AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Jayaram: ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്

Actor Jayaram ed summons on jayaram case: ശബരിമലയിലെ കൊടിമര പുന പ്രതിഷ്ഠയുമായി ബന്ധപ്പെട്ട മറവിലും സ്വർണ്ണം മോഷണം നടന്നു എന്ന സൂചനയുമായി ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്....

Actor Jayaram: ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
Jayaram (3)Image Credit source: Social Media
Ashli C
Ashli C | Published: 10 Feb 2026 | 09:22 AM

ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് നടൻ ജയറാമിനും ഇഡി സമൻസ്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിർദ്ദേശം. സ്വർണ്ണക്കള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള നടന്റെ ബന്ധത്തിൽ വ്യക്തത തേടിയാണ് ഇഡി വിളിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. ജയറാമിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.

അതേസമയം ശബരിമലയിലെ കൊടിമര പുന പ്രതിഷ്ഠയുമായി ബന്ധപ്പെട്ട മറവിലും സ്വർണ്ണം മോഷണം നടന്നു എന്ന സൂചനയുമായി ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പ്രാഥമിക അന്വേഷണത്തിൽ 30 പവനോളം സ്വർണത്തിന്റെ ക്രമക്കേടാണ് നടന്നിരിക്കുന്നത് എന്നാണ് സൂചന. കൊടിമരത്തിൽ പൂശവാനായി 9.1 6 കിലോ സ്വർണം ദേവസ്വം ബോർഡ് പണം നൽകി കസ്റ്റംസിൽ നിന്ന് വാങ്ങിച്ചു എന്നാണ് റിപ്പോർട്ട്.

ഇതുകൂടാതെ വിശ്വാസികൾ 412 കിലോഗ്രാമിൽ ഏറെ സ്വർണം സംഭാവനയായും നൽകിയിട്ടുണ്ട്. ഇതിനുപുറമേ ഒരു സിനിമാതാരം 80 ഗ്രാമും നിർമാതാവ് 247 ഗ്രാമും സ്വർണം നൽകിയതായും റിപ്പോർട്ട്. കൂടാതെ 27 പേർ സ്വർണം സംഭാവനയും നൽകി എന്ന് പറയുന്നെങ്കിലും ഇവർ നൽകിയ സ്വർണ്ണത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ക്രമക്കേട് നടത്തിയ സ്വർണ്ണത്തിന്റെ അളവ് ഉയർന്നേക്കാം എന്നും ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇതിന് ആസ്പദമാക്കിയാവും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടക്കുക. അന്വേഷണത്തിന് വേണ്ടി എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച വിജിലൻസ് മേധാവി മനോജ് എബ്രഹാം എന്ന ഉത്തരവിറക്കും എന്നാണ് റിപ്പോർട്ട്.

Follow Us