AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CV Anandabose: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു

West Bengal Governor CV Ananda Bose on Thursday resigned: കേരള കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ ആനന്ദ ബോസ് പദവി ഒഴിഞ്ഞതോടെ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും ചർച്ചയാവുകയാണ്.

CV Anandabose: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു
CV Ananda BoseImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 05 Mar 2026 | 07:58 PM

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. ഡൽഹിയിലെത്തിയ അദ്ദേഹം രാജിസമർപ്പിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയാൻ സമയമായെന്നും അദ്ദേഹം പ്രതികരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 2022 നവംബറിലാണ് കേന്ദ്ര സർക്കാർ ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ നിലനിന്നിരുന്ന തർക്കങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കേരള കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ ആനന്ദ ബോസ് പദവി ഒഴിഞ്ഞതോടെ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും ചർച്ചയാവുകയാണ്.

Follow Us