AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chinthamani Kolacase 2: ‘മെയിൻ ആളെ കിട്ടിയില്ലെങ്കിൽ ജൂനിയർ എൽ.കെ’; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുമെന്ന് ഷാജി കൈലാസ്

'Chinthamani Kolacase 2' on the Cards: Shaji Kailas Says 'Junior LK' Will Step in if the Lead is Unavailable: സിനിമയിലെ മെയിൻ ആളെ കിട്ടിയില്ലെങ്കിൽ ജൂനിയർ എൽ.കെ എന്ന കഥാപാത്രത്തിലൂടെ സിനിമ ചെയ്യാമെന്ന് ഷാജി കൈലാസ് പറയുന്നു. സിനിമയിൽ പ്രധാന കഥാപാത്രമായി മലയാളത്തിലെ യുവ താരങ്ങളിൽ ഒരാൾ എത്തിയേക്കും എന്ന സൂചന നൽകുന്നതാണ് ഷാജി കൈലാസിൻ്റെ വെളിപ്പെടുത്തൽ ആ കഥാപാത്രത്തിനായി പല താരങ്ങളും മനസ്സിലുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

Chinthamani Kolacase 2: ‘മെയിൻ ആളെ കിട്ടിയില്ലെങ്കിൽ ജൂനിയർ എൽ.കെ’; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുമെന്ന് ഷാജി കൈലാസ്
ഷാജി കൈലാസ്, സുരേഷ് ഗോപി (ലാൽ കൃഷ്ണ് വിരാടിയാർ)Image Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Updated On: 16 Jul 2026 | 11:05 PM

ഷാജി കൈലാസ് എ.കെ സാജൻ സുരേഷ് ഗോപി കൂട്ടുകെട്ടിൽ മലയാളികൾ ആഘോഷമാക്കി മാറ്റിയ സിനിമയാണ് ചിന്താമണി കൊലക്കേസ്. സുരേഷ് ഗോപിയുടെ ലാൽ കൃഷ്ണ് വിരാടിയാർ എന്ന കഥാപാത്രത്തിന് ഇന്നും വലിയ ഫാൻ ബേസാണ് ഉള്ളത്. കുറ്റവാളികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി നിയമത്തിൻ്റെ പിടിയിൽ നിന്നും അവരെ മോചിപ്പിച്ച് സ്വയം വിധി നടപ്പിലാക്കുന്ന എൽ.കെ എന്ന ലാൽ കൃഷ്ണ വിരാടിയാർ മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു.

സിനിമക്ക് ഒരു രണ്ടാം ഭാഗം വേണം എന്ന ആവശ്യം പ്രേക്ഷകർ ഉന്നയിക്കാൻ തുറ്റങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴിതാ ആ അവശ്യം പരിഗണിക്കുകയാണ് സിനിമയുടെ സംവിധായകൻ ഷാജി കൈലാസും, തിരക്കഥാകൃത്ത് എ.കെ സാജനും. ചിന്താമണിങ്കൊലക്കേസിൻ്റെ രണ്ടാം ഭാഗത്തിനായി തിരക്കഥ പൂർത്തിയായിട്ടുണ്ടെന്ന് ഷാജി കൈലാസ് വ്യക്തമാക്കി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം വരവിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന പ്രഖ്യാപനം ഉണ്ടായത്.

സിനിമയിലെ മെയിൻ ആളെ കിട്ടിയില്ലെങ്കിൽ ജൂനിയർ എൽ.കെ എന്ന കഥാപാത്രത്തിലൂടെ സിനിമ ചെയ്യാമെന്ന് ഷാജി കൈലാസ് പറയുന്നു. സിനിമയിൽ പ്രധാന കഥാപാത്രമായി മലയാളത്തിലെ യുവ താരങ്ങളിൽ ഒരാൾ എത്തിയേക്കും എന്ന സൂചന നൽകുന്നതാണ് ഷാജി കൈലാസിൻ്റെ വെളിപ്പെടുത്തൽ ആ കഥാപാത്രത്തിനായി പല താരങ്ങളും മനസ്സിലുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

Also Read: Aju Varghese: ‘ടൊവിനോ എന്നെ 32 തവണ എടുത്തെറിഞ്ഞു’; വെള്ളംകുടിപ്പിച്ച ഫൈറ്റ് സീനുകളെ കുറിച്ച് അജു വർഗീസ് !

“ചിന്താമണി കൊലക്കേസ് ഒരു പുതിയ രീതിയിലമ്മ് ഞാൻ സാജനോട് ചോദിച്ചിരിക്കുന്നത്. തിരക്കഥ സാജൻ മനോഹരമായി തന്നെ എഴുതിയിട്ടുമുണ്ട്. മെയിൻ ആളെ കിട്ടിയില്ലെങ്കിൽ ജൂനിയർ എൽ.കെ എന്ന രീതിയിൽ സിനിമ ഇറക്കാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കാരണം താരം എന്നതിലുപരി സ്ക്രിപ്റ്റിലാണ് സിനിമയിരിക്കുന്നത്.   രീതിയിലാണ് സാജൻ തിരക്കഥ എഴുതിയിരിക്കുന്നതും. തിരക്കഥ റെഡിയാക്കി വച്ചിട്ടുണ്ട്. സിനിമയിലെ കഥാപാത്രത്തിന് ചേരുന്ന ഒരാളെ കണ്ടെത്തിയാൽ ഉടൻ ചെയ്യാനാകും. സീൻ ബൈ സീൻ തിരക്കഥ റെഡിയാണ്.” ഷാജി കൈലാസ് പറഞ്ഞു.

എന്തുകൊണ്ട് ജൂനിയർ എൽ.കെ എന്ന് ഷാജി കൈലാസ് വ്യക്തമായി പറയുന്നുണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ് അദ്ദേഹത്തിന് ഇപ്പോൾ തിരക്കായിരിക്കും എന്നാൽ സമയം മുന്നോട്ടുപോകുമ്പോൾ തിരക്കഥയുടെ പ്രസക്തി നഷ്ടപ്പെട്ടേക്കാം എന്നതിനാലാണ് വേണമെങ്കിൽ ജൂനിയ എൽ.കെ എന്ന നിലയിലേക്ക് സിനിമയെ മാറ്റാം എന്ന് പറയുന്നത്. ആവശ്യമെങ്കിൽ സുരേഷ് ഗോപിയെ കാമിയോ റോളിൽ കൊണ്ടുവരാം എന്നും ഷാജി കൈലാസ് പറയുന്നു

English Summary

Director Shaji Kailas confirmed that the script for the sequel to the hit thriller Chinthamani Kolacase is fully ready. Since original lead Suresh Gopi is busy with his duties as a Union Minister, the makers are considering a new approach. If he is unavailable, they plan to cast a young actor as “Junior LK,” with Gopi possibly making a cameo.

Follow Us