, എന്നാൽ സിനിമയിൽ നിന്ന് വന്ന ആരും കേരളത്തിൻ്റെ മുഖ്യമന്ത്രിയായിട്ടില്ല എന്ന് ധ്യാൻ പറയുന്നു.

“പാർട്ടി ഏതെന്ന് പറയില്ല, സ്ഥാനാർത്ഥിയാകാൻ ക്ഷണം ലഭിച്ചിരുന്നു”

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്ന് ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തുന്നുണ്ട്

‘നിരവധി സിനിമാ നടന്മാർ മത്സരിച്ച് ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് എൻ്റേതായ രാഷ്ട്രീയമുണ്ട്. എന്നുകരുതി നാളെ ഒരു പാർട്ടി ഉണ്ടാക്കി മത്സരിച്ച് മുഖ്യമന്ത്രിയാവുക എന്നതൊന്നും കേരളത്തിൽ നടക്കില്ല. ഇവിടെ ജനങ്ങൾക്കിടയിൽ വേരേട്ടമുള്ള രണ്ട് മുന്നണികൾ ഉണ്ട്. ഒന്ന് എൽ.ഡി.എഫും മറ്റൊന്ന് യു.ഡി.എഫുമാണ്. എന്നെങ്കിലും അതിൻ്റെ ഭാഗമയി നിന്ന് മത്സരിക്കാനേ സാധിക്കു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിലിറങ്ങാൻ എനിക്ക് താല്പര്യമില്ല. എന്നെങ്കിലും ഒരിക്കൽ അങ്ങനെയൊരു താല്പര്യം തോന്നിയാൽ കൃത്യമായി പഠിച്ച് രാഷ്ട്രീയത്തോട് പാകപ്പെട്ടതിന് ശേഷം മുന്നിട്ടിറങ്ങാം എന്ന് പറഞ്ഞാണ് ക്ഷണം നിരസിച്ചത്” ധ്യാൻ പറഞ്ഞു.

English Summary

Actor Dhyan Sreenivasan revealed he declined an offer to contest in the recent elections, stating he currently has no interest in politics. He also clarified that his recent controversial remarks about becoming Chief Minister were just an innocent, joking conversation with his friend Aju Varghese, meant to be taken lightly.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ