Dulquer Salmaan : ഭയമായിരുന്നു ആദ്യം, എങ്ങനെ ചെയ്യുമെന്ന് ഒരു ഐഡിയയും ഉണ്ടായില്ല… ഐ ആം ​ഗെയിം ചെയ്തത് ആ തീരുമാനത്തിന്റെ പുറത്തെന്ന് ദുൽഖർ

I'm Game Movie Release : ഒരിടവേളക്കുശേഷം ദുൽഖറിന്റെ മലയാളം റിലീസ് വലിയ ആഘോഷമാക്കി മാറ്റാൻ തയ്യാറെടുത്തിരിക്കുകയാണ് ആരാധകർ പ്രേക്ഷകരും. ബിഗ് ബജറ്റ് സിനിമയാണ് ഐ ആം ഗെയിം എത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്യും

Dulquer Salmaan : ഭയമായിരുന്നു ആദ്യം, എങ്ങനെ ചെയ്യുമെന്ന് ഒരു ഐഡിയയും ഉണ്ടായില്ല... ഐ ആം ​ഗെയിം ചെയ്തത് ആ തീരുമാനത്തിന്റെ പുറത്തെന്ന് ദുൽഖർ

Dulquer Salmaan On I'm Game Movie

Published: 

01 Sep 2026 | 09:08 PM

ദുൽഖർ സൽമാൻ നായകനായ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഐ ആം ഗെയിം. സെപ്റ്റംബർ മൂന്നാം തീയതിയാണ് സിനിമ തിയേറ്ററുകളിൽ എത്തുക. നേരത്തെ ഓണം റിലീസ് ആയി നിശ്ചയിച്ചിരുന്ന സിനിമ അപ്രതീക്ഷിതമായാണ് സെപ്റ്റംബറിലേക്ക് നീട്ടിവെച്ചത്. ആ സമയത്ത് ചെറിയ നിരാശ ഉണ്ടായെങ്കിലും ആരാധകർ ഇപ്പോൾ പതിന്മടങ്ങ് ആവേശത്തിലാണ്. ഒരിടവേളക്കുശേഷം ദുൽഖറിന്റെ മലയാളം റിലീസ് വലിയ ആഘോഷമാക്കി മാറ്റാൻ തയ്യാറെടുത്തിരിക്കുകയാണ് ആരാധകർ പ്രേക്ഷകരും. ബിഗ് ബജറ്റ് സിനിമയാണ് ഐ ആം ഗെയിം എത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. സിനിമയിലെ തന്റെ റോളിനെ കുറിച്ചും എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത് എന്നതിനെ സംബന്ധിച്ചും ദുൽഖർ കഴിഞ്ഞദിവസം നടന്ന പ്രീ ലോഞ്ച് ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.

കുറച്ചുകാലം മുമ്പ് താനൊരു ചെറിയൊരു തീരുമാനമെടുത്തിരുന്നു. ഏറ്റവും കൂടുതൽ ചെയ്യാൻ ഭയക്കുന്ന റോളുകൾ ആയിരിക്കും ഇനിമുതൽ എടുക്കുക എന്ന്. സ്ക്രിപ്റ്റ് കേൾക്കുമ്പോൾ താൻ ഇതെങ്ങനെ ചെയ്യുമെന്ന് ഭയം തോന്നുന്ന സബ്ജക്ടുകൾ തിരഞ്ഞെടുക്കണം എന്നായിരുന്നു തീരുമാനം. അയാം ഗെയിമിനെ കുറിച്ച് ആദ്യം താൻ കേട്ടപ്പോൾ ഉള്ളിൽ ഭയമാണ് ഉണ്ടായത്. എങ്ങനെ ഇത് ചിത്രീകരിക്കും എങ്ങനെ താൻ ഈ ക്യാരക്ടർ അഭിനയിച്ച ഫലിപ്പിക്കും എന്നായിരുന്നു തുടക്കത്തിലെ ചിന്ത. തനിക്ക് മാത്രമല്ല ഫുൾ ടീമിനും വലിയ ധാരണ ഉണ്ടായിരുന്നില്ല ഇത് എങ്ങനെ യാഥാർത്ഥ്യമാക്കും എന്നതിനെ കുറിച്ച്.

Also Read : കുറ്റം ഒരിക്കൽ മറനീക്കി പുറത്ത് വരും! ടീസറിൽ ഞെട്ടിച്ച് പാർവതിയും മാത്യുവും

പക്ഷേ ഷൂട്ടിംഗ് ആരംഭിച്ചപ്പോഴാണ് കോൺഫിഡൻസ് വന്നത്. ഷൂട്ടിംഗ് തുടങ്ങി ഓരോ ദിവസവും കഴിയുമ്പോഴാണ് കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ കഴിയുമെന്നുള്ള ഉറപ്പ് തനിക്ക് വന്നത്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും. ഐ ആം ഗെയിം തന്നെ സമ്മതിച്ചു വലിയൊരു യാത്രയായിരുന്നു. സിനിമയിലെ മറ്റ് താരങ്ങളുടെ സാന്നിധ്യം വളരെ വിലപ്പെട്ടത് ആയിരുന്നു. ഓരോരുത്തരും തങ്ങളുടേതായ ഭാഗം വളരെ മനോഹരമായി നിർവഹിച്ചിട്ടുണ്ട് എന്നും ദുൽഖർ വേദിയിൽ പറഞ്ഞു.

ഒരു ഗ്യാങ്സ്റ്റർ വേഷത്തിലാണ് ദുൽഖർ സിനിമയിൽ എത്തുന്നത്. നഹാസ് ഹിദായത്ത് ആണ് സിനിമയുടെ കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്. സജീർബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്.

English Summary

I Am Game is the latest film starring Dulquer Salmaan. The movie is set to hit theaters on September 3rd. Although originally scheduled for an Onam release, the film was unexpectedly postponed to September. While there was some initial disappointment, fans are now ten times more excited.

Loading...
Unable to load recommendations.
Follow Us
ഐശ്വര്യം ഇരട്ടിക്കും! ജന്മാഷ്ടമിക്ക് മുൻപ് ഈ 5 സാധനങ്ങൾ വാങ്ങൂ
പാസ്‌പോർട്ട് കാലാവധി തീരാറായോ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ