Director Ranjith: രഞ്ജിത്ത് പുറത്തേക്കോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Director Ranjith Bail Plea: അറസ്റ്റിലാകുമ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായതിനാൽ രഞ്ജിത്തിനെ കാര്യമായി ചോ​ദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ ശനി, ഞായർ, ‌തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്നാകും പോലീസ് ആവശ്യപ്പെടുക. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. സിനിമാ സെറ്റിലെ ആളുകളെ വിളിപ്പിച്ചും അന്വേഷണം നടത്തിയിരുന്നു

Director Ranjith: രഞ്ജിത്ത് പുറത്തേക്കോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Director Ranjith

Edited By: 

Arun Nair | Updated On: 23 Apr 2026 | 07:35 PM

കൊച്ചി: ലൈം​ഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. കൂടാതെ, പോലീസ് നൽകിയിട്ടുള്ള കസ്റ്റഡി അപേക്ഷയും പരി​ഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ര‍ഞ്ജിത്തിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാകും പോലീസ് ആവശ്യപ്പെടുക. നിലവിൽ രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ്.

ജാമ്യാപേക്ഷ പരി​ഗണിക്കുന്നതിന് മുമ്പ് രഞ്ജിത്തിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ്. അറസ്റ്റിലാകുമ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായതിനാൽ രഞ്ജിത്തിനെ കാര്യമായി ചോ​ദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ ശനി, ഞായർ, ‌തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്നാകും പോലീസ് ആവശ്യപ്പെടുക. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പായിരിക്കും അടുത്ത നടപടി.

ALSO READ: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ

ലൈം​ഗികാതിക്രമം നടന്നു എന്ന് പറയുന്ന കാരവാനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതാണ്. സിനിമാ സെറ്റിലെ ആളുകളെ വിളിപ്പിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇതിൽ പലരും നിലവിൽ കേരളത്തിലില്ല എന്നാണ് വിവരം. ഇവരെ ഉടനെ കൊച്ചിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 19-ന് സിനിമാസെറ്റിലെ കാരവാനിൽ വെച്ച് യുവനടിക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് ഇറങ്ങി വരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അറസ്റ്റിലായ രഞ്ജിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വളരെ രഹസ്യമായ നീക്കങ്ങൾക്കൊടുവിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. വിവരങ്ങൾ മാധ്യമങ്ങൾ വഴി അറസ്റ്റിന് മുൻപ് ലീക്കാതിരിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു.

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്