Gautham Vasudev Menon: മലയാളത്തിലെ ആ യുവ നടന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളും ഞാന്‍ കാണും: ഗൗതം മേനോന്‍

Gautham Vasudev Menon About Soubin Shahir: സുരാജ് വെഞ്ഞാറമൂടിന്റെ ഭൂരിഭാഗം സിനിമകളും താന്‍ ഒടിടിയില്‍ ആണ് കണ്ടിട്ടുള്ളത്. വീട്ടിലായിരിക്കുമ്പോള്‍ എല്ലാ ശനിയും ഞായറും രാവിലെ സിനിമ കാണാന്‍ തോന്നാറുണ്ടെന്നും അപ്പോള്‍ സുരാജിന്റെ സിനിമകളാണ് കാണുകയെന്നുമാണ് ഗൗതം മേനോന്‍ അഭിമുഖത്തില്‍ പറയുന്നത്.

Gautham Vasudev Menon: മലയാളത്തിലെ ആ യുവ നടന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളും ഞാന്‍ കാണും: ഗൗതം മേനോന്‍

ഗൗതം വാസുദേവ് മേനോന്‍

Updated On: 

23 Jan 2025 | 08:43 PM

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ്.

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഗൗതം മേനോന്‍ നല്‍കിയ അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ നടന്മാരായ സൗബിന്‍ ഷാഹിറിനെയും സുരാജ് വെഞ്ഞാറമൂടിനെയും കുറിച്ചാണ് ഗൗതം വാസുദേവ് മേനോന്‍ സംസാരിക്കുന്നത്. സിനിമാ വികടന് (Cinema Vikatan) നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

സൗബിന്‍ അഭിനയിക്കുന്ന എല്ലാ മലയാള സിനിമകളും താന്‍ കാണാറുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. പുതിയതോ പഴയതോ ആയ എല്ലാ സൗബിന്‍ ഷാഹിര്‍ സിനിമകളും താന്‍ കാണാറുണ്ടെന്നും ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂട് നല്ല സിനിമകള്‍ നോക്കിയാണ് ചെയ്യുന്നതെന്നും സംവിധായകന്‍ പറയുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂടിന്റെ ഭൂരിഭാഗം സിനിമകളും താന്‍ ഒടിടിയില്‍ ആണ് കണ്ടിട്ടുള്ളത്. വീട്ടിലായിരിക്കുമ്പോള്‍ എല്ലാ ശനിയും ഞായറും രാവിലെ സിനിമ കാണാന്‍ തോന്നാറുണ്ടെന്നും അപ്പോള്‍ സുരാജിന്റെ സിനിമകളാണ് കാണുകയെന്നുമാണ് ഗൗതം മേനോന്‍ അഭിമുഖത്തില്‍ പറയുന്നത്.

“സൗബിന്‍ ഷാഹിര്‍ മലയാളത്തില്‍ ചെയ്യുന്ന എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. സൗബിന്‍ ഏത് മലയാള സിനിമയില്‍ അഭിനയിച്ചാലും അത് കാണും. അതിപ്പോള്‍ പഴയ സിനിമകള്‍ ആണെങ്കില്‍ പോലും ഞാന്‍ മിസ് ചെയ്ത സിനിമയാണെങ്കില്‍ കാണാറുണ്ട്. അതുപോലെ തന്നെയാണ് സുരാജ് വെഞ്ഞാറമൂടിന്റെ സിനിമകളും.

സുരാജ് ഇപ്പോള്‍ വളരെ നല്ല സിനിമകള്‍ നോക്കിയാണ് ചെയ്യുന്നത്. സുരാജിന്റെ സിനിമകളില്‍ ഭൂരിഭാഗവും ഞാന്‍ ഒടിടിയിലാണ് കണ്ടത്. വീട്ടിലായിരിക്കുമ്പോള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെ രാവിലെ സിനിമ കാണാന്‍ തോന്നും. ആ സമയത്ത് സുരാജിന്റെ സിനിമകളാണ് കാണാറുള്ളത്,” ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Also Read: Dominic and the Ladies Purse: ‘ദാ ഇങ്ങനെ ഇടിക്കണം’ ഗോകുല്‍ സുരേഷിനെ സ്റ്റണ്ട് പഠിപ്പിക്കുന്ന മമ്മൂട്ടി; ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ടീസര്‍ എത്തി

അതേസമയം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. കോമഡി-ത്രില്ലര്‍ ആയൊരുക്കിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടിയതോടെ മമ്മൂട്ടി കമ്പനി നിര്‍മിച്ച ആറാം ചിത്രവും വിജയിച്ചിരിക്കുകയാണ്. 2025ലെ വിജയത്തുടക്കം തന്നെയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് മമ്മൂട്ടി കമ്പനിക്ക്.

തമാശയും ത്രില്ലറും ഒരുപോലെ കോര്‍ത്തിണക്കി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. മമ്മൂട്ടി, ഗോകുല്‍ സുരേഷ്, സുഷ്മിത ഭട്ട് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇവരെ കൂടാതെ വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി