Fejo’s Viral Track: ദലീമയും ഫെജോയും ചേർന്നപ്പോൾ സംഭവിച്ച വൈറൽ ട്രാക്ക്… തരംഗമായി പുതിയ മലയാളം റാപ്പ്

Fejo’s Viral Hip-Hop Track Vazhikatti: ഫെജോ തന്നെയാണ് വരികൾ എഴുതിയതും ഈണം നൽകിയതും. ജെഫിൻ ജസ്റ്റിന്റെ ബീറ്റും ആഷ്ബിൻ പോൾസന്റെ മിക്സിംഗും ഗാനത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നു.

Fejo’s Viral Track: ദലീമയും ഫെജോയും ചേർന്നപ്പോൾ സംഭവിച്ച വൈറൽ ട്രാക്ക്... തരംഗമായി പുതിയ മലയാളം റാപ്പ്

Fejo, Daleema Song

Updated On: 

23 Dec 2025 | 09:01 PM

കൊച്ചി: മലയാളം ഹിപ്-ഹോപ്പ് രംഗത്തെ മുൻനിര താരം ഫെജോയുടെ പുതിയ ഗാനം വഴികാട്ടി സംഗീത പ്രേമികൾക്കിടയിൽ തരംഗമാകുന്നു. പഴയകാല മലയാളം ഗാനത്തിന്റെ സാമ്പിളുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ഗാനം വിന്റേജ് ടച്ചും ആധുനിക റാപ്പ് ശൈലിയും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 20 ലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിംഗിൽ മുന്നേറുകയാണ് ഈ ഗാനം.

തികച്ചും വ്യത്യസ്തമായ ഒരു അനിമേഷൻ വീഡിയോയിലൂടെയാണ് ‘വഴികാട്ടി’ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന ഒരു സാധാരണക്കാരന്റെ ജീവിതവും അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റുകളുമാണ് ഇതിവൃത്തം. തമാശയും പ്രതീക്ഷയും കോർത്തിണക്കിയാണ് റാംബ്രൂ ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

അണിയറപ്രവർത്തകർ

 

ഫെജോ തന്നെയാണ് വരികൾ എഴുതിയതും ഈണം നൽകിയതും. ജെഫിൻ ജസ്റ്റിന്റെ ബീറ്റും ആഷ്ബിൻ പോൾസന്റെ മിക്സിംഗും ഗാനത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നു. ദലീമ പാടിയ പഴയകാല ഗാനത്തിന്റെ വരികൾ ഉൾപ്പെടുത്തിയാണ് ഫെജോ ഈ മ്യൂസിക് എക്സ്പിരിമെന്റ് നടത്തിയിരിക്കുന്നത്. മലയാളം ഇൻഡിപെൻഡന്റ് മ്യൂസിക് (Indie Music) രംഗത്തിന് പുതിയ ദിശാബോധം നൽകുന്നതാണ് ഈ ഗാനം. ആരെങ്കിലും ഒരാൾ എപ്പോഴും ശരിയായ വഴി കാട്ടിത്തരാനുണ്ടാകും എന്ന ശുഭാപ്തിവിശ്വാസമാണ് ഗാനം മുന്നോട്ടുവെക്കുന്നത്. അർജുൻ ശശി, ഡബിൾ ജെ ദി റാപ്പർ എന്നിവരുടെ സാന്നിധ്യവും അണിയറയിലുണ്ട്.

 

Loading...
Unable to load recommendations.
Follow Us
Related Stories
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്