AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ

"I Just Wanted to Escape My Gulf Job": Shameer Khan on Acting: വല്ലപ്പോഴും മാത്രമാണ് സിനിമ കണ്ടിരുന്നത്, ഗൾഫിലേക്ക് പോകുന്നതിന് മുൻപാണ് കുറച്ച് സിനികൾ ഒക്കെ കണ്ടുതുടങ്ങിയത്. പരീക്ഷകളിൽ പരാജയപ്പെട്ട് ഇരിക്കുന്ന സമയമായിരുന്നു അത്. ഗൾഫിൽ നിന്നും വന്ന ശേഷമം വീഡിയോകൾ ചെയ്ത് തുടങ്ങി. ചില കണ്ടൻ്റുകൾ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമക്ക് തിരക്കഥയെഴുതാം എന്ന ചിന്തയുണ്ടായി.

‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
ഷമീർ ഖാൻ (ചുരലിലെ വീഡിയോകളിൽ നിന്നും)Image Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 13 Sep 2026 | 08:50 PM

സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയ വീഡിയോകളിലൂടെയാണ് ഷമീർ ഖാൻ എന്ന കലാകാരനെ മലയാളികൾ അറിയുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം വിശേഷങ്ങളും ആവലാതികളും ഷമീറും കസിൻ ജാസിമും ചേർന്ന് അവതരിപ്പിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരാലും സ്വീകരിക്കപ്പെട്ട ഒരു മികച്ച കണ്ടൻ്റായി അത് മാറി. നർമ്മം നിറഞ്ഞ ഡയലോഗുകളും ഭാവവും അഭിനയവും ശരീരഭാഷയുമെല്ലാം പ്രേക്ഷരെ ഏറെ ചിരിപ്പിക്കുന്നത് തന്നെയായിരുന്നു. അത് തന്നെയാണ് ഇൻസ്റ്റഗാം റീലുകളിൽ നിന്നും സിനിമയിലേക്ക് ഇവരെ എത്തിച്ചത്. എങ്ങനെയാണ് സിനിമയിലേക്ക് എത്തിച്ചേർന്നത് എന്ന് വിവരിക്കുകയാണ് റിപ്പോർട്ടർ ഫലിംസിന് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ ഷമീർ ഖാൻ.

ഗൾഫിലെ ജോലിയിൽ നിന്നും രക്ഷപെട്ട് നാട്ടിൽ തിരികെയെത്താൻ വേണ്ടിയാണ് സോഷ്യൽ മീഡിയയിൽ കണ്ടൻ്റ് ചെയ്ത് തുടങ്ങുന്നത് എന്നും സിനിമയോ അഭിനയമോ ഒരിക്കലും ആഗ്രഹിച്ച കാര്യങ്ങളല്ലെന്നും ഷമീർ പറയുന്നു. ഗൾഫിൽ പോകുന്നത് വരെ സിനിമയുമായോ എൻ്റർടെയിൻമെൻ്റ് മേഖലയുമായോ ഒരുതരത്തിലുമുള്ള ബന്ധവും ഉണ്ടായിരുന്നില്ല. ഗൾഫിലെ ജോലിയുമായി ചേർന്നിപോകാൻ കഴിയുന്നുണ്ടായിരുന്നില്ല. അവിടെനിന്ന് രക്ഷപ്പെടാനുള്ള പ്ലാനുകൾ ഇട്ട കൂട്ടത്തിലാണ് സോഷ്യൽ മീഡിയയിലേക്കും കണ്ടൻ്റിലേക്കും ഒക്കെ വരുന്നത് എന്ന് ഷമീർ പറയുന്നു.

വല്ലപ്പോഴും മാത്രമാണ് സിനിമ കണ്ടിരുന്നത്, ഗൾഫിലേക്ക് പോകുന്നതിന് മുൻപാണ് കുറച്ച് സിനികൾ ഒക്കെ കണ്ടുതുടങ്ങിയത്. പരീക്ഷകളിൽ പരാജയപ്പെട്ട് ഇരിക്കുന്ന സമയമായിരുന്നു അത്. ഗൾഫിൽ നിന്നും വന്ന ശേഷമം വീഡിയോകൾ ചെയ്ത് തുടങ്ങി. ചില കണ്ടൻ്റുകൾ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമക്ക് തിരക്കഥയെഴുതാം എന്ന ചിന്തയുണ്ടായി. തിരക്കഥ എഴുതിയെങ്കിലും അത് എവിടെയും എത്തിയില്ല. പിന്നീടാണ് ഉപ്പും മുളകും എന്ന ടെലിവിഷൻ പരിപാടിക്കായി തിരക്കഥ എഴുതുന്നത്. കുറച്ച് നാൾ അവിടെ തന്നെ ജോലി ചെയ്തു.

Also Read: Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്

അതിനിടെ ഒരു സിനിമയെടുക്കാൻ ശ്രമിച്ച് വീണ്ടും പരാജയപ്പെട്ടു എന്നും വിണ്ടും ഗൾഫിലേക്ക് മടങ്ങേണ്ടി വന്നു എന്നും ഷമീർ പറയുന്നുണ്ട്. ചക്കപ്പഴം എന്ന ടെലിവിഷൻ പരിപാടിക്ക് തിരക്കഥ എഴുതാൻ വേണ്ടിയാണ് പിന്നീട് ഗൾഫിൽ നിന്നും തിരികെ വരുന്നത്. മുന്നൂറോളം എപ്പിസോഡുകളുടെ തിരക്കഥ എഴുതി. അതിൻ്റെ കൂടെ തന്നെ ‘ചൂരൽ’ ചെയ്ത് തുടങ്ങിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമാവുകയായിരുന്നു എന്ന് ഷമീർ വ്യക്തമാക്കി.

ചൂരലിൽ വീഡിയോകൾ ചെയ്യുന്ന സമയത്താണ് ‘ഖൽബ്’ എന്ന സിനിമയിലേക്ക് സംവിധായകൻ സാജിദ് യഹിയ വിളിക്കുന്നത് എന്നും അവിടെ നിന്നുമാണ് സിനിമ ജിവിതതിലേക്ക് കടക്കുന്നത് എന്നും താരം പറയുന്നുണ്ട്, ഖൽബ് കഴിഞ്ഞ ഉടനെ തന്നെ പേമലുവിലേക്ക് വിളിയെത്തി. പ്രേമലുവിൻ്റെ ഭാഗമായതിനാലാണ് ഇപ്പോൾ ‘ബെത്ലഹേം കുടുംബ യൂണിറ്റി’ൽ അഭിനയിക്കാനായത്. പ്രേമലുവിലേക്ക് തൻ്റെ പേര് നിർദ്ദേശിച്ചത് ശ്യാം പുഷ്കരനാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി എന്നും ഷമീർ ഖാൻ പറഞ്ഞു.

English Summary

‘Chooral’ fame Shameer Khan shared his unexpected journey into Malayalam cinema. Initially creating videos to escape a Gulf job, his viral Reels eventually led to acclaimed roles in ‘Premalu’.

Follow Us