Aju Varghese: ‘ടൊവിനോ എന്നെ 32 തവണ എടുത്തെറിഞ്ഞു’; വെള്ളംകുടിപ്പിച്ച ഫൈറ്റ് സീനുകളെ കുറിച്ച് അജു വർഗീസ് !
Aju Varghese Shares His Hilarious Yet Exhausting Stunt Experience with Tovino: ‘നാ ഇവളോം താ ഇരുക്ക് എന്നെ അടിക്കരുതുക്ക് എതുക്ക് ഇത്തന പെരിയ് ആള്” എന്ന് ചോദിച്ചു. മാസ്റ്റർ പറഞ്ഞിട്ടാണ് എന്നാണ് അവരുടെ മറുപടി. ആക്ഷൻ വിളിച്ചുകഴിഞ്ഞാൽ പിന്നെ എടിച്ചിട്ട് ഇടിയാണ്. ഇടികൊണ്ട് മടുത്തപ്പോൾ ‘ഏത് തെണ്ടിയാടാ ആക്ഷൻ വിളിച്ചത്’ എന്ന് ഉറക്കെ ചോദിച്ചുപോയി
സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന സംഭവങ്ങൾ പിന്നീട് രസകരമായി അവതരിപ്പിക്കുന്ന ആളാണ് അജു വർഗീസ്. താരത്തിൻ്റെ ഹ്യൂമർ സെൻസ് തന്നെയാണ് അതിന് കാരണം. അജു വർഗീസിൻ്റെ ഇത്തരം അഭിപ്രായങ്ങളും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമകാറുണ്ട്. ഇപ്പോഴിതാ സിനിമ ഷൂട്ടിംഗിനിടെ പലപ്പോഴും അടികൊള്ളുന്നതിനെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. പല സിനിമകളിലെയും സംഘടട്ടന രംഗളുടെ ചിത്രീകരണ സമയത്തെ സംഭങ്ങളാണ് അജു വർഗീസ് നർമ്മം കലർത്തി വിവരിക്കുന്നത്.
ലർക്ക് എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ ഫൈറ്റ് അനുഭവങ്ങൾ താരം പങ്കുവച്ചത്. ഫൈറ്റ് സീനുകളിൽ:iഅധികം മേലു നോവാതിരിക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ടെങ്കിലും പലപ്പോഴും പെട്ടുപോകാറുണ്ട് എന്ന് താരം പറയുന്നു. ടൊവിനോ തോമസ് തന്നെ 32 തവണ എടുത്തെറിയേണ്ടി വന്നു എന്ന താരത്തിൻ്റെ വെളിപ്പെടുത്തലാണ് അതിൽ ഏറ്റവും രസകരമായ സംഭവം. മിന്നൽ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണിത്.
“മിന്നൽ മുരളിയിൽ ഞാൻ പെട്ടുപോയി. ടൊവിനോ സ്കൂളിൽ വന്ന് അടിയുണ്ടാക്കുമ്പോൾ അളിയൻ ക്യാരക്ടർ ടൊവിനോയുടെ പുറകിൽ ഒന്ന് തോട്ടിട്ട് ജെയ്സാ എന്നൊന്ന് വിളിക്കും. അപ്പൊ ടൊവിനോ എന്നെ എടുത്തെറിയും. ആ പ്രാന്തൻ ഫൈറ്റ് മാസ്റ്റർക്കാണെങ്കിൽ പെർഫെക്ഷൻ വേണം. ആ ഷോട്ട് 32 ടേക്കെടുത്തു. ഞാൻ ജെയ്സാ എന്ന് വിളിക്കും ടൊവിനൊ എന്നെ എടുത്തെറിയും, ഇതുതന്നെ” അജു വർഗീസ് ഓർത്തെടുത്തു.
Also Read: Navya Nair On Actor Dileep: ‘ദിലീപേട്ടൻ്റെ ഒരു യെസ് കൊണ്ടാണ് താന്‍ സിനിമയിലെത്തിയത്..’ ആ സ്‌നേഹം ഇനിയും തുടരും; നവ്യ നായര്‍
ഫൈറ്റ് സീനിൽ ആദ്യത്തെ അടിയിൽ തന്നെ ഫ്രെയിമിൽ നിന്ന് തെറിച്ചുപോകാൻ നോക്കും. അതാകുമ്പോൾ പിന്നീട് ചെയ്യേണ്ടിവരില്ല. എന്നിട്ടും പെട്ടുപോയ അനുഭവങ്ങൾ ഉണ്ട് എന്ന് അജു വർഗീസ് പറയുന്നു. ജോഷി സാറിൻ്റെ സെവൻസ് എന്ന സിനിമയിൽ ജോജു ചേട്ടനും മിഥുൻ ചേട്ടനുമൊക്കെയാണ് അപ്പുറത്ത് വില്ലന്മാര്. തമിഴിലെ രാജ്ശേഖർ എന്ന മാസ്റ്ററാണ് ഫൈറ്റ് മാസ്റ്റർ. റോ ഫൈറ്റിൻ്റെ ആളാണ് അദ്ദേഹം. ഫൈറ്റിൻ്റെ ശബ്ദം ശരിക്കും കേൾക്കണമെന്ന് പറയും.
ചാക്കോച്ചനും നിവിനും ഒക്കെയാണ് കാര്യമായ ഫൈറ്റുള്ളത്. അവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ. ക്യാമറുടെ ബാക്ഡ്രോപ്പിലാന് തനുൾപ്പടെയുള്ളവരുടെ ഫൈറ്റ്. എന്നാൽ തന്നെ അടിക്കാനായി കൊണ്ടുവന്ന ആളുകളുടെ വലിപ്പം കണ്ട് ഞെട്ടിപ്പോയി. ‘നാ ഇവളോം താ ഇരുക്ക് എന്നെ അടിക്കരുതുക്ക് എതുക്ക് ഇത്തന പെരിയ് ആള്” എന്ന് ചോദിച്ചു. മാസ്റ്റർ പറഞ്ഞിട്ടാണ് എന്നാണ് അവരുടെ മറുപടി. ആക്ഷൻ വിളിച്ചുകഴിഞ്ഞാൽ പിന്നെ എടിച്ചിട്ട് ഇടിയാണ്. ഇടികൊണ്ട് മടുത്തപ്പോൾ ‘ഏത് തെണ്ടിയാടാ ആക്ഷൻ വിളിച്ചത്’ എന്ന് ഉറക്കെ ചോദിച്ചുപോയി എന്ന് അജു വർഗീസ് ചിരിയോടെ പറയുന്നു.
English Summary
Actor Aju Varghese humorously recalled his grueling fight scene experiences during an interview for his upcoming film Lark. He revealed that Tovino Thomas threw him 32 times to perfect a single shot in Minnal Murali. He also shared a funny anecdote about taking real hits from massive stuntmen in Sevens.