‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ

Why Dileep Was Unhappy With Ee Puzhayum Kadannu Ending: Kamal Explains: ദിലീപും മഞ്ജു വാര്യറും അഭിനയിച്ച ‘സല്ലാപം’ വലിയ ഹിറ്റായതിന് പിന്നാലെയാണ് ‘ഈ പുഴയും കടന്ന്’ എന്ന സിനിമ ചെയ്യുന്നത്. ഇരുവരുടെയും കോംപിനേഷൻ ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു എന്ന് കമൽ പറയുന്നു. സിനിമയുടെ ക്ലൈമാക്സ് സംബന്ധിച്ച് ദിലീപിന് ആശങ്കകൾ ഉണ്ടായിരുന്നു എന്നും ക്ലൈമാക്സിൽ മാറ്റം വേണ്ടേ എന്ന് ദിലീപ് നിരന്തരം ചോദിക്കുമായിരുന്നു എന്നും കമൽ തുറന്നു പറയുന്നുണ്ട്

‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ

ദിലീപ്, സംവിധായകൻ കമൽ

Published: 

26 Oct 2026 | 07:58 PM

ദിലീപ്-മഞ്ജു വാര്യർ കോംപിനേഷൻ തരംഗമായി നിൽക്കുന്ന സമയത്ത് ഇരുവരെയും നായികാ നായകന്മാരാക്കി കമൽ സംവിധാനം ചെയ്ത സിനിമയാണ് ‘ഈ പുഴയും കടന്ന്’ മലോയാളികളുടെ ഒരു നൊസ്റ്റാൾജിക് സിനിമ കൂടിയാണ് ഈ സിനിമ എന്ന് പറയാം. പ്രണയവും, ദുരന്തവും കാത്തിരിപ്പും അങ്ങനെ ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമ. കാത്തിരിപ്പിൻ്റെ ആഴം പ്രേക്ഷകരിലേക്കെത്തിക്കുന്ന സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് അളുകൾ 2026-ലും സംസാരിക്കാറുണ്ട് എന്നാൽ ആ സിനിയുടെ ക്ലൈമാക്സ് ആദ്യം മറ്റൊരു രിതിയിലായിരുന്നു എന്ന് തുറന്നു പറയുകയാണ് അഹല്യഎഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ കമൽ.

ദിലീപും മഞ്ജു വാര്യറും അഭിനയിച്ച ‘സല്ലാപം’ വലിയ ഹിറ്റായതിന് പിന്നാലെയാണ് ‘ഈ പുഴയും കടന്ന്’ എന്ന സിനിമ ചെയ്യുന്നത്. ഇരുവരുടെയും കോംപിനേഷൻ ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു എന്ന് കമൽ പറയുന്നു. സിനിമയുടെ ക്ലൈമാക്സ് സംബന്ധിച്ച് ദിലീപിന് ആശങ്കകൾ ഉണ്ടായിരുന്നു എന്നും ക്ലൈമാക്സിൽ മാറ്റം വേണ്ടേ എന്ന് ദിലീപ് നിരന്തരം ചോദിക്കുമായിരുന്നു എന്നും കമൽ തുറന്നു പറയുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സ് ആദ്യം കൃത്യമായി എഴുതിയിരുന്നില്ല. തിരക്കഥ പ്രകാരം ദിലീപ് ജെയിലിൽ പോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ ആ ക്ലൈമാക്സിൽ ദിലീപിന് സംതൃപ്തി ഉണ്ടായിരുന്നില്ല എന്നും പലപ്പോഴായി ദിലീപ് അക്കാര്യം പറഞ്ഞിരുന്നു എന്നും കമൽ വെളിപ്പെടുത്തി.

Also Read: Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം

നായകൻ ജെയിലിൽ പോകുന്നിടത്ത് സിനിമ അവസാനിപ്പിച്ചാൽ അതിനൊരു ഇംപാക്ട് ഉണ്ടാകില്ല എന്ന് അസിസ്റ്റൻസിന് അടക്കം അഭിപ്രായം ഉണ്ടായിരുന്നു. ‘സിനിമ അവസാനിക്കുന്നിടത്ത് ഒരു പോസിറ്റീവ് നോട്ട് വേണ്ടേ’ എന്ന് ദിലിപും ചോദിച്ചിരുന്നു. പോസിറ്റീവായി സിനിമ അവസാനിപ്പിക്കണമെങ്കിൽ നായകൻ ജെയിൽ നിന്നും വരണം, ക്ലൈമാക്സ് ആ രീതിയിലേക്ക് മാറ്റിക്കുടേ എന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു എന്ന് കമൽ പറയുന്നു. എന്നാൽ അങ്ങനെ ഒരു ക്ലൈമാക്സ് സിനിമക്ക് നൽകിയാൽ പൈങ്കിളി ലൈനിലേക്ക് കാര്യങ്ങൾ പോകുമെന്നും അതിന് തനിക്ക് താല്പരൂമുണ്ടായിരുന്നില്ല എന്നും കമൽ വ്യക്തമാക്കി.

പിന്നീട് തൻ്റെ ആലോചനയിൽ നിന്നാണ്. ക്ലൈമാക്സ് രൂപപ്പെടുത്തിയത്. നായിക കാത്തിരിക്കുന്ന രീതിയിലേക്ക് ക്ലൈമാക്സ് രംഗത്തെ മാറ്റി. നായകൻ ഉടൻ തിരികെയെത്തും എന്ന പോസിറ്റീവ് ഫീലും പ്രേക്ഷകർക്ക് ലഭിച്ചു. എന്നാൽ താൻ തിരികെ വരുന്നതാകണം ക്ലൈമാക്സ് എന്നതായിരുന്നു ദിലീപിൻ്റെ ആഗ്രഹം എന്നും കമൽ തുറന്നു പറയുന്നു. ആ ആവശ്യം ദിലീപ് പറയുകയും ചെയ്തിരുന്നു. എന്നാൽ അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു. നായകൻ തിരികെ വരുന്നതായി കാണിച്ചാൽ ക്ലൈമാക്സിൻ്റെ മനോഹാരിത നഷ്ടപ്പെടുമെന്നും, മറിച്ചാകുമ്പോൾ മാത്രമേ പ്രേക്ഷകർക്ക് പുതുമയും കൗതുകവും തോന്നു എന്നും ദിലിപിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു എന്ന് കമൽ പറഞ്ഞൂ. അന്നും സിനിമയുടെ ക്ലൈമാക്സ് വലിയ രിതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു.

English Summary

Director Kamal revealed that actor Dileep wanted a different, positive climax for Ee Puzhayum Kadannu. However, Kamal rejected the idea to maintain the emotional depth of Manju Warrier’s wait.

Loading...
Unable to load recommendations.
Follow Us
Related Stories
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
Bigg Boss Malayalam Season 8: സ്റ്റിൽ ഐ ലവ് യു, വീക്കെൻഡ് എപിസോഡിൽ നിലീനയോട് ലാലേട്ടനെ സാക്ഷിയാക്കി നോബി
Jailer 2: ജയിലർ ആവേശത്തിനൊപ്പം തലൈവരും, 40 വർഷത്തിന് ശേഷം ആരാധകർക്കൊപ്പം ബി​ഗ് സ്ക്രീനിൽ സിനിമ കണ്ട് രജനികാന്ത്
Diya Krishna: ആ വീഡിയോയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ടാണ് കമന്റിട്ടത് , അത് ഫോർട്ടുകൊച്ചിയെ കുറിച്ചല്ല, വിശദീകരണവുമായി ദിയ കൃഷ്ണ
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി