AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal Mother Demise: തൂവാനത്തുമ്പികളിലെ ആ സീനിനിടെ മകനെ കാണാനെത്തിയ അമ്മ; അപൂർവ്വനിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അനന്തപത്മനാഭൻ

Mohanlal Mother Demise: മോഹൻലാലിന്റെ കല്യാണ ആലോചനയുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടെ സിനിമയുടെ ചിത്രീകരണം കാണാൻ...

Mohanlal Mother Demise: തൂവാനത്തുമ്പികളിലെ ആ സീനിനിടെ മകനെ കാണാനെത്തിയ അമ്മ; അപൂർവ്വനിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അനന്തപത്മനാഭൻ
Mohanlal Mother Demise (2)
Ashli C
Ashli C | Published: 31 Dec 2025 | 12:17 PM

നടന വിസ്മയം മോഹൻലാലിന്റെ അമ്മയുടെ വിയോഗം ആരാധകരെയും സിനിമ ലോകത്തെയും ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഏറെ നാളായി അസുഖബാധിതയായി തുടർന്നിരുന്ന ശാന്തകുമാരി അമ്മ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇപ്പോഴിതാ മോഹൻലാലിന്റെ എല്ലാവർക്കും ഇപ്പോഴും ഇഷ്ടമുള്ള സിനിമയായ തൂവാനത്തുമ്പികളുടെ സെറ്റിൽ ശാന്തകുമാരി അമ്മ എത്തിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ.

ശാന്തകുമാരി അമ്മയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മോഹൻലാലിന്റെ കല്യാണ ആലോചനയുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടെ സിനിമയുടെ ചിത്രീകരണം കാണാൻ കയറിയതാണെന്നും അനന്തപത്മനാഭൻ ഓർക്കുന്നു. അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് ആയിരുന്നു ലൊക്കേഷന്‍.’തൂവാനത്തുമ്പി ‘ കളിലെ ‘മൂലക്കുരുവിന്റെ അസ്‌ക്യത ‘ എന്ന സീനെടുക്കുന്ന സമയത്താണ് അമ്മ അപ്രതീക്ഷിതമായി സെറ്റിലെത്തിയത്.

അനന്തപത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം.
#Keralavarmacollege, Thrissur.
1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.
അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ.
ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. “തൂവാനത്തുമ്പി ” കളിലെ
“മൂലക്കുരുവിന്റെ അസ്ക്യത ” എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . ” ലാലുവിന്റെ കല്യാണ ആലോചനകൾ ” തന്നെ വിഷയം.
ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.
“തൂവാനത്തുമ്പികൾ ” കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.
ചിത്രത്തിൽ ലാലേട്ടനും ,ശാന്ത ആന്റിക്കും. രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും.
പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്,
ദീർഘായുസ്സ്

Follow Us