AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അ‌ന്തം വിട്ട ആപ്പിൾ എന്തും ചെയ്യുമോ! ഐഫോൺ 18: പുതിയ അ‌ഭ്യൂഹത്തിൽ വണ്ടറടിച്ച് ആരാധകർ

iPhone 18 Launch: ഐഫോൺ 18 മോഡലിന്റെ ലോഞ്ചിനെ സംബന്ധിച്ച് പുതിയ അ‌ഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഐഫോൺ എയർ 2 മോഡൽ റീബ്രാൻഡ് ചെയ്ത് ആപ്പിൾ ഐഫോൺ 18 മോഡലായി അ‌വതരിപ്പിച്ചേക്കും എന്ന് 'Early Apple' എന്ന ടിപ്സ്റ്റർ അ‌വകാശപ്പെട്ടു. എന്നാൽ മറ്റ് ലീക്ക് റിപ്പോർട്ടുകൾ ഈ അ‌വകാശവാദത്തോട് ചേരുന്നില്ല. ഐഫോൺ എയർ 2, ഐഫോൺ 18 എന്നിവ രണ്ട് മോഡലുകളായി തന്നെ എത്തും എന്നാണ് മറ്റ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

അ‌ന്തം വിട്ട ആപ്പിൾ എന്തും ചെയ്യുമോ! ഐഫോൺ 18: പുതിയ അ‌ഭ്യൂഹത്തിൽ വണ്ടറടിച്ച് ആരാധകർ
Iphone 18 Launch Latest SpeculationImage Credit source: Getty Images, Apple
Prasanth Kumar
Prasanth Kumar | Published: 13 Sep 2026 | 08:21 PM

ആപ്പിൾ ഇവന്റിൽ പുതിയ ഐഫോണുകൾ എത്തുന്നത് കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു ഐഫോൺ 18 മോഡലിന്റെ അ‌ഭാവം. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്റ്റാന്റേർഡ് മോഡൽ അ‌വതരിപ്പിക്കപ്പെട്ടില്ല, പകരം ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ പ്രോ മോഡലുകളും ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡ്യുവോയും ആണ് സ്മാർട്ട്ഫോണുകളായി അ‌വതരിപ്പിക്കപ്പെട്ടത്. താങ്ങാനാകുന്ന വിലയിൽ അ‌വതരിപ്പിക്കപ്പെടുന്ന സ്റ്റാന്റേർഡ് മോഡലിന് ആരാധകർ കൂടുതലായിരുന്നു. കാരണം വില പരിഗണിക്കുമ്പോൾ കൂടുതൽ പേർക്കും ഏറ്റവും താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുന്നത് സ്റ്റാന്റേർഡ് മോഡൽ ആയിരുന്നു.

ഇത്തവണ ആപ്പിൾ ഇവന്റ് കുറച്ച് തന്ത്രപരമായാണ് ആപ്പിൾ പ്ലാൻ ചെയ്തത്. സ്മാർട്ട്ഫോൺ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഐഫോൺ മോഡലുകളും കൂടിയ വിലയിലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം പഴയ മോഡലുകളുടെ വില ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് ഐഫോൺ 18 എന്ന സ്റ്റാന്റേർഡ് മോഡലിന്റെ അ‌ഭാവം കൂടുതൽ ശ്രദ്ധേയമായത്.

ALSO READ: ആനുകൂല്യം ഇത് മതിയോ; ഒരു ദിവസം 5.43 രൂപ മാത്രം ചെലവ് വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ആപ്പിൾ തങ്ങളുടെ ഐ​ഫോൺ ലോഞ്ചിന്റെ സ്ട്രാറ്റജി ഈ വർഷം മാറ്റുമെന്ന് കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. അ‌ത് ശരിവയ്ക്കുന്നതായിരുന്നു ഇത്തവണത്തെ ലോഞ്ച്. ഐഫോൺ ​18 മോഡൽ വരുന്ന സ്പ്രിങ് സീസണിൽ ആപ്പിൾ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ടിപ്സ്റ്റർ വെളിപ്പെടുത്തിയ ഒരു പുതിയ വിവരം ഐഫോൺ ആരാധകരിൽ ആകാംക്ഷ ഉണ്ടാക്കിയിട്ടുണ്ട്.

ഇത്തവണ ഐഫോൺ 18 മോഡലായി എത്തുക ഐഫോൺ എയർ മോഡലിന്റെ പിൻഗാമിയായി എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഐഫോൺ എയർ 2 മോഡൽ ആണെന്ന് ‘Early Apple’ എന്ന ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇത് അ‌ത്ര വിശ്വസനീയമാണ് എന്ന് കരുതാനാകില്ല. ആപ്പിളിന്റെ അ‌ടുത്ത ലോഞ്ചിനൽ ഐഫോൺ 18, ഐഫോൺ എയർ 2, ഐഫോൺ 18e എന്നീ മോഡലുകൾ ഉണ്ടാകും എന്നാണ് കൂടുതൽ റിപ്പോർട്ടുകളും പറയുന്നത്.

എന്നാൽ ഏർലി ആപ്പിൾ എന്ന ടിപ്സ്റ്റർ പുറത്തുവിട്ടിരിക്കുന്ന വിവരം ഇതുവരെ വന്ന ഐഫോൺ 18 ലോഞ്ച് റിപ്പോർട്ടുകളിൽ നിന്ന് വളരെ വേറിട്ട് നിൽക്കുന്നു. iPhone Air 2 എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ഐഫോൺ മോഡലിനെ അടുത്ത ഐഫോൺ സ്റ്റാന്റേർഡ് മോഡൽ ആക്കി മാറ്റുന്നതിനെക്കുറിച്ച് ആപ്പിൾ ആലോചിക്കുന്നുണ്ടെന്നാണ് ഈ ടിപ്സ്റ്ററിന്റെ റിപ്പോർട്ട് അ‌വകാശപ്പെടുന്നത്.

എന്നാൽ ഐഫോൺ എയർ2 മോഡലാണ് ഐഫോൺ 18 ആയി എത്തുക എന്നത് ഒരു അ‌ഭ്യൂഹം മാത്രമായാണ് കൂടുതൽ പേരും വിലയിരുത്തുന്നത്. ഐഫോൺ എയർ മോഡലിൽ ഒരു ക്യാമറ മാത്രമാണ് ഉണ്ടായിരുന്നത്, സ്ലിം മോഡൽ എന്നതായിരുന്നു എയറിന്റെ പ്രത്യേകത. ഐഫോൺ സ്റ്റാന്റേർഡ് മോഡലിൽ സാധാരണയായി രണ്ട് ക്യാമറകൾ ഉണ്ടാകാറുണ്ട്.

ഐഫോൺ എയർ മോഡൽ ഐഫോൺ സ്റ്റാന്റേർഡ് മോഡലായി അ‌വതരിപ്പിക്കുമ്പോൾ ക്യാമറ ഉൾപ്പെടെ കുറയും എന്നത് ആളുകൾ അ‌ംഗീകരിക്കാൻ സാധ്യത കുറവാണ് എന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല, സ്റ്റാന്റേർഡ് മോഡലിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഏറെ ചെലവുള്ള കാര്യമാണ്. മെമ്മറിയുടെ ഉൾപ്പെടെ ചെലവ് വർധിച്ച സാഹചര്യത്തിൽ മാറ്റങ്ങൾക്കായി ആപ്പിൾ കൂടുതൽ തുക ചെലവഴിച്ചേക്കില്ല എന്നും ചിലർ വിലയിരുത്തുന്നുണ്ട്.

ആപ്പിളിനെ സംബന്ധിച്ചിടത്തോളം നിലവിലെ ഡി​സൈനിൽ തന്നെ സ്റ്റാന്റേർഡ് മോഡൽ പുറത്തിറക്കുന്നതാണ് കൂടുതൽ ലാഭകരം. അ‌തിനാൽ എയർ 2 മോഡൽ സ്റ്റാന്റേർഡ് മോഡലായി റീബ്രാൻഡ് ചെയ്ത് അ‌വതരിപ്പിക്കപ്പെടും എന്നത് ഒരു അ‌ഭ്യൂഹം മാത്രമായി അ‌വസാനിക്കാനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അ‌തിനാൽ ഐഫോൺ 18, എയർ 2 എന്നിവ വ്യത്യസ്ത മോഡലുകളായിത്തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.

English Summary

New rumors are circulating regarding the launch of the iPhone 18 model. A tipster known as ‘Early Apple’ claimed that the iPhone Air 2 might be rebranded and introduced as the iPhone 18. However, other leak reports contradict this claim, suggesting instead that the iPhone Air 2 and iPhone 18 will arrive as distinct models.

Follow Us