Liju Krishna: ഗീതു മോഹൻദാസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു; കേസിന് പിന്നിൽ ഈഗോ, സംവിധായകൻ ലിജു കൃഷ്ണ

Director Liju Krishna About Geetu Mohandas: തനിക്കെതിരായ ബലാത്സംഗ കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് സംവിധായകൻ ലിജു കൃഷ്ണൻ ഇത്തരമൊരു ആരോപണവുമായി രം​ഗത്തെത്തുന്നത്. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ലിജുവനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. മതിയായ തെളിവുകളില്ല എന്ന് വ്യക്തമാക്കിയ കോടതി, ലിജു കൃഷ്ണയെ കുറ്റവിമുക്തനാക്കുകയായിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരായ നിയമനടപടികളെയും അതിന് പിന്നിലെ കാരണങ്ങളെയും കുറിച്ച് ലിജു കൃഷ്ണ തുറന്നുപറഞ്ഞത്.

Liju Krishna: ഗീതു മോഹൻദാസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു; കേസിന് പിന്നിൽ ഈഗോ, സംവിധായകൻ ലിജു കൃഷ്ണ

Liju Krishna, Geetu Mohandas

Published: 

28 Nov 2026 | 04:03 PM

കൊച്ചി: നടിയുടം സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ​ഗുരുതര ആരോപണവുമായി സംവിധായകൻ ലിജു കൃഷ്ണ. തനിക്കെതിരായ ബലാത്സംഗ കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് സംവിധായകൻ ലിജു കൃഷ്ണൻ ഇത്തരമൊരു ആരോപണവുമായി രം​ഗത്തെത്തുന്നത്. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ലിജുവനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. മതിയായ തെളിവുകളില്ല എന്ന് വ്യക്തമാക്കിയ കോടതി, ലിജു കൃഷ്ണയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

എന്നാൽ ​ഗീതു മോഹൻദാസുമായി മുൻപ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും, തനിക്കെതിരെ നിലവിലുള്ള കേസ് ഈഗോയുടെ പുറത്ത് കെട്ടിച്ചമച്ച കള്ളക്കേസാണെന്നും സംവിധായകൻ ലിജു കൃഷ്ണ പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരായ നിയമനടപടികളെയും അതിന് പിന്നിലെ കാരണങ്ങളെയും കുറിച്ച് ലിജു കൃഷ്ണ തുറന്നുപറഞ്ഞത്.

ALSO READ: കേന്ദ്രമന്ത്രിയോ? അന്ന് എന്റെ സന്തോഷത്തിന് വേണ്ടി അത്രയും ചെയ്ത സുരേഷേട്ടന് നാടിനു വേണ്ടി എല്ലാം ചെയ്യാനാകും; ശ്രുതിക അർജുൻ

തൻ്റെ ആദ്യ സിനിമയായിരുന്ന പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സമയത്ത് ഗീതു മോഹൻദാസുമായി ചില അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നുവെന്ന് ലിജു കൃഷ്ണ വ്യക്തമാക്കി. ഈ അഭിപ്രായവ്യത്യാസങ്ങൾ പിന്നീട് തർക്കങ്ങളായി മാറുകയും ഇതിൻ്റെ തുടർച്ചയായുണ്ടായ വ്യക്തിപരമായ വൈരാഗ്യവും ഈഗോയുമാണ് തനിക്കെതിരെ ഇത്തരമൊരു കള്ളക്കേസ് കെട്ടിച്ചമയ്ക്കാൻ കാരണമായതെന്നാണ് സംവിധായകൻ്റെ ആരോപണം.

കേസിൽ ഇവിരുടെ ഇടപെടലുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യം അവർ ചെയ്യാൻ ശ്രമിച്ചത് അവരുടെ സിനിമയിൽ നിന്ന് എൻ്റെ പേരുകൾ എടുത്തുകളയുക എന്നതാണ്. സിനിമയുടെ റിലീസ് തടയുക എന്നതുമാണ്. ഇതിനുവേണ്ടി അവർ സംസ്ഥാനത്തിന് അകത്തുപുറത്തുമുള്ള ഉന്നതരുമായി ബന്ധപ്പെട്ടിരുന്നു. ഡബ്ല്യുസിസി എന്ന സംഘടനയുടെ അധികാരം ഉപയോ​ഗിച്ചുകൊണ്ടാണ് അവർ ഇതെല്ലാം ചെയ്തിരുന്നത്. ഈ സംഘടനയോട് എനിക്ക് ഒരു എതിർപ്പുമില്ല. ഇത്തരം ദുരപയോ​ഗത്തിലൂടെ യഥാർത്ഥ ഇരകൾക്ക് നീതി ലഭിക്കാതെ പോകുമെന്നതാണ് തനിക്ക് പറയാനുള്ളതെന്നും ലിജു കൃഷ്ണ പ്രതികരിച്ചു.

കേസിനാസ്പദമായ സംഭവം

2022-ൽ കൊച്ചി സ്വദേശിനി നൽകിയ പരാതിയിന്മേലാണ് സംവിധായകനെതിരെ കൊച്ചി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ലിജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 2020 മുതൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനായിരുന്നു ലിജു. ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അവസാന ഘട്ടത്തിലെത്തിയ ഷൂട്ടിങ്ങ് പ്രതിസന്ധിയിലാവുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ചിത്രീകരണം മുഴുവനാക്കാനായത്.

English Summary:

Malayalam film director Liju Krishna speaks out, alleging that the case against him was fabricated out of ego following prior differences with Geetu Mohandas.

Loading...
Unable to load recommendations.
Follow Us
Related Stories
Liju Krishna: ബലാത്സംഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെ വിട്ടു
Actress Shruthika Arjun: കേന്ദ്രമന്ത്രിയോ? അന്ന് എന്റെ സന്തോഷത്തിന് വേണ്ടി അത്രയും ചെയ്ത സുരേഷേട്ടന് നാടിനു വേണ്ടി എല്ലാം ചെയ്യാനാകും; ശ്രുതിക അർജുൻ
വളരെക്കാലത്തിന് ശേഷം ആരാധികമാരുടെ ഫോൺ കോളുകൾ വന്നത് ആ സിനിമയ്ക്ക് ശേഷം; മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബൻ
Swasika Vijay: 40 കഴിഞ്ഞ പ്രണയങ്ങൾക്ക് സൗന്ദര്യം കൂടുതലാണ്; പ്രണയ സങ്കൽപ്പത്തെക്കുറിച്ച് സ്വാസിക
‘മായൻ’ ചെയ്യണോ? സാധാരണയിൽ കൂടുതൽ ആലോചിച്ചാണ് സിനിമ കമ്മിറ്റ് ചെയ്തത്; കാരണം വ്യക്തമാക്കി ജയസൂര്യ
Jithu Madhavan Telugu Debut: സൂര്യയ്ക്ക് പിന്നാലെ പ്രഭാസും മഹേഷ് ബാബുവും? തെന്നിന്ത്യ കീഴടക്കാൻ ജിത്തു മാധവൻ; ടോളിവുഡിൽ വമ്പൻ ചർച്ചകൾ!
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?