FEFKA: ആഷിഖ് അബു രാജിവെച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; പ്രതികരിച്ച് ഫെഫ്ക

FEFKA on Aashiq Abu's Resignation: സംവിധായകൻ ആഷിഖ് അബുവിന്റെ ഫെഫ്കയിലെ അംഗത്ത്വം പുതുക്കൽ, യൂണിയന്റെ അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്. അംഗത്വം പുതുക്കാനായി അപേക്ഷ നൽകിയതിന് ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നു എന്ന് ഫെഫ്ക പറഞ്ഞു.

FEFKA: ആഷിഖ് അബു രാജിവെച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; പ്രതികരിച്ച് ഫെഫ്ക

സംവിധായകൻ ആഷിഖ് അബു (Image Courtesy: Aashiq Abu's Instagram)

Updated On: 

31 Aug 2024 | 12:05 AM

സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവെച്ചതിൽ പ്രതികരണവുമായി സംഘടന രംഗത്തുവന്നു. മാധ്യമങ്ങളിലൂടെയാണ് ആഷിഖ് അബു രാജിവെച്ച വിവരം അറിഞ്ഞതെന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അറിയിച്ചു. സംവിധായകൻ വ്യാജ ആരോപണങ്ങളാണ് നടത്തുന്നതെന്നും ഫെഫ്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദീർഘകാലം സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും സംഘടനയിൽ നിന്നും വിട്ടുനിന്നൊരാൾ അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിന് ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നുവെന്നും ഫെഫ്ക പറഞ്ഞു.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ പത്രക്കുറുപ്പിന്റെ പൂർണരൂപം

ശ്രീ. ആഷിഖ് അബു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിൽ നിന്നറിയുന്നു. ശ്രീ.ആഷിഖ് അബുവിന് നിർമ്മാതാവിൽ നിന്ന് കിട്ടാനുള്ള പ്രതിഫല തുക വാങ്ങിക്കൊടുത്തതിന്, അദ്ദേഹത്തിനോട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ജന:സെക്രറ്ററിയായിരുന്ന ശ്രീ.സിബി മലയിൽ 20% കമ്മീഷൻ ആവശ്യപ്പെട്ടു എന്നൊരു വ്യാജ ആരോപണം 2018 ൽ ആഷിഖ് അബു ഒരു അച്ചടി മാധ്യമത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടത്തിയിരുന്നു. ഫെഫ്കക്കെതിരെ മീഡിയയിലൂടെ നടത്തിയ ഈ കെട്ടിച്ചമച്ച ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിർവ്വീര്യമാക്കിയതാണ്. 

ALSO READ: ഫെഫ്ക കമ്മറ്റി പിരിച്ചുവിടണം; അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു

എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും അദ്ദേഹം ആവർത്തിക്കുന്നത്. അതിൽ നിന്ന് തന്നെ, സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണ്.
ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും വലിയ സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ ആയതിന്റെ 10%, അംഗങ്ങൾ പ്രവർത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നൽകുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകൾ അനുവർത്തിച്ചു പോരുന്ന ട്രേഡ് യൂണിയൻ രീതി ഫെഫ്കയും അവലംബിച്ചിരുന്നു . അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവർത്തിക്കുന്ന ഈ രീതി അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത് . എന്നാൽ തർക്കം പരിഹരിക്കപ്പെട്ടതിനു ശേഷം ശ്രീ. ആഷിഖ് അബു
ശ്രീ.സിബി മലയിലിനെ ഫോണിൽ വിളിച്ച്‌‌ അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഈ ഇനത്തിൽ കൊടുക്കുന്ന സംഭാവന യൂണിയൻ ചിലവഴിക്കുന്നത്‌ തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട്‌ വാങ്ങിക്കൊടുത്ത തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ്ണ മനസ്സോടെ സംഭാവന ചെയ്യാൻ അദ്ദേഹം തയ്യാറായില്ല അതുകൊണ്ട്‌ തന്നെ, ശ്രീ . ആഷിഖ് അബു മനസില്ലാമനസ്സോടെ അയച്ച 92500/- ( തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ് ) ( cheque no :|8098| dt : m4-3-2012 ) രൂപയുടെ ചെക്ക് യാതൊരു പരിഭവുമില്ലാതെ യൂണിയൻ അദ്ദേഹത്തിന് തിരിച്ചയച്ചു കൊടുത്തു.
ഈ വിഷയത്തിൽ, 2018-ൽ തന്നെ അദ്ദേഹത്തിന് ഒരു കാരണം കാണിക്കൽ നോട്ടിസ് കൊടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം നാളിതുവരെ പ്രതികരിച്ചിട്ടില്ല. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ വാർഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വർഷമായി ആഷിഖ് അബു അടച്ചിട്ടില്ല. 2024 ലെ നിയമാവലി ഭേദഗതി പ്രകാരം 6 വർഷത്തിൽ കൂടുതൽ വരിസംഖ്യ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കാനാവാത്ത വിധം സംഘടനയിൽ നിന്ന് പുറത്താകും . അത്തരം വ്യക്തികൾക്ക് ‌ കുടിശിക അടക്കാൻ ഒരവസരം കൂടി നൽകണമെന്ന ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്റെ സമീപനമറിഞ്ഞ ശ്രീ.ആഷിഖ് അബു കുടിശിക തുക പിഴയും ചേർത്ത് 5000 രൂപ, ഡയറക്റ്റേഴ്സ് യൂണിയനിൽ 12.08.2024 ന് അടച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അംഗത്വം പുതുക്കൽ, യൂണിയന്റെ അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെയാണ്, ഇന്ന്, ശ്രീ.ആഷിഖ് അബുവിന്റെ രാജിവാർത്ത മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ദീർഘകാലം സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും സംഘടനയിൽ നിന്നും വിട്ടുനിന്നൊരാൾ 12-8-24 ന് അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിന് ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നു . തുടർന്ന് ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അയച്ചു കൊടുക്കുവാനും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ തീരുമാനിച്ചിരിക്കുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്